Home
How to

വീട്ടിൽ വൈഫൈ റൂട്ടർ വയ്ക്കാൻ പറ്റിയ സ്ഥലം കണ്ട് പിടിക്കാം

നല്ല തുക ചിലവഴിച്ച് ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്തു. മികച്ച വൈഫൈ റൂട്ടറും വാങ്ങി. എന്നിട്ടും വീട്ടിനുള്ളിൽ എല്ലായിടത്തും സ്റ്റേബിൾ ആയിട്ടുള്ള ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്ത സാഹചര്യം നേരിടുന്നുണ്ടോ? ഇത് നിങ്ങളുടെ സർവീസ് പ്രൊവൈഡറുടെയോ റൂട്ടറിന്റെയോ പ്രശ്നമാണെന്ന് കരുതി എഴുതിത്തള്ളാൻ വരട്ടെ. ചിലപ്പോൾ വീട്ടിനുള്ളിൽ വൈഫൈ റൂട്ടർ എവിടെ വച്ചിരിക്കുന്നു എന്നതും വൈഫൈ സിഗ്നൽ വീക്ക് ആവാൻ കാരണമാകും. അതേ വൈഫൈ കവറേജിന്റെ ശക്തി റൂട്ടർ പ്ലേസ്മെന്റിനെ ആശ്രയിച്ചിരിക്കുന്നു. റൂട്ടറിന്റെ പ്ലേസ്മെന്റിലെ ചില ചെറിയ മാറ്റങ്ങളിലൂടെ, ഒരുപക്ഷേ നിങ്ങളുടെ വൈഫൈ സിഗ്നൽ മെച്ചപ്പെടുത്താൻ കഴിയും. ഇതിനായി നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

വൈഫൈ റൂട്ടർ സ്ഥാപിക്കുന്നതിനുള്ള ടിപ്സ്

വൈഫൈ റൂട്ടർ സ്ഥാപിക്കുന്നതിനുള്ള ടിപ്സ്

വീട്ടിലെ എല്ലാ മുറികളിലും നല്ല സിഗ്നൽ സ്ട്രെങ്ത് ലഭിക്കുന്നതിന്, നിങ്ങളുടെ വീടിന്റെ ഒരു സെൻട്രൽ പോർഷനിൽ ( നടുക്കായി വരുന്ന ഭാഗം ) വൈഫൈ റൂട്ടർ സ്ഥാപിക്കുക. മിക്കവാറും മെയിൻ ഹാളിന്റെ ഒരു വശമായിരിക്കും ഇത്. ഇത്തരം ലൊക്കേഷൻ വീടിന്റെ എല്ലാ ഭാഗത്തും മെച്ചപ്പെട്ട വൈഫൈ കവറേജ് നൽകും. നിങ്ങളുടെ മുറിയുടെ സൗന്ദര്യത്തെ നശിപ്പിക്കുന്ന വയറുകളെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങൾക്ക് അവ ഭിത്തിയിൽ ഭംഗിയായി ഘടിപ്പിക്കുകയോ കേബിളുകൾ എൻക്ലോസ് ചെയ്യുകയോ ചെയ്യാം.

വൈഫൈ

ചിലർ ഗ്ലാസ് അലമാരകൾക്കുള്ളിലും അടഞ്ഞ പ്ലേസിലും ഒക്കെ വൈഫൈ റൌട്ടറുകൾ വയ്ക്കാറുണ്ട്. ഇത് സിഗ്നൽ സ്ട്രെങ്ത് ദുർബലമാക്കുന്നു. എപ്പോഴും ഒരു തുറന്ന ഷെൽഫിൽ ആയിരിക്കണം വൈഫൈ റൂട്ടർ സ്ഥാപിക്കേണ്ടത്. അല്ലെങ്കിൽ വൈഫൈ റൂട്ടർ വീട്ടിലെ ഒരു ഭിത്തിയിൽ ഘടിപ്പിയ്ക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വൈഫൈ റൂട്ടറിന്റെ സിഗ്നൽ സ്ട്രെങ്ത് രണ്ട് ഇരട്ടി വർധിപ്പിക്കാൻ സഹായിക്കും.

