നിങ്ങളെ ഫേസ്ബുക്കില്‍ ആരെങ്കിലും ബ്ലോക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം
ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. അറിയുന്നതും അല്ലാത്തതുമായ കുറെ ഫ്രണ്ട്‌സും അതില്‍ ഉണ്ടാകും. എന്നാല്‍ ചിലപ്പോള്‍ ഫ്രണ്ട്സ്ലിസ്റ്റില്‍ ഉള്ളവരോ ഇല്ലാത്തവരോ ആയ ആരെങ്കിലും നിങ്ങളെ ബ്ലോക് ചെയ്തു എന്നുവരാം. അതായത് ആ വ്യക്തിയുമായി യാതൊരു വിധ ആശയവിനിമയത്തിനും സാധിക്കില്ല.
ബ്ലോക് ചെയ്യാന്‍ ചിലപ്പോള്‍ എന്തെങ്കിലും കാരണവും ഉണ്ടാകും. എന്നാല്‍ ആരെങ്കിലും ബ്ലോക് ചെയ്താല്‍ അത് എങ്ങനെയാണ് അറിയുന്നത്. കൃത്യമായി ഇതുകണ്ടുപിടിക്കാന്‍ മാര്‍ഗമില്ലെങ്കിലും ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഏറെക്കുറെ മനസിലാക്കാന്‍ സാധിക്കും. അതെങ്ങനെയെന്ന് ചുവടെ കൊടുക്കുന്നു.

#1
ഏതെങ്കിലും വ്യക്തി ബ്ലോക് ചെയ്തതായി സംശയം തോന്നുകയാണെങ്കില്‍ ആദ്യം ചാറ്റ് ലിസ്റ്റ് പരിശോധിക്കുക. അതില്‍ കാണുന്നില്ലെങ്കില്‍ താഴെയുള്ള സെര്‍ച് ലിസ്റ്റില്‍ ആ വയക്തിയുടെ പേര് ടൈപ് ചെയ്യുക. അപ്പോഴും കാണുന്നില്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. അതേസമയം പ്രൊഫൈല്‍ ഡീ ആക്റ്റിവേറ്റ് ചെയ്താലും ഇത്തരത്തില്‍ സംഭവിക്കാം.

#2
അടുത്ത മാര്‍ഗം ഫേസ്ബുകില്‍ ആ വ്യക്തിയെ സെര്‍ച് ചെയ്യുക എന്നതാണ്. പേര് ശെടപ് ചെയ്തിട്ടും കാണുന്നില്ലെങ്കില്‍ ഒരുപക്ഷെ നിങ്ങളെ ബ്ലോക് ചെയ്തതാവാന്‍ ഇടയുണ്ട്. എന്നാല്‍ അങ്ങനെയാവണം എന്നും ഉറപ്പില്ല. പ്രൈവസി സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാലും ഇതുപോലെ സെര്‍ച് ചെയ്യുമ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നു വരില്ല.

#3
മുകളില്‍ പറഞ്ഞ രണ്ടു മാര്‍ഗങ്ങളിലും ആളെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തിനോടു പറഞ്ഞ് അവരുടെ പ്രൊഫൈലില്‍ നിന്ന് സെര്‍ച് ചെയ്യുക. ഇപ്പോള്‍ ആ വ്യക്തിയുടെ പ്രൊഫൈല്‍ കാണുന്നുണ്ടെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക് ചെയ്തതാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

#4
അടുത്തതായി ആശ്രയിക്കാവുന്നത് ഗൂഗിളിനെ ആണ്. ഗൂഗിള്‍ സെര്‍ചില്‍ ആ വ്യക്തിയുടെ ഫേസ്ബുക് പ്രൊഫൈലിലെ പേര് ടൈപ്‌ചെയ്യുക. ഇന്‍വര്‍ടഡ് കോമയ്ക്കുള്ളിലായിരിക്കണം പേര് എഴുതേണ്ടത്.

#5
ഗൂഗിളില്‍ സെര്‍ച് ചെയ്യുമ്പോള്‍ ആളെ കാണുന്നുണ്ടെങ്കില്‍ അടുത്തതായി മറ്റൊരു വിന്‍ഡോ തുറന്ന് ഫേസ്ബു്കില്‍ ലോഗ് ഇന്‍ ചെയ്യുക.

#6
വീണ്ടും ഗൂഗിള്‍ സെര്‍ച് പേജില്‍ പോയി ആ വ്യക്തിയുടെ ഫേസ്ബുക്കില്‍ ലിങ്കില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ പ്രൊഫൈല്‍ നിലവിലില്ല എന്നോ മറ്റോ ആണ് കാണിക്കുന്നതെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക് ചെയ്തു എന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications








