വാട്സ്ആപ്പ് വെബിൽ ഡാർക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?
ലോകത്തേറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്ന് മാത്രമാണ്, വാട്സ്ആപ്പ്. യൂസർ ഫ്രണ്ട്ലിയായ ഇന്റർഫേസും അടിപൊളി ഫീച്ചറുകളുമാണ് മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള വാട്സ്ആപ്പിന്റെ ജനപ്രീതിയ്ക്ക് കാരണം. വാട്സ്ആപ്പിന്റെ കമ്പ്യൂട്ടർ വേർഷനാണ് വാട്സ്ആപ്പ് വെബ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാട്സ്ആപ്പ് വെബിനായും ഒട്ടേറേ ഫീച്ചറുകൾ കമ്പനി അവതരിപ്പിക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് ഡാർക്ക് മോഡ്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് ഉണ്ടാവുന്ന സ്ട്രെയിൻ കുറയ്ക്കാൻ ഡാർക്ക് മോഡ് സഹായിക്കുന്നു.

ലാപ്‌ടോപ്പിലും പിസിയിലും ഐപാഡിലും ഒക്കെ വാട്സ്ആപ്പ് ഉപയോഗിക്കാനാണ് കമ്പനി വാട്സ്ആപ്പ് വെബ് ഫീച്ചർ അവതരിപ്പിച്ചത്. ഇപ്പോൾ വെബ് ഫീച്ചർ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കാനാണ് ഡാർക്ക് മോഡ് അവതരിപ്പിക്കുന്നത്. നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് ഡിവൈസിലെ വാട്സ്ആപ്പ് ആപ്പിൽ നിങ്ങൾ ഡാർക്ക് മോഡ് ഉപയോഗിക്കുകയാണെങ്കിൽ, വാട്സ്ആപ്പ് വെബിലും നിങ്ങൾക്ക് ഡാർക്ക് മോഡ് ഉപയോഗിക്കാൻ കഴിയും.

വാട്സ്ആപ്പ് വെബിൽ ഡാർക്ക് മോഡ് ഉപയോഗിക്കാൻ
- ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് വെബിലേക്ക് പോയി ക്യൂ ആർ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
- ലോഗിൻ ചെയ്യുന്നതിന്, ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് തുറന്ന് വലത് വശത്തുള്ള ത്രീ ഡോട്ട് ഓപ്ഷനിൽ ( ഹാംബർഗർ ഐക്കൺ ) ടാപ്പ് ചെയ്യുക.
- ശേഷം വാട്സ്ആപ്പ് വെബിൽ ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റ് സ്ക്രീനിൽ കാണുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക.
- അത് പോലെ, ഐഫോൺ ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ വാട്സ്ആപ്പ് തുറന്ന് സെറ്റിങ്സിലേക്ക് പോകുക.
- ശേഷം വാട്സ്ആപ്പ് വെബ് തുറക്കുക.
- ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിലെ കോഡ് സ്കാൻ ചെയ്ത് ലോഗിൻ ചെയ്യുക.
- വാട്സ്ആപ്പ് വെബ് തുറന്നതിന് ശേഷം, വലത് വശത്ത്, നിങ്ങളുടെ കോൺടാക്റ്റുകൾ കാണാൻ കഴിയുന്നിടത്ത്, മുകളിൽ വശത്തുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യണം.
- തുടർന്ന് സെറ്റിങ്സ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- സെറ്റിങ്സ് ഓപ്ഷനിൽ, നിങ്ങൾക്ക് തീം ഓപ്ഷൻ കാണാൻ കഴിയും.
- നിങ്ങൾ തീം ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ, നിങ്ങൾക്ക് ലൈറ്റ്, ഡാർക്ക് എന്നീ രണ്ട് ഓപ്ഷനുകൾ ലഭിക്കും.
- ഡാർക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യാൻ ഡാർക്ക് മോഡ് ടാപ്പ് ചെയ്‌ത് ഓകെ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.



ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ വാട്സ്ആപ്പ് ഫീച്ചർ
വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നായിരുന്നു ആൻഡ്രോയിഡ് ഡിവൈസിൽ നിന്നും ഐഫോണിലേക്കുള്ള ആപ്പ് ഡാറ്റ കൈമാറ്റ പ്രശ്നങ്ങൾ. പ്രശ്നം പരിഹരിക്കണമെന്ന് യൂസേഴ്സ് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ആൻഡ്രോയിഡ് - ഐഫോൺ ആപ്പ് ഡാറ്റ കൈമാറ്റത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം ആരംഭിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചർ എത്തുന്നതോടെ ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ചാറ്റ് ഹിസ്റ്ററിയടക്കം വളരെ എളുപ്പം കൈമാറാൻ സാധിക്കും. ഒരു പുതിയ അപ്‌ഡേറ്റിനൊപ്പം ആയിരിക്കും ഈ ഫീച്ചറും എത്തുക. നിലവിൽ ഈ ഫീച്ചർ ഡെവലപ്പ്മെന്റ് സ്റ്റേജിൽ മാത്രമാണ് ഉള്ളത്. ഫീച്ചർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വാട്സ്ആപ്പ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ
മറ്റ് ചാറ്റുകളിലേക്ക് പോകുമ്പോഴും മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോഴും വോയിസ് മെസേജുകൾ പ്ലേ ചെയ്ത് കൊണ്ടിരിക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറും പരീക്ഷണ ഘട്ടത്തിൽ തുടരുന്നു. ഐഒഎസ് ബീറ്റയിലാണ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ ഫീച്ചർ പരീക്ഷിക്കുന്നത്. ബീറ്റ ഘട്ടം പൂർത്തിയായാൽ ഫീച്ചർ എല്ലാവർക്കും ലഭിക്കും. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ബീറ്റ ഘട്ടത്തിൽ ഫീച്ചർ ലഭ്യമാകുന്നത്. സാധാരണ ഗതിയിൽ യൂസർ ചാറ്റിൽ നിൽക്കുമ്പോൾ മാത്രമാണ് വോയിസ് മെസേജുകൾ പ്ലേ ആവുക. മെസേജ് ലഭിച്ച ചാറ്റിൽ നിന്ന് പുറത്ത് കടന്നാൽ വോയ്‌സ് പ്ലേ ചെയ്യുന്നത് അവസാനിക്കുകയും ചെയ്യും. വാട്സ്ആപ്പിൽ നിന്ന് മറ്റേതെങ്കിലും ആപ്പിലേക്ക് മാറുമ്പോൾ പോലും വോയ്‌സ് മെസേജുകൾ പ്ലേ ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കും.


Click it and Unblock the Notifications