വൈഫൈ

കോൺക്രീറ്റ് ഭിത്തികൾ, ലോഹ വസ്തുക്കൾ ഇവയൊക്കെ വൈഫൈ സിഗ്നൽ സ്ട്രെങ്തിനെ ദുർബലമാക്കുന്ന ഘടകങ്ങളാണ്. ഇവ വീടിന് ചുറ്റും ഉണ്ട് താനും. കോൺക്രീറ്റും ലോഹ വസ്തുക്കളും ഒഴിവാക്കി, വീട് നിർമാണവും ഇപ്പോൾ സാധ്യമല്ല. പകരം തടസങ്ങൾ ഏറ്റവും കുറഞ്ഞ സ്ഥലത്ത് വൈഫൈ റൂട്ടർ പ്ലേസ് ചെയ്യുന്നതാണ് നല്ലത്. തടസങ്ങൾ കുറയുന്നത് അനുസരിച്ച് വൈഫൈ സിഗ്നൽ സ്ട്രെങ്ത് ശക്തി പ്രാപിക്കും.

വൈഫൈ റൂട്ടറുകൾ

വൈഫൈ റൂട്ടറുകൾ നിലത്ത് വച്ചിരിക്കുന്നത് ചില വീടുകളിൽ കാണാൻ കഴിയുന്ന കാഴ്ചയാണ്. വളരെ തെറ്റായ ഒരു രീതിയാണിത്. നിലത്ത് വയ്ക്കുമ്പോൾ വീട്ടിലെ ഭിത്തികളും അലമാരകളും മറ്റ് വസ്തുക്കളും എല്ലാം സൃഷ്ടിക്കുന്ന തടസങ്ങൾ വളരെ കൂടുതലായിരിക്കും. ഇത് നിങ്ങളുടെ വൈഫൈ സിഗ്നലുകളെ ഏതാണ്ട് പൂർണമായും തടസപ്പെടുത്തും. മികച്ച സിഗ്നൽ കവറേജ് ലഭിക്കാൻ വൈഫൈ റൂട്ടർ ഉയരത്തിൽ എവിടെയെങ്കിലും സ്ഥാപിക്കുക. എത്ര ഉയരം കൂടുന്നുവോ, അത്രയും നല്ലത്.

ആന്റിന

നല്ല വൈഫൈ കവറേജിന് റൂട്ടറിലെ ആന്റിനയുടെ പൊസിഷൻ ഒരു നിർണായക ഘടകമാണ്. മികച്ച ഹോറിസോണ്ടൽ കവറേജ് ലഭിക്കുന്നതിന്, നിങ്ങൾക്ക് റൂട്ടറിലെ ആന്റിന മുകളിലേക്ക് നിൽക്കുന്ന വിധത്തിൽ സ്ഥാപിക്കാം. വെർട്ടിക്കൽ കവറേജ് വേണമെന്നുള്ളവർ ആന്റിനകൾ ചെറുതായി വശങ്ങളിലേക്ക് ചരിച്ച് വയ്ക്കാം. ആന്റിന ഭിത്തികളുടെ ദിശയിലേക്കോ 90 ഡിഗ്രിയിലോ വയ്ക്കുന്നത് ഒഴിവാക്കുക. 45 മുതൽ 60 ഡിഗ്രി വരെ ആങ്കിളിൽ ആന്റിനകൾ പ്ലേസ് ചെയ്താൽ മതിയാകും.

റേഡിയോ തരംഗങ്ങൾ

വൈഫൈ റൂട്ടറുകൾ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചാണ് ഇന്റർനെറ്റ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത്. അതിനാൽ തന്നെ വൈഫൈ റൂട്ടറുകളുടെ പ്രവർത്തനം ഒരു റേഡിയോ സ്റ്റേഷൻ പോലെയാണെന്ന് പറയാൻ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷനിലേക്ക് നിങ്ങൾ ട്യൂൺ ചെയ്യാൻ ശ്രമിക്കാറില്ലേ, നിങ്ങൾ പരിധിക്ക് പുറത്താണെങ്കിൽ ഡിവൈസ് കണക്റ്റ് ചെയ്‌തേക്കില്ല. ഇതേ തത്വം വൈഫൈ റൂട്ടറുകളുടെ കാര്യത്തിലും പ്രസക്തമാണ്. ഡിവൈസ് വൈഫൈ റൂട്ടറിൽ നിന്ന് എത്ര ദൂരെയാകുന്നോ, വൈഫൈ സിഗ്നലും അത്ര ദുർബലമാകുന്നു.

വൈഫൈ സിഗ്നൽ സ്ട്രെങ്ത്

വൈഫൈ സിഗ്നൽ ദുർബലമാക്കുന്ന നിരവധി ബാഹ്യ ഘടകങ്ങളും ഉണ്ട്. അതിൽ ഒന്നാണ് മറ്റൊരു റൂട്ടറിന്റെ സാന്നിധ്യം. വീടിന് ചുറ്റും കണക്ട് ചെയ്തിരിക്കുന്ന ധാരാളം ഡിവൈസുകളും, റൂട്ടറുകളും ഉണ്ടാകും. ഇവയുടെ ഇന്റർഫിയറൻസ് ഇല്ലാതാക്കുന്ന കാര്യം അത്ര എളുപ്പമല്ല. എന്നാൽ പുറത്ത് നിന്നുള്ള സിഗ്നലുകൾ സൃഷ്ടിക്കുന്ന തടസം ഏറ്റവും കുറവുള്ള ഭാഗത്ത് നിങ്ങളുടെ വൈഫൈ റൂട്ടർ സ്ഥാപിക്കാവുന്നതാണ്. പല പൊസിഷനുകളിലായി മാറ്റി സ്ഥാപിച്ച് ഏറ്റവും അനുയോജ്യമായ സ്പോട്ട് തിരഞ്ഞെടുക്കാവുന്നതാണ്.

ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കാം

ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കാം

ഇന്ന് ബ്രോഡ്ബാൻഡ് വൈഫൈ ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരുന്നുണ്ട്. അതിനൊപ്പം തന്നെ സുരക്ഷാ ആശങ്കകളും കൂടുന്നു. നമ്മുടെ ഹോം നെറ്റ്‌വർക്കിന്റെ സുരക്ഷ കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. സ്‌മാർട്ട്‌ഫോണുകളും ടിവികളും മുതൽ സുരക്ഷാ ക്യാമറകളും വരെയുള്ളവ ഒരൊറ്റ ഇന്റർനെറ്റ് ആക്‌സസ് പോയിന്റിലേക്കാവും കണക്‌റ്റ് ചെയ്‌തിരിക്കുക. ഇത് സുരക്ഷാ പ്രശ്നങ്ങൾ കൂട്ടുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. ഇതിന് സഹായിക്കുന്ന ചില ടിപ്പുകൾ താഴെക്കൊടുത്തിരിക്കുന്നു.

ഡിഫോൾട്ട് ലോഗിൻ ക്രെഡൻഷ്യലുകൾ
  • നിങ്ങളുടെ ഹോം നെറ്റ്‌വർക്കിന്റെ ഡിഫോൾട്ട് ലോഗിൻ ക്രെഡൻഷ്യലുകൾ മാറ്റുക. അതായത് നിങ്ങളുടെ വൈഫൈ കണക്ഷനിൽ നൽകിയിരിക്കുന്ന പേരും പാസ്‌വേഡും മാറ്റണം.
  • വൈഫൈ നെറ്റ്‌വർക്ക് എൻക്രിപ്ഷൻ എനേബിൾ ചെയ്യുക. വൈഫൈ സെറ്റിങ്സിൽ നിങ്ങൾക്ക് നെറ്റ്‌വർക്ക് എൻക്രിപ്ഷൻ എനേബിൾ ചെയ്യാം.
  • ഫയർവാളുകൾ എനേബിൾ ചെയ്യുക. വൈഫൈ സെറ്റിങ്സിലേക്ക് ലോഗിൻ ചെയ്ത് ഫയർവാൾ എനേബിൾ ചെയ്യാം.
  • നിങ്ങളുടെ റൂട്ടറിന്റെ ഫേംവെയർ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യാണ്. അപ്ഡേറ്റ് ചെയ്യുന്നതിന്, റൌട്ടർ നിർമ്മാതാവിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
  • വൈഫൈ നെറ്റ്‌വർക്കിലേക്ക് ലോഗിൻ ചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുക.

Best Mobiles in India

English summary
Are you experiencing a situation where you do not have a stable Wi-Fi internet connection everywhere in the house? Don't assume this is a problem with your service provider or router every time. Sometimes the location of the Wi-Fi router in the house can also cause Wi-Fi signal week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X