എന്താ വാട്സാപ്പിൽ ചില കോണ്ടാക്ട്സ് കാണുന്നില്ലേ? ഈ വഴിയേ പോയിനോക്കൂ

|

വാട്സ്ആപ്പ് (WhatsApp) ഇല്ലാത്ത ജീവിതം ഇന്ന് ഉപ്പില്ലാത്ത കഞ്ഞിപോലെ ആണ്. ഒരു സംതൃപ്തി ഉണ്ടാകില്ല എന്ന് അ‌ൽപ്പം അ‌തിശയോക്തിപരമായിത്തന്നെ പറയാം. കാരണം ഇന്ന് മറ്റുള്ളവരുമായി സംവദിക്കാൻ നമ്മള്ളിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് വാട്സ്ആപ്പിനെയാണ്. ഏതൊക്കെ​യോ ലോകത്തിരുന്നുകൊണ്ട് നാം വാട്സ്ആപ്പിലൂടെ നമുക്ക് പറയാനും പ്രകടിപ്പിക്കാനും ഉള്ളതെല്ലാം പ്രിയപ്പെട്ടവർക്കായി പങ്കുവയ്ക്കുന്നു. അ‌കലങ്ങളുടെ പരിധിയില്ലാതെ അ‌വരുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

 

വാട്സ്ആപ്പ് നിറഞ്ഞ് നിൽക്കുകയാണ്

വീഡിയോ കോളുകളായും വോയിസ് കോളുകളായും മെസേജിങ്, ബാങ്കിങ്, സ്റ്റാറ്റസ് സൗകര്യങ്ങളുമായും ഒക്കെ ഭൂരിഭാഗം പേരുടെയും ജീവിതത്തിൽ വാട്സ്ആപ്പ് നിറഞ്ഞ് നിൽക്കുകയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഓട്ടത്തിൽ ഒരു സഹായിയായും വാട്സ്ആപ്പ് ഒരുപാട് പേർക്ക് തുണയാകാറുണ്ട്. എന്നാൽ വാട്സ്ആപ്പ് ഇല്ലാതെ മുന്നോട്ട് നീങ്ങുന്ന ആളുകളും നമുക്കിടയിലുണ്ട്. ശരിതന്നെ പ​ക്ഷേ യുവ തലമുറയിൽ വാട്സ്ആപ്പ് ഉപയോഗിക്കാത്തവർ വളരെ ന്യൂനപക്ഷമാണ്.

പുത്തൻ ഫീച്ചറുകൾ

ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്ന വാട്സ്ആപ്പ് നമുക്ക് നൽകുന്ന സേവനങ്ങൾ ചില്ലറയല്ല. വാട്സ്ആപ്പിന്റെ നിലവിലെ സാമൂഹിക പ്രസക്തി ഇത്തരത്തിൽ നിറഞ്ഞു നിൽക്കേ നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ നമ്പറുകൾ വാട്സ്ആപ്പിൽ ലഭ്യമാകുന്നില്ലെങ്കിൽ എന്തുചെയ്യും. കുഴഞ്ഞതു തന്നെ. എന്നാൽ വളരെ നിസാരമായി മറികടക്കാൻ കഴിയുന്ന ഒരു പ്രശ്നമാണിത്. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ഈ പ്രശനം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്

ഐഫോണിന്റെ വാട്സ്ആപ്പിൽ കോണ്ടാക്ട്സ് ചേർക്കാൻ
 

ഐഫോണിന്റെ വാട്സ്ആപ്പിൽ കോണ്ടാക്ട്സ് ചേർക്കാൻ

ഐഫോണിലെ വാട്സ്ആപ്പിൽ എല്ലാ കോണ്ടാക്ടുകളും കാണുന്നില്ല എങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഫോൺ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അ‌പ്ഡേഷൻ നടത്തിയിട്ടുണ്ട് എന്ന് ഉറപ്പാക്കുകയാണ്. ഇതിനായി ഐഫോണിന്റെ ആപ്പ് സ്റ്റോറിൽ എത്തിയ ശേഷം വലതു വശത്തായുള്ള നിങ്ങളുടെ പ്രൊ​ഫൈലിൽ ക്ലിക്ക് ചെയ്യുക.

ഠ ലഭ്യമായ അ‌പ്ഡേറ്റുകൾ(‘Available updates.') എന്നൊരു ഓപ്ഷൻ നിങ്ങൾക്ക് അ‌വിടെ കാണാൻ സാധിക്കും.

 

വാട്സ്ആപ്പ് അ‌പ്ഡേഷൻ

ഠ അ‌വിടെ വാട്സ്ആപ്പ് അ‌പ്ഡേഷൻ നടത്തുക. നിങ്ങൾക്ക് അ‌പ്ഡേഷൻ ഒന്നും നിലവിലില്ല എങ്കിൽ അ‌പ്ഡേറ്റ് എന്ന ഓപ്ഷൻ അ‌വിടെ കാണാൻ സാധിക്കില്ല.
ഠ വാട്സ്ആപ്പ് അ‌പ്ഡേറ്റ് ആയശേഷം സെറ്റിങ്സ് ഓപ്പൺ ചെയ്യുക. തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ​പ്രൈവസി ഓപ്ഷൻ കാണാൻ സാധിക്കും.

ബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാ

കോണ്ടാക്ട്സ് അ‌നുവദിക്കുക.

ഠ ​പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ കോണ്ടാക്ട് എന്നു കാണാൻ സാധിക്കും. അ‌തിൽ ക്ലിക്ക് ചെയ്യുക.
ഠ തുടർന്ന് കോണ്ടാക്ട് സ്ക്രീൻ ഓപ്പൺ ആകും. നിങ്ങളുടെ കോണ്ടാക്ട് ആക്സസ് ആവശ്യമുള്ള നിരവധി ആപ്പുകൾ അ‌വിടെ കാണാൻ സാധിക്കും.
ഠ അ‌വിടെ വാട്സ്ആപ്പിലേക്ക് കോണ്ടാക്ട്സ് അ‌നുവദിക്കുക.

ഇത്രയും നടപടികൾ പൂർത്തിയാക്കിയാൽ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള നമ്പരുകളെല്ലാം വാട്സ്ആപ്പിൽ ലഭ്യമാകും.

 

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ വാട്സ്ആപ്പ്

ഇനി ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ വാട്സ്ആപ്പിൽ കോണ്ടാക്ട്സ് എങ്ങനെ ചേർക്കാം എന്നു നോക്കാം.

ഠ ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക.

ഠ തുടർന്ന് വാട്സ്ആപ്പിന്റെ ​പ്രൈവസി ഓപ്ഷനിലേക്ക് പോകുക.

ഠ കോണ്ടാക്ട്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഠ അ‌വിടെ കാണുന്ന മെനുവിൽ ഉള്ള കോണ്ടാക്ട് പെർമിഷൻ ഓൺ ആക്കുക.

വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണിക്കുപോകേണ്ടി വരുമോ? പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണിക്കുപോകേണ്ടി വരുമോ? പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്

 

അ‌ടുത്തിടെ ചേർത്ത കോണ്ടാക്ടുകൾ

അ‌ടുത്തിടെ ചേർത്ത കോണ്ടാക്ടുകൾ

അ‌ടുത്തിടെ ചേർത്ത കോണ്ടാക്ടുകളാണ് നിങ്ങൾക്ക് ആൻഡ്രോയിഡ് ഫോണിന്റെ വാട്സ്ആപ്പിൽ കാണാൻ സാധിക്കാത്തത് എങ്കിൽ അ‌തിനും വഴിയുണ്ട്. അ‌ത് എങ്ങനെ എന്ന് നോക്കാം.

ഠ നിങ്ങളുടെ സ്മാർട്ട്ഫോണിലെ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
ഠ സ്ക്രീനിന്റെ വലതുവശത്ത് താഴെയായുള്ള കമ്പോസ് മെസേജ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

 

റിഫ്രഷ്

ഠ തുടർന്ന് വരുന്ന സ്ക്രീനിന്റെ വലതുവശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
ഠ അ‌വിടെ കാണുന്ന ഓപ്ഷനുകളിൽ റിഫ്രഷ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഠ ഇങ്ങനെ ചെയ്യുന്നതോടുകൂടി നിങ്ങളുടെ ഫോണിൽ പുതിയതായി ചേർത്തിട്ടും കാണാൻ കഴിയാതിരുന്ന കോണ്ടാക്ടുകൾ വാട്സ്ആപ്പിൽ ലഭ്യമായിത്തുടങ്ങും.

ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...

വ്യൂ വൺസ്

ഉപയോക്താക്കളുടെ സൗകര്യാർഥം പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്നതിൽ മടിയില്ലാത്ത കമ്പനിയാണ് വാട്സ്ആപ്പ്. പുത്തൻ ഫീച്ചറുകളുമായി ഉപയോക്താക്കളെ അ‌മ്പരപ്പിക്കാറുള്ള വാട്സ്ആപ്പ് സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഊന്നൽ നൽകിയുള്ള ഫീച്ചറുകളാണ് കൂടുതലായും കൊണ്ടുവരാറുള്ളത്. ഇത്തരത്തിൽ വാട്സ്ആപ്പ് അ‌ടുത്തതായി കൊണ്ടുവരുന്ന ഓപ്ഷൻ ആണ് വ്യൂ വൺസ് മെസേജുകളുടെ സ്ക്രീൻ ഷോട്ട് എടുക്കൽ തടയൽ.

സ്ക്രീൻഷോട്ട് ബ്ലോക്കിങ്ങുമായി വാട്സ്ആപ്പ്

ഒരു തവണമാത്രം കാണാനായി അ‌യയ്ക്കുന്നത് എന്ന് പറയുമ്പോൾ തന്നെ പ്രധാനപ്പെട്ടതോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതോ ആയ മെസേജ് ആണ് എന്ന് നമുക്കറിയാം. എന്നാൽ ചില വിരുതന്മാർ ഇത്തരം മെസേജുകൾ വന്നാൽ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയും പിന്നീട് പലപ്പോഴും ഇത് ഉപയോഗിച്ച് ബ്ലാക്ക്മെയിലിങ്ങും മറ്റും നടത്തുകയും ചെയ്തിരുന്നു. ഇത്തരം നീക്കങ്ങൾക്ക് തടയിടാനാണ് സ്ക്രീൻഷോട്ട് ബ്ലോക്കിങ്ങുമായി വാട്സ്ആപ്പ് എത്തുന്നത്.

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളിൽ ഒരെണ്ണം മാത്രമായി ക്യാൻസൽ ചെയ്യണോ? അ‌തിനുള്ള വഴി ഇതാബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളിൽ ഒരെണ്ണം മാത്രമായി ക്യാൻസൽ ചെയ്യണോ? അ‌തിനുള്ള വഴി ഇതാ

Best Mobiles in India

English summary
As a helper in the race to move forward in life, WhatsApp has helped many people. But what if your loved ones' numbers are not available on WhatsApp? It's messed up. This is a problem that can be easily overcome. Let's see how to fix this problem on Android and iOS phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X