ബ്ലൂടൂത്ത് പെയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട് എളുപ്പവഴികള്‍

|

രണ്ട് ഉപകരണങ്ങള്‍ തമ്മിലുള്ള വയര്‍ലെസ് ഡാറ്റ കൈമാറ്റത്തിന് ഏറ്റവും ലളിതവും സുതാര്യവുമായ മാര്‍ഗമാണ് ബ്ലൂടൂത്ത്. സ്മാര്‍ട്ട്‌ഫോണും വയര്‍ലെസ് ഇയര്‍ഫോമുമായുള്ള കണക്ടീവിറ്റി ബ്ലൂടൂത്ത് പെയറിംഗിന് ഉത്തമ ഉദ്ദാഹരണമാണ്. നിങ്ങളുടെ സ്പീക്കറുമായി ഐപാഡില്‍ വയര്‍ലെസ് കീബോഡുമായുമെല്ലാം ബ്ലൂടൂത്ത് കണക്ടീവിറ്റി ഉപയോഗിക്കാവുന്നതാണ്.

ബ്ലൂടൂത്ത് പെയറിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട് എളുപ്പവഴികള്‍

എക്‌സ് സെന്റര്‍, ഷെയര്‍ ഇറ്റ് അടക്കമുള്ള ഡാറ്റാ ഷെയറിംഗ് ആപ്പുകള്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് ബ്ലൂടൂത്തിനെയാണ് ഏവരും ആശ്രയിച്ചിരുന്നത്. ഇന്നിപ്പോള്‍ മറ്റുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്യാനാണ് ഉപയോഗിക്കുന്നത്. ബ്ലൂടൂത്ത് പെയറിഗില്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍ വളരെ ലളിതമായി പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ് ഈ ലേഖനം.

എന്തുകൊണ്ട് പെയറിംഗ് ആകുന്നില്ല

ഒരേസമയം സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബ്ലൂടൂത്ത് പെയറിംഗ് നടക്കുകയുള്ളൂ. അതിനാല്‍ത്തന്നെ ഈ പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഉപകരണങ്ങള്‍ വേണം ബ്ലൂടൂത്തുമായി പെയറിംഗ് ചെയ്യാന്‍. അല്ലാത്തപക്ഷം പെയറിംഗ് നടക്കുകയില്ല.

ഏറ്റവും പുതിയ വേര്‍ഷന്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളില്‍ പോലും ഏറ്റവും പഴക്കമുള്ള ബ്ലൂടൂത്ത് കണക്ടീവിറ്റി നടക്കുമെന്ന് അറിയുക.

എന്നാല്‍ പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ വേര്‍ഷന്‍ ബ്ലൂടൂത്ത് പ്രവര്‍ത്തിക്കില്ല. അതായത് പഴയ സോണി എറിക്‌സണ്‍ സ്മാര്‍ട്ട്‌ഫോണില്‍ ബ്ലൂടൂത്ത് 3.0 വേര്‍ഷനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് അപ്‌ഗ്രേഡ് ചെയ്യുക സാധ്യമല്ല.

ബ്ലൂടൂത്ത് സ്മാര്‍ട്ട്, ബ്ലൂടൂത്ത് സ്മാര്‍ട്ട് റെഡി ഉള്‍പ്പടെയുള്ള ബ്ലൂടൂത്ത് ഫീച്ചറിലൂടെയാണ് പേഴ്‌സണല്‍ ഹെല്‍ത്ത് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ദാഹരണത്തിന് ഫിറ്റ്‌നസ് ബാന്‍ഡ്.

വിപണിയില്‍ ലഭ്യമായ ഏകദേശം എല്ലാ സ്മാര്‍ട്ട്‌ഫോണുകളും ബ്ലൂടൂത്ത് കണക്ടീവിറ്റിയുള്ളവയാണ്. ഐ.ഓ.എസ് 7, ആന്‍ഡ്രോയിഡ് 4.3 എന്നിവയ്ക്കു ശേഷമുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ വേരിയന്റാണുള്ളത്. ഇവയില്‍ മാത്രമേ ഫിറ്റ്‌നസ് ബാന്‍ഡ് അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

പെയറിംഗ് പ്രോസസ് സുതാര്യമാക്കാന്‍

ബ്ലൂടൂത്ത് ഓണാക്കിയെന്ന് ഉറപ്പുവരുത്തുക. ബ്ലൂടൂത്ത് ഓണായാല്‍ സ്റ്റാറ്റസ് ബാറില്‍ നീല ഐക്കണ്‍ തെളിയും.

ഏതുതരത്തിലുള്ള പെയറിംഗ് രീതിയാണ് ആവശ്യമെന്ന് തീരുമാനിക്കുക. പല ഉപകരണങ്ങളില്‍ പല തരത്തിലുള്ള പെയറിംഗ് രീതിയാണുള്ളത്.

ഡിസ്‌കവറബിള്‍ മോഡ് ഓണാക്കുക. ചില ഫോണുകളില്‍ വിസിബിളിറ്റി മോഡ് എന്നാണ് പേര്. ഈ ഓപ്ഷന്‍ ഓണാക്കിയാല്‍ മാത്രമേ ബ്ലൂടൂത്ത് പെയറിംഗ് നടക്കുകയുള്ളൂ.

ഉപകരണങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുക. എന്നാല്‍ മാത്രമേ ബ്ലൂടൂത്ത് പെയറിംഗും ഡാറ്റാ ട്രാന്‍സ്ഫറും സുഗമമായി നടക്കുകയുള്ളൂ.

പെയറിംഗ് നടക്കാതിരുന്നാല്‍. ചില സാഹചര്യങ്ങളില്‍ ആദ്യത്തെ തവണ പെയറിംഗ് നടക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങളുടെ ഉപകണം ഓഫാക്കിയ ശേഷം ഒന്നുകൂടി ഓണാക്കി ഉപയോഗിച്ചാല്‍ മതിയാകും.

പഴയ കണക്ഷനുകള്‍ മാറ്റുക. നേരത്ത പെയര്‍ ചെയ്തിട്ടുള്ള അനാവശ്യ ഉപകരണങ്ങളുണ്ടെങ്കില്‍ അവയെ ഒഴിവാക്കാന്‍ മറക്കരുത്.

കേംപാറ്റബിളിറ്റി പരിശോധിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളും തമ്മില്‍ പെയറിംഗിന് സാധ്യമാണോയെന്ന് ആദ്യം പരിശോധിക്കണം.

ലിമിറ്റഡ് ഷെയറിംഗ് നടത്തുക. ബ്ലൂടൂത്തിലൂടെ അധികം മെമ്മറി കൂടിയ ഡാറ്റ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക. സാധ്യമെങ്കില്‍ പല തവണയായി ഇവ ഷെയര്‍ ചെയ്യുക.

ബ്ലൂടൂത്ത് കാച്ച് ക്ലിയര്‍ ചെയ്യണം. ഇത് അനാവശ്യ ഫയലുകളെ നീക്കം ചെയ്ത് ഡാറ്റാ ഷെയറിംഗ് സുഗമമാക്കും. ഇതിനായി sttings>backup and restart>restart network settings ഓപ്ഷന്‍ പിന്തുടരാവുന്നതാണ്.

എല്ലാ വയര്‍ലെസ് ഉപകരണങ്ങളും ബ്ലൂടൂത്ത് സംവിധാനത്തിലൂടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് അറിയുക. ജിഗാബിറ്റ്, വയര്‍ലെസ് എച്ച്.ഡി, സിഗ്ബീ, വൈഫൈ ഡയറക്ട് അടക്കമുള്ള ഫീച്ചറുകള്‍ ഇതിനായുണ്ട്.

റെഡ്മി നോട്ട് 6പ്രോ സ്മാര്‍ട്ട്‌ഫോണിന് വമ്പന്‍ വിലക്കുറവ്റെഡ്മി നോട്ട് 6പ്രോ സ്മാര്‍ട്ട്‌ഫോണിന് വമ്പന്‍ വിലക്കുറവ്

Best Mobiles in India

Read more about:
English summary
How to Fix Bluetooth Pairing Problems

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X