ആദായനികുതി റിട്ടേണ്‍സ് ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യുന്നതെങ്ങനെ?

By Super
|
ആദായനികുതി റിട്ടേണ്‍സ് ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യുന്നതെങ്ങനെ?

ഇ-ഫയലിംഗ് ഓപ്ഷനുകള്‍ ആദായനികുതി വിഭാഗം കൊണ്ടുവന്നിട്ട് ഇപ്പോള്‍ കുറച്ച് കാലമായി. എങ്കിലും ഇപ്പോളും ഫയലിംഗ് സംബന്ധിച്ച എല്ലാ പ്രവൃത്തികള്‍ക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ സമീപിക്കാനാണ് എല്ലാവരും മിനക്കെടാറ്. ഇ-ഫയലിംഗ് യഥാര്‍ത്ഥത്തില്‍ ആദായനികുതി റിട്ടേണ്‍സ് സംബന്ധിച്ച പ്രവൃത്തികള്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ പലര്‍ക്കും ഇപ്പോള്‍ ഇതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല.
  • www.incometaxindiaefiling.gov.in എന്ന സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.

  • പാന്‍ (PAN) നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. ഇതാണ് പിന്നീട് യൂസര്‍നെയിം ആയി ഉപയോഗിക്കുക.

  • നിങ്ങള്‍ക്ക് ആവശ്യമുള്ള ഐടിആര്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുക.

  • ഡൗണ്‍ലോഡ് ചെയ്ത എക്‌സല്‍ ഫയല്‍ ഓപണ്‍ ചെയ്യുക. ഓഫീസ് 2003യാണ് ഉപയോഗിക്കുന്നതെങ്കില്‍ ടൂള്‍സ് മാക്രോ സെക്യൂരിറ്റിയില്‍ പോയി മീഡിയം എന്ന് ലെവല്‍ സെറ്റ് ചെയ്ത് മാക്രോ ഓപ്ഷന്‍ എനേബിള്‍ ചെയ്യുക

  • ഫോം 16ലുള്ള വിശദാംശങ്ങള്‍ ചേര്‍ക്കുക

  • വാലിഡേറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. ഒരു എക്‌സ്എംഎല്‍ (XML) ഷീറ്റ് സിസ്റ്റത്തില്‍ സേവ് ആകും.

  • ഐടി പോര്‍ട്ടലില്‍ ഈ എക്‌സ്എംഎല്‍ ഫയല്‍ അപ്‌ലോഡ് ചെയ്യുക. തുടര്‍ന്നുള്ള ഡിജിറ്റല്‍ സൈന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.

  • സ്‌ക്രീനില്‍ ഇ-ഫയലിംഗ് വിജയകരം എന്ന മെസേജ് ലഭിച്ചാല്‍ ഫയലിംഗ് പൂര്‍ത്തിയായി എന്നര്‍ത്ഥം. ഐടിആര്‍ വെരിഫിക്കേഷന്‍ ഫോം സഹിതം ഒരു മെയില്‍ ലഭിക്കുന്നതാണ്.

  • ITR-V പ്രിന്റ് എടുക്കുക. അതില്‍ ഒപ്പുവെച്ച ശേഷം ബന്ധപ്പെട്ട ആദായനികുതി വകുപ്പ് വിലാസത്തില്‍ സാധാരണ പോസ്റ്റലായി അയയ്ക്കണം.
 

ഇ-ഫയലിംഗ് നടത്തി 120 ദിവസത്തിനുള്ളില്‍ ഇത് അയച്ചിരിക്കണം. 120 ദിവസത്തിന് ശേഷമാണ് ഓഫീസില്‍ ലഭിക്കുകയെങ്കില്‍ ഈ നടപടികള്‍ എല്ലാം വീണ്ടും ചെയ്യേണ്ടി വരും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X