നിങ്ങളുടെ ലിങ്ക്ഡ്ഇന്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്‌തോ? പരിശോധിക്കൂ

Posted By: Super

നിങ്ങളുടെ ലിങ്ക്ഡ്ഇന്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്‌തോ? പരിശോധിക്കൂ

65 ലക്ഷത്തിന് മേലെ ലിങ്ക്ഡ്ഇന്‍ പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നറിഞ്ഞില്ലേ? എന്താ നിങ്ങള്‍ ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നയാളാണോ? പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ടോ? എങ്കില്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കാവുന്നതാണ്. പാസ്‌വേര്‍ഡ് മാനേജ്‌മെന്റ് ടൂളുകളാണ് ഇതിന് സഹായിക്കുന്നത്.

  • അതിലൊന്ന് ലാസ്റ്റ്പാസ്സ് ആണ്. ഈ ടൂള്‍ നിങ്ങളുടെ പാസ്‌വേര്‍ഡ് സ്റ്റോര്‍ ചെയ്യില്ല എന്നാണ് ലാസ്റ്റ്പാസ്സ് നല്‍കുന്ന ഉറപ്പ്. പാസ്‌വേര്‍ഡ് മോഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് ഉറപ്പായാല്‍ അത് പിന്നീട്  മാറ്റുകയുമാവാം.
 
  • ലാസ്റ്റ്പാസ്സിന്റെ ടൂളില്‍ ലിങ്ക്ഡ്ഇന്‍ പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്ത ശേഷം ആ പാസ്‌വേര്‍ഡിന്റെ SHA-1 ഹാഷ് കണ്ടെത്തി ഈ സേവനം അത് ലാസ്റ്റ്പാസ്സ് ഡോട്ട് കോമിന് അയച്ചുനല്‍കും. അതിനെ പിന്നീട് 65 ലക്ഷം മോഷ്ടിക്കപ്പെട്ട പാസ്‌വേര്‍ഡ് ലിസ്റ്റില്‍ പരിശോധിച്ചാണ് നിങ്ങളുടെ പാസ്‌വേര്‍ഡ് സുരക്ഷിതമാണോ എന്ന് അറിയുന്നത്. സുരക്ഷിതമാണെങ്കില്‍ അക്കാര്യവും അല്ലെങ്കില്‍ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യപ്പെട്ട കാര്യവും ഉടനടി ഉപഭോക്താവിന് ലഭിക്കുന്നു.
 
  • പാസ്‌വേര്‍ഡ് സുരക്ഷിതമാണോ എന്ന് നോക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം ലീക്ക്ഡ്ഇന്‍ ടൂള്‍ ആണ്. ബ്രൂക്ക്‌ലൈന്‍ ഡെവലപറായ ക്രിസ് ഷിഫ്‌ലെറ്റാണ് ഈ ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഏകദേശം ലാസ്റ്റ്പാസ്സിനോട് തുല്യമായ രീതിയാണ് ഇതും പിന്തുടരുന്നത്.

പാസ്‌വേര്‍ഡില്‍ മാറ്റം വരുത്തുക

നിങ്ങളുടെ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്യപ്പെട്ടുവെങ്കില്‍ ഉടന്‍ തന്നെ പാസ്‌വേര്‍ഡ് മാറ്റുകമാത്രമല്ല വേണ്ടത്. അതേ പാസ്‌വേര്‍ഡ് ഉപയോഗിച്ചിട്ടുള്ള മറ്റ് വെബ്‌സേവനങ്ങളുടെ സെറ്റിംഗ്‌സിലും മാറ്റം വരുത്തണം. പാസ്‌വേര്‍ഡ് മാനേജ്‌മെന്റ് ടൂള്‍ ഉപയോഗിക്കാത്തവരാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ അത്തരമൊന്ന് കണ്ടെത്തേണ്ട സമയമാണ്. കാരണം ഏത് സമയവും ഏത് ആക്രമണത്തിനും നിങ്ങളുടെ അക്കൗണ്ട് വിധേയമായെന്ന് വരാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot