ഐ എം ഇ ഐ നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താം

By Super
|
ഐ എം ഇ ഐ നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താം

മൊബൈല്‍ഫോണിനെ സംബന്ധിച്ചിടത്തോളം ഐ എം ഇ ഐ നമ്പര്‍ വളരെ വിലപ്പെട്ടതാണ്. ഇന്റര്‍നാഷനല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി നമ്പര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഐ എം ഇ ഐ .ഇതൊരു 15 അക്ക സംഖ്യയാണ് .മൊബൈല്‍ ഫോണിന്റെ ബാറ്ററി കമ്പാര്‍ട്ട്മെന്റിലാണ് സാധാരണ ഇതിന്റെ സ്ഥാനം. *#06 # എന്ന് ടൈപ്പ് ചെയ്താല്‍ ഫോണില്‍ ഈ നമ്പര്‍ അറിയാനാകും. ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താനും ഈ നമ്പര്‍ ഉപയോഗിക്കാം.

ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ഒരു രാജ്യത്ത് അതിനെ ബ്ലോക്ക് ചെയ്യാനും ഈ നമ്പര്‍ വഴി സാധ്യമാണ്. നഷ്ടപ്പെട്ട ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ സെല്ലുലാര്‍ ഓപ്പറേറ്റര്‍ അത് ബ്ലാക്ക് ലിസ്റ്റ് ഡാറ്റാ ബെയ്സിലേക്ക് ചേര്‍ക്കും. അതോടു കൂടി മോഷ്ടിച്ച ആള്‍ക്ക് ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിയ്ക്കാതാകും. മാത്രമല്ല ജി പി എസ് സാങ്കേതിക വിദ്യയിലൂടെ ഈ നമ്പര്‍ ഉപയോഗിച്ച് ഫോണുള്ള സ്ഥലവും കണ്ടെത്താനാകും. അങ്ങനെ നിങ്ങളുടെ ഫോണിനെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിയ്ക്കും.

 

ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ രെജിസ്റ്റര്‍ ചെയ്‌താല്‍, നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കണ്ടെത്തല്‍ കൂടുതല്‍ എളുപ്പമാകും. ഓണ്‍ ലൈനായി നിങ്ങള്‍ക്ക് രെജിസ്റ്റര്‍ ചെയ്യാം. http://www.trackimei.com/

അപ്പോള്‍ ഇനി ഫോണ്‍ പോയി എന്നും പറഞ്ഞു വിഷമിക്കേണ്ട. പോകുന്നതിനു മുന്‍പേ കണ്ടെത്താനുള്ള വഴികള്‍ ഒരുക്കി വയ്ക്കാനാകും. ഐ എം ഇ ഐ ആരാ മോന്‍...അല്ലെ..

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X