യൂ ട്യൂബ് വീഡിയോകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ ?

Posted By: Super

യൂ ട്യൂബ്  വീഡിയോകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ ?

യു ട്യൂബില്‍ നിന്ന് വീഡിയോകള്‍ കാണാത്തവരായി ആരും തന്നെയുണ്ടാകില്ലല്ലോ. ഡൗണ്‍ലോഡ്  ചെയ്യുന്നവരും കുറവല്ല. ദിവസം പ്രതി ഈ വീഡിയോ ഷെയറിംഗ് സൈറ്റിന്റെ പ്രചാരം ഏറി വരികയാണ്. മറ്റെല്ലാ  വീഡിയോ- ഓണ്‍- ഡിമാണ്ട്  സൈറ്റുകളെയും  അപേക്ഷിച്ച് യു ട്യൂബ് ബഫറിങ്ങ് വേഗതയില്‍ മുന്‍പിലാണ്. ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ വരെ ഇങ്ങനെ ഒട്ടും കാത്തിരുന്നു മുഷിയാതെ കാണാന്‍ ഇതിലൂടെ സാധ്യമാണ്. മൊബൈല്‍ഫോണ്‍ വഴിയാണ് ഏതാണ്ട് 40 % വരുന്ന ഉപയോക്താക്കള്‍ യൂ ട്യൂബ് സന്ദര്‍ശിക്കുന്നത്. ഇവരില്‍ ഒരുമാതിരി എല്ലാവര്‍ക്കും തന്നെ ഈ സൈറ്റില്‍  വീഡിയോകള്‍ കാണാന്‍ അറിയാം. എന്നാല്‍ ചുരുക്കം ചിലര്‍ക്കേ യൂ ട്യൂബ് വീഡിയോകള്‍ മൊബൈലിലൂടെ ഡൗണ്‍ലോഡ് ചെയ്യാനറിയൂ.

ഒപ്പേറ മിനി, യു സി ബ്രൌസര്‍ 8 .0 (ആന്‍ഡ്രോയ്ഡ് ഓ എസ്സിന് വേണ്ടി ) തുടങ്ങിയ പല ബ്രൌസറുകളും, മൊബൈലില്‍  യൂ ട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ്  ചെയ്യാന്‍ സഹായിക്കും. ധാരാളം യൂ ട്യൂബ് ഡൗണ്‍ലോഡര്‍ വെബ് സൈറ്റുകളും ആപ്പ്ലിക്കേഷനുകളും ലഭ്യമായതുകൊണ്ട് ഡൌണ്‍ലോഡിംഗ് ഇന്ന് വളരെ എളുപ്പമാണ്.

സേവ് ഫ്രം നെറ്റ് എന്ന സൈറ്റ് ഇങ്ങനെയുള്ള ഒരു പ്രമുഖ വെബ് സൈറ്റാണ്. ഇത് നിങ്ങളെ യൂ ട്യൂബ് വീഡിയോകള്‍ വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കും. ചെയ്യേണ്ടതിത്രമാത്രം. സൈറ്റ് തുറക്കുക.ഡൗണ്‍ലോഡ് ചെയ്യേണ്ട യൂ ട്യൂബ് ഫയലിന്റെ വിലാസം ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഭാഗത്ത് കൊടുക്കുക. ഓറഞ്ച് നിറത്തിലുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. കഴിഞ്ഞു. ഇനി ബാക്കി സൈറ്റ് നോക്കിക്കോളും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സേവ് ഫ്രം നെറ്റ് ഉപയോഗിക്കാം.


ഒപ്പേറ മിനി ബ്രൌസര്‍ ഉപയോഗിച്ച്  സേവ് ഫ്രം നെറ്റില്‍ എങ്ങനെ യൂ ട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാം ?

 •     ഒപ്പേറ മിനി ബ്രൌസര്‍ ഫോണില്‍ തുറക്കുക.

 •     m.youtube.com എന്ന വിലാസം ടൈപ്പ് ചെയ്യുക.

 •     ആവശ്യമുള്ള വീഡിയോ തിരഞ്ഞു കണ്ടുപിടിക്കുക.

 •     വാച്ച് വീഡിയോ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യരുത്.

 •     അഡ്രസ്സ് ബാറില്‍ പോയി ഡൗണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ അഡ്രസ്സ് കോപ്പി ചെയ്യുക.

 •     ഇനി ഒരു പുതിയ ബ്രൌസര്‍ പേജ് തുറക്കുക. അഡ്രസ്സ് ബാറില്‍ ssyoutube.com എന്ന് ടൈപ്പ് ചെയ്യുക.

 •     വരുന്ന പേജില്‍  ഡൗണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ അഡ്രസ്സ് പേസ്റ്റ്   ചെയ്യാനുള്ള സ്ഥലം ഉണ്ടായിരിക്കും. അവിടെ യു ആര്‍ എല്‍  പേസ്റ്റ് ചെയ്യുക.

 •     ഡൗണ്‍ലോഡ് ബട്ടണമര്‍ത്തുക.
 •     അവസാനമായി ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വീഡിയോ ഫോര്‍മാറ്റും,  ഫയല്‍ സേവ് ചെയ്യേണ്ട സ്ഥലവും  തിരഞ്ഞെടുക്കുക.

തീര്‍ന്നു. വീഡിയോ, ഫോണില്‍ നമ്മള്‍ തിരഞ്ഞെടുത്ത സ്ഥലത്ത്  സേവ്   ആയിക്കൊള്ളും.

മൊബൈല്‍ഫോണ്‍ വഴി യു ട്യൂബ്  വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള എളുപ്പ വഴിയാണിത്. ഇനി തുടങ്ങിക്കോ...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot