ഫേസ് ബുക്കിലെ സ്വീകരിക്കപ്പെടാത്ത ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ എങ്ങനെ ഒഴിവാക്കാം

Posted By:

ഫേസ് ബുക്കില്‍ നിങ്ങള്‍ക്ക് പരിചയമുള്ളതും ഇല്ലാത്തതുമായ നിരവധി പേര്‍ക്ക് ഫ്രണ്ടസ് റിക്വസ്റ്റ് അയയ്ക്കാറുണ്ടാകും. അതില്‍ പലതും സ്വീകരിക്കപ്പെടാതെ കിടക്കുകയും ചെയ്യും. ഇത്തരത്തില്‍ സ്വീകരിക്കപ്പെടാത്ത റിക്വസ്റ്റുകളുടെ എണ്ണം നിശ്ചിത പരിധി കടന്നാല്‍ പിന്നെ ആര്‍ക്കും റിക്വസ്റ്റ് അയയ്ക്കാന്‍ പറ്റാതെ വരും.

ഇത്തരം റിക്വസ്റ്റുകള്‍ കണ്ടെത്താനും കാന്‍സല്‍ ചെയ്യാനും മാര്‍ഗമുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Account Settings

ആദ്യം അക്കൗണ്ട് സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്യുക.

Download a Copy

അപ്പോള്‍ തുറന്നുവരുന്ന പേജില്‍ ഏറ്റവും താഴേ കാണുന്ന ഡൗണ്‍ ലോഡ് എ കോപ്പി എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

Download Archive

ഇനി കാണുന്ന പേജില്‍ ഡൗണ്‍ലോഡ് ആര്‍കൈവ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

Enter Password

നിങ്ങളുടെ പാസ്‌വേഡ് ടൈപ് ചെയ്യാന്‍ ആവശ്യപ്പെടും. അത് എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുക.

Start my Archive

ഇനി സ്റ്റാര്‍ട്ട് മൈ ആര്‍കൈവ് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക.

Open HTML Folder

ഇപ്പോള്‍ നിങ്ങളുടെ ഇ മെയില്‍ ഐഡിയിലേക്ക് ഫേസ് ബുക്ക് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ സിപ് ഫയലായി ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്ത് എച്ച്.ടി.എം.എല്‍. എന്ന ഫോള്‍ഡര്‍ തുറക്കുക

Friends List

അതില്‍ ഫ്രണ്ട്‌സ് എന്നതില്‍ ക്ലിക് ചെയ്യുക. നിങ്ങളുടെ ഫ്രണ്ടസ് ലിസ്റ്റില്‍ ഉള്ളവരുടെയും റിക്വസ്റ്റ് അയച്ചിട്ട് സ്വീകരിക്കാത്തവരുടെയും നിങ്ങള്‍ സ്വീകരിക്കാത്ത റിക്വസ്റ്റുകളുടെയും പൂര്‍ണ വിവരം ലഭ്യമാവും.

Cancel Request

ഇനി സ്വീകരിക്കപ്പെടാത്ത റിക്വസ്റ്റുകള്‍ കാന്‍സല്‍ ചെയ്യണമെങ്കില്‍ ആ പേരുകള്‍ നിങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈലില്‍ കയറി സെര്‍ച്ച് ചെയ്യുക. അതില്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ് സെന്റ് എന്നതില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ താഴെയായി കാന്‍സല്‍ റിക്വസ്റ്റ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്താല്‍ മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫേസ് ബുക്കിലെ സ്വീകരിക്കപ്പെടാത്ത ഫ്രണ്ട്‌ റിക്വസ്റ്റുകള്‍ ഒഴിവാക്കാം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot