യാത്രകളില്‍ സുഖമായി ഉറങ്ങാം; ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിളിച്ചുണര്‍ത്തും

Posted By:

ട്രെയിനിലോ ബസിലോ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍, പ്രത്യേകിച്ച് രാത്രികളില്‍ മനസറിഞ്ഞ് ഉറങ്ങാന്‍ പലര്‍ക്കും കഴിയാറില്ല. ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തുമ്പോള്‍ അറിഞ്ഞില്ലെങ്കിലോ എന്ന ഭയമാണ് കാരണം. എന്നിട്ടും ഉറങ്ങിപ്പോയതുകാരണം സ്‌റ്റേഷന്‍ മാറിയിറങ്ങിയവരും ധാരാളമുണ്ടാകും.

എന്നാല്‍ ഇനി ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഉറങ്ങാം. ഇറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ ഫോണ്‍ വിളിച്ചുണര്‍ത്തും. അതിനുള്ള ആപ്ലിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞു. ജി.പി.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്തുമ്പോഴേക്കും അലാറം മുഴക്കും.

അതിനായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഫോണിലെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി. അതെങ്ങനെയെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൊക്കേഷന്‍ ബേസ്ഡ് അലാറം

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ അലാറം സെറ്റിംഗ്‌സ് തുറക്കുക.

ലൊക്കേഷന്‍ ബേസ്ഡ് അലാറം

താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ അലാറം എന്നു കാണാം. അത് എനേബിള്‍ ചെയ്യുക.

ലൊക്കേഷന്‍ ബേസ്ഡ് അലാറം

അപ്പോള്‍ ഒരു സന്ദേശം പ്രത്യക്ഷപ്പെടും. അതില്‍ കാണുന്ന ഒ.കെ. എന്ന ബട്ടന്‍ അമര്‍ത്തുക.

ലൊക്കേഷന്‍ ബേസ്ഡ് അലാറം

സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന മാപ്പിനു മുകളിലായി നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലം ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.

 

ലൊക്കേഷന്‍ ബേസ്ഡ് അലാറം

നിങ്ങള്‍ ടൈപ് ചെയ്ത സ്ഥലത്ത് എത്തുമ്പോള്‍ ഫോണില്‍ അലാറം മുഴങ്ങും. ജി.പി.എസും ഇന്റര്‍നെറ്റും ഓണാക്കിവയ്ക്കാന്‍ മറക്കരുത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
യാത്രകളില്‍ സുഖമായി ഉറങ്ങാം; ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ സ്മാര്‍ട്ട്‌ഫോണ

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot