കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം???

Posted By:

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഏറെ ഭയക്കുന്ന ഒന്നാണ് വൈറസ്. ഏതു നിമിഷവും എങ്ങനെയും വൈറസ് ആക്രമണമുണ്ടാകാനിടയുണ്ട്. പ്രത്യേകിച്ച് കൃത്യമായ ആന്റിവൈറസുകള്‍ ഇല്ലാത്ത സിസ്റ്റങ്ങളില്‍. വ്യക്തിപരവും പ്രധാനപ്പെട്ടതുമായ പല ഡാറ്റകളും നഷ്ടപ്പെടാന്‍ ഇത് ഇടയാക്കുകയും ചെയ്യും.

പലപ്പോഴും വളരെ വൈകിയാണ് കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചതായി നമ്മള്‍ തിരിച്ചറിയുന്നത്. അപ്പോഴേക്കും പ്രധാന ഡാറ്റകളെല്ലാം നഷ്ടപ്പെട്ടിട്ടുമുണ്ടാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടോ എന്ന് മനസിലാക്കുന്നതിനുള്ള ഏതാനും മാര്‍ഗങ്ങളാണ് ചുവടെ കൊടുക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സാധാരണ നിലയില്‍ കൂടുതല്‍ സൈസ് ഉള്ള ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ സ്ലോ ആകാറുണ്ട്. എന്നാല്‍ പതിവില്‍ കവിഞ്ഞ് സ്ലോ ആവുകയാണെങ്കില്‍ അത് വൈറസിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് ചെറിയ ആപ്ലിക്കേഷനുകള്‍ പോലും ഓപ്പണാവാതിരിക്കുകയോ ഹാംഗ് ആവുകയോ ചെയ്യുകയാണെങ്കില്‍ ഉറപ്പിക്കാം.

 

#2

ഐക്കണുകളിലും ആപ്ലിക്കേഷനുകളിലും ക്ലിക് ചെയ്യുമ്പോള്‍ അവ പ്രതികരിക്കുന്നില്ലെങ്കില്‍ അതും വൈറസ് ആക്രമണത്തിന്റെ ലക്ഷണമാണ്.

 

#3

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ സിസ്റ്റം റീബൂട് ആവുകയോ ഹാംഗ് ആവുകയോ ക്രാഷ് ആവുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ വൈറസ് ഉള്ളതായി ഉറപ്പിക്കാം.

 

#4

സിസ്റ്റത്തിലെ ആന്റിവൈറസ് പെട്ടെന്ന് ഡിസേബിള്‍ഡ് ആവുകയാണെങ്കില്‍ അതും ശെവറസിന്റെ സൂചനയാണ്.

 

#5

ഡിസ്‌ക് ഡ്രൈവുകളോ ഹാര്‍ഡ് ഡ്രൈവുകളോ ആക്‌സസ് ചെയ്യാന്‍ കഴിയാതിരിക്കുകയാണെങ്കില്‍ അതും വൈറസിന്റെ ലക്ഷണമാണ്.

 

#6

ഡോക്യൂമെന്റുകള്‍ പ്രിന്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അതും വൈറസിന്റെ സൂചനതന്നെ.

 

#7

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടെന്നോ കമ്പ്യൂട്ടര്‍ അപകടത്തിലാണെന്നോ കാണിച്ച് പോപ് അപ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടുന്നതും വൈറസ് ബാധയുടെ ലക്ഷണമാണ്.

 

#8

ഇടയ്ക്കിടെ പരസ്യങ്ങള്‍ പുതിയ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ സുരക്ഷിതമല്ല എന്ന് ഉറപ്പിക്കാം.

 

#9

ആന്റിവൈറസോ മറ്റേതെങ്കിലും സോഫ്റ്റ്‌വെയറുകളോ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ അതും വൈറസിന്റെ സൂചനയാണ്.

 

#10

ഡെസ്‌ക്‌ടോപ് ഐക്കണുകളും പ്രോഗ്രാം ഫയലുകളും പെട്ടെന്ന് അപ്രത്യക്ഷമാകുന്നുണ്ടെങ്കില്‍ കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടെന്ന് ഉറപ്പിക്കാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot