വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

|

നിങ്ങൾക്ക് വിദേശത്തേക്കോ അല്ലെങ്കിൽ രാജ്യത്തിനകത്ത് യാത്ര ചെയ്യുവാനോ വേണ്ടി കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രധാനമാണ്. ഇതുവരെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു: അതിലൊന്ന് കോവിൻ പോർട്ടലിലേക്ക് പോകുക അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക. എല്ലാവർക്കും അവരുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് കൂടുതൽ ലളിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇപ്പോൾ വാട്ട്സ്ആപ്പുമായി സഹകരിച്ചിരിക്കുകയാണ്.

 

വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

കൊറോണ വൈറസ് രാജ്യത്ത് വ്യാപകമായപ്പോൾ കഴിഞ്ഞ വർഷം ആദ്യം ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച മൈഗോവ് കൊറോണ ഹെൽപ്പ് ഡെസ്ക് വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. വാട്ട്സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഒരു ഫോൺ കോൾ വഴി കോവിഡ് -19 വാക്‌സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?ഒരു ഫോൺ കോൾ വഴി കോവിഡ് -19 വാക്‌സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?

വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
 

വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

 • നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ മൈഗോവ് കൊറോണ ഹെൽപ് ഡെസ്ക് വാട്ട്‌സ്ആപ്പ് നമ്പർ സേവ് ചെയ്യുക. ഫോൺ നമ്പർ: +91 9013151515.
 • നമ്പർ സേവ് ചെയ്‌ത്‌ കഴിഞ്ഞാൽ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് തുറക്കുക.
 • ഈ കോൺടാക്റ്റ് നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ തിരയുക.
 • ആ ചാറ്റ് തുറക്കുക.
 • നൽകിയിട്ടുള്ള സ്പേസിൽ 'Download Certificate' എന്ന് ടൈപ്പ് ചെയ്യുക.
 • വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറ് അക്കമുള്ള ഓടിപി അയയ്ക്കും.
 • ആ ഓടിപി നമ്പർ പരിശോധിച്ച് അത് കൊടുക്കുക.
 • ചാറ്റ്ബോട്ട് നിങ്ങളുടെ കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വാട്ട്‌സ്ആപ്പിൽ അയയ്ക്കും, നിങ്ങൾക്ക് ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
 • വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  നിങ്ങൾ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ചാറ്റ്ബോട്ട് "സെർവർ" പ്രശ്നങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ 3-4 തവണ ശ്രമിക്കുമ്പോൾ തന്നെ നമുക്ക് കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നിട്ടും, വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സെർവർ പ്രശ്‌നം കാണിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഔദ്യോഗിക കോവിൻ പോർട്ടലിലേക്ക് പോകാം അല്ലെങ്കിൽ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്യുക.

  കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

  നിങ്ങളുടെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റിലെ പിശക് പരിഹരിക്കുവാൻ ഈ 5 ലളിതമായ വഴികൾ പിന്തുടരുക.

  നിങ്ങളുടെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റിലെ പിശക് പരിഹരിക്കുവാൻ ഈ 5 ലളിതമായ വഴികൾ പിന്തുടരുക.

  • 1: കോവിൻ വെബ്‌സൈറ്റിലേക്ക് പോയി ലോഗിൻ ചെയ്യുന്നതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇൻപുട്ട് ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • 2: അക്കൗണ്ട് വിഭാഗത്തിലേക്ക് പോയി "റൈസ് എ റിക്വസ്റ്റ്" ക്ലിക്കുചെയ്യുക
  • 3: അതിനുശേഷം നിങ്ങൾ ഒരു അംഗത്തിൻറെ പേര് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് നാല് അംഗങ്ങളെ വരെ ചേർക്കാൻ കഴിയും.
  • 4: അടുത്തതായി സർട്ടിഫിക്കറ്റ് ഓപ്ഷനിലെ "കറക്ഷൻ" ക്ലിക്ക് ചെയ്യുക.
  • 5: പേര്, ജനന വർഷം, ലിംഗഭേദം എന്നിവയിൽ നിന്ന് നിങ്ങൾ ശരിയാക്കാൻ ആഗ്രഹിക്കുന്ന വിഭാഗം തിരഞ്ഞെടുക്കുക. ശരിയായ വിശദാംശങ്ങൾ നൽകി റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.

Most Read Articles
Best Mobiles in India

English summary
The MyGov Corona HelpDesk WhatsApp chatbot, which was revealed by the Indian government earlier this year when the coronavirus pandemic ravaged the country, is now available for download.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X