എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാം?

Posted By: Super

എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാം?

ഇത് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ യുഗമാണ്. ആദ്യകാലത്ത് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ അടുത്തോട്ട് പോലും സാധാരണക്കാരന് എത്താനാകില്ലായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. വളരെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോ ബജറ്റ് ഫോണുകളുടെ സ്വന്തം നാടാണ് ഇന്ത്യ. അത് കൊണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല. എല്ലാ തട്ടിലുമുള്ള ഉപയോക്താക്കള്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്.

കമ്പ്യൂട്ടറില്‍ ഉപയോഗിയ്ക്കുന്ന വിന്‍ഡോസ് 7, എക്‌സ് പി തുടങ്ങിയവ പോലെ ഫോണില്‍ ഉപയോഗിയ്ക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. ഇതിന്റെ തന്നെ പല പതിപ്പുകള്‍ ലഭ്യമാണ്.

ചില സമയങ്ങളില്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വല്ലാതെ സ്ലോ ആകുകയോ, കോള്‍ വരുമ്‌പോള്‍ ഓഫ് ആകുകയോ ഒക്കെ ചെയ്‌തെന്ന് വരാം. ഇതിനൊക്കെ പല കാരണങ്ങള്‍ ഉണ്ടാകാം. എന്നാലും പ്രധാന കാരണം വൈറസ് ബാധ തന്നെയായിരിയ്ക്കും. ശരിയാക്കാന്‍ ഫോണ്‍ ഒരു തവണ ഫോര്‍മാറ്റ് ചെയ്ത് നോക്കുന്നത് നന്നായിരിയ്ക്കും. ഒരുമാതിരിപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഇതോടെ തീരും.

അപ്പോള്‍ എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്യാം എന്ന് നോക്കാം.

  • ആദ്യം മെനുവില്‍ ക്ലിക്ക് ചെയ്യുക

  • സെറ്റിംഗ്‌സ് സെലക്ട് ചെയ്യുക.

  • അതില്‍ നിന്ന് പ്രൈവസി ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

  • വരുന്ന ഓപ്ഷനുകളില്‍ നിന്ന് ഫാക്ടറി ഡാറ്റാ റീസെറ്റ് തിരഞ്ഞെടുക്കുക

  • റീസെറ്റ് ഫോണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

  • നിങ്ങളുടെ ഫോണ്‍ ഫോര്‍മാറ്റ് ആയിക്കൊള്ളും

എങ്ങനെ നിങ്ങളുടെ പഴയ ഫോണിലെ കോണ്ടാക്റ്റുകള്‍ പുതിയ സ്മാര്‍ട്ട്‌ഫോണിലേയ്ക്ക് മാറ്റാം ?

ഇനി മറ്റൊരു വഴിയുള്ളത് ഫോണില്‍ *2767*3855# എന്ന നമ്പര്‍ ഡയല്‍ ചെയ്യുകയെന്നതാണ്. ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഫോണ്‍ ഫോര്‍മാറ്റായിക്കൊള്ളും .

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot