Just In
- 6 min ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അങ്ങനെ എൽഐസിയും വാട്സ്ആപ്പിലായി; പ്രീമിയം ഡ്യൂവും പോളിസിസ്റ്റാറ്റസുമെല്ലാം എളുപ്പത്തിൽ അറിയാനുള്ള വഴിയിതാ
ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ വ്യാപിച്ചുകിടക്കുന്ന ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) എന്ന് നമുക്കറിയാം. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി എന്ന പ്രൗഡിയുള്ള ഈ പൊതുമേഖലാ സ്ഥാപനം നിരവധി ആളുകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കി തങ്ങളുടെ പ്രവർത്തനം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. എന്നാൽ സാങ്കേതിക വിദ്യയും ടെക്നോളജിയും ഏറെ മെച്ചപ്പെട്ടിട്ടും അവയോട് അത്രകണ്ട് അടുപ്പം സ്ഥാപിക്കാൻ എൽഐസി താൽപര്യം കാണിച്ചിരുന്നില്ല.

എന്നാൽ ഈ പതിവ്ശൈലിയിൽനിന്ന് മാറി ടെക്നോളജിയുമായി കൈകോർത്ത് മുന്നോട്ടുപോകാൻ ഒടുവിൽ എൽഐസിയും നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യയിൽ ഇന്ന് എന്തിനും ഏതിനും ആളുകൾക്ക് വാട്സ്ആപ്പ് മതി. ഏതുകാര്യവും വാട്സ്ആപ്പിലൂടെ സാധിക്കുമോ എന്നാണ് പലരും ഇപ്പോൾ ആദ്യം ആലോചിക്കുന്നത്. ആളുകളുടെ ഈ ജനപ്രീതി മുതലെടുത്ത് വാട്സ്ആപ്പും നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് ജനങ്ങളുടെ ഈ വിശ്വാസം കാത്തുപോരുന്നു.

ബാങ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറെ എളുപ്പത്തിൽ നിർവഹിക്കാൻ വാട്സ്ആപ്പ് ഇന്ന് സഹായകമാണ്. ഇത് കൂടാതെ ഒട്ടനേകം സേവനങ്ങളും വാട്സ്ആപ്പ് നൽകുന്നുണ്ട്. ഇക്കൂട്ടത്തിലേക്ക് എൽഐസി സേവനങ്ങളും ഇടംപിടിച്ചിരിക്കുന്ന എന്നതാണ് ഏറ്റവും പുതിയവാർത്ത. എൽഐസി തന്നെയാണ് തങ്ങളുടെ വിവിധ സേവനങ്ങൾ ഇനി വാട്സ്ആപ്പിലൂടെയും ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ലക്ഷക്കണക്കിനുള്ള ഉപയോക്താക്കളുടെ നിരന്തര അഭ്യർഥനകളെ തുടർന്നാണ് എൽഐസി ഈ പുതിയ മാറ്റത്തിന് തയാറെടുത്തിരിക്കുന്നത് എന്നാണ് വിവരം. ഈ മേഖലയിലെ മൽസരം വർധിച്ചതും കാലത്തിനൊത്ത് കോലം മാറാൻ എൽഐസിയെ നിർബന്ധിതമാക്കി എന്നുവേണം കരുതാൻ. എല്‍ഐസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോളിസി ഉടമകള്‍ക്ക് വീട്ടിലിരുന്ന് തന്നെ വാട്സ്ആപ്പിലൂടെ എൽഐസി സേവനങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും എന്നതാണ് പുതിയ മാറ്റം.

എൽഐസി ഓൺലൈൻ പോർട്ടലിൽ പോളിസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളവർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലെ വാട്‌സ്ആപ്പിൽ നിന്ന് 'Hi' എന്ന് 897686290 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം. ഈ ഘട്ടത്തിൽ വാട്‌സ്ആപ്പ് വഴി ലഭ്യമായ എൽഐസി സേവനങ്ങളുടെ പട്ടിക ലഭിക്കും. ഇതിൽനിന്ന് ആവശ്യമായ സേവനം തെരഞ്ഞെടുക്കാം. വാട്സ്ആപ്പിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ പട്ടികയും എൽഐസി പുറത്തുവിട്ടിട്ടുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

വാട്സ്ആപ്പിലൂടെ ലഭ്യമാകുന്ന എൽഐസി സേവനങ്ങളുടെ പട്ടിക
ഠ പ്രീമിയം ഡ്യൂ
ഠ ബോണസ് വിവരങ്ങള്‍
ഠ പോളിസി സ്റ്റാറ്റസ്
ഠ ലോണ്‍ എലിജിബിലിറ്റി ക്വട്ടേഷന്‍
ഠ ലോണ്‍ റീപേയ്‌മെന്റ് ക്വട്ടേഷന്‍
ഠ ലോണ്‍ ഇന്ററസ്റ്റ് ഡ്യൂ
ഠ പ്രീമിയം പെയ്ഡ് സര്‍ട്ടിഫിക്കറ്റ്
ഠ യുഎല്‍ഐപി പോളിസികള്‍
ഠ എല്‍ഐസി സര്‍വീസസ് ലിങ്കുകള്‍
ഠ ഓപ്ഷന്‍ ഇന്‍/ ഓപ്ഷന്‍ ഔട്ട് സേവനങ്ങള്‍
ഠ എന്‍ഡ് കോണ്‍വര്‍സേഷന്‍

വാട്സ്ആപ്പ് വഴി എൽഐസി സേവനങ്ങൾ ലഭ്യമാകണമെങ്കിൽ എൽഐസി പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. നിങ്ങൾ എൽഐസി പോർട്ടലിൽ പോളിസി രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ ഓൺലൈനായി സ്വയം രജിസ്റ്റർ ചെയ്യാവുന്നതാണ്. പക്ഷേ രജിസ്റ്റര്‍ ചെയ്യുന്നതിനായി പോളിസി നമ്പര്‍, ഈ പോളിസികള്‍ക്കുള്ള ഇന്‍സ്റ്റാള്‍മെന്റ് പ്രീമിയങ്ങള്‍, ഒരു പാസ്പോര്‍ട്ടിന്റെയോ പാന്‍ കാര്‍ഡിന്റെയോ സ്‌കാന്‍ ചെയ്ത കോപ്പി ( 100 KBയില്‍ താഴെ വലുപ്പം) എന്നിവ ഉണ്ടായിരിക്കണം. ഈ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നടക്കൂ. കൂടാതെ എല്‍ഐസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ജനന തീയതി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങളും നല്‍കണം.

എൽഐസി പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ഘട്ടങ്ങൾ:
ഠ www.licindia.in ലിങ്കിൽ കയറിയ ശേഷം കസ്റ്റമർ പോർട്ടൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഠ കസ്റ്റമർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ 'New user' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഠ തുടർന്ന് യൂസര്‍ ഐഡിയും പാസ്വേഡും ഉണ്ടാക്കി Submit ചെയ്യണം.
ഠ തുടർന്ന് പോർട്ടലിലെ 'e-Services' ടാബിൽ ക്ലിക്ക് ചെയ്യുക. യൂസര്‍ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഇ-സേവനങ്ങൾ ഉപയോഗിക്കാൻ അനുമതി നേടുക.

ഠ ഫോം പ്രിന്റെടുത്ത് ഒപ്പിട്ട് സ്‌കാൻ ചെയ്ത ചിത്രം അപ്ലോഡ് ചെയ്യുക.
ഠ ആധാർ കാർഡിന്റെയോ പാസ്പോർട്ടിന്റെയോ പാൻ കാർഡിന്റെയോ സ്‌കാൻ ചെയ്ത ചിത്രം അപ്ലോഡ് ചെയ്യുക.
ഠ വിവരങ്ങളുടെ പരിശോധനയ്ക്ക് ശേഷം അക്‌നോളജ്‌മെന്റ് ഇ- മെയിലും എസ്എംഎസായും ലഭിക്കും. ഇതോടെ നിങ്ങൾക്ക് ഇ- സേവനങ്ങൾ ലഭ്യമാകും.
ഠ തുടർന്ന് വീണ്ടും ലോഗിൻ ചെയ്ത് Basic Services ഓപ്ഷനിൽ നിന്ന് Add Policy തെരഞ്ഞെടുക്കുക.
ഠ ശേഷം എല്ലാ പോളിസികളും എൻറോൾ ചെയ്യുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470