നിങ്ങളുടെ ഐഫോണിൽ ഐഒഎസ് 15 എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

|

ആപ്പിൾ അടുത്ത ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 15 നായി ആദ്യത്തെ പബ്ലിക് ബീറ്റ പുറത്തിറക്കി. ഫെയ്‌സ് ടൈം ഷെയർപ്ലേ, ഫോക്കസ് മോഡ്, ലൈവ് ടെക്സ്റ്റ്, ഓഫ്‌ലൈൻ സിരി, ഒരു പുതിയ സഫാരി ബ്രൗസർ, പുനർരൂപകൽപ്പന ചെയ്ത നോട്ടിഫിക്കേഷനുകൾ തുടങ്ങിയ പുതിയ സവിശേഷതകളുമായി ഐഒഎസ് 15 വരുന്നു. ആപ്പിളിൾ ബീറ്റ സോഫ്റ്റ്വെയർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഉപയോക്താക്കൾക്ക് ഐഒഎസ് 15 ബീറ്റ ഡൗൺലോഡ് ചെയ്യാൻ കഴിയും. കമ്പനിയുടെ ഡബ്ല്യുഡബ്ല്യുഡിസി 2021 മുഖ്യ സമ്മേളനത്തിൽ ആപ്പിൾ കഴിഞ്ഞ മാസം ഐഒഎസ് 15 പ്രഖ്യാപിക്കുകയും ഐഫോണിൽ ഐഒഎസ് 15 ഡവലപ്പർ ബീറ്റ ലഭ്യമാക്കുകയും ചെയ്തു. പബ്ലിക് ബീറ്റ എഡിഷൻ ജൂൺ 30 ന് എത്തുമെന്ന് ആപ്പിൾ പറഞ്ഞിരുന്നു.

 

ഐഫോണിൽ ഐഒഎസ് 15

ഇപ്പോൾ, നിങ്ങളുടെ പ്രാഥമിക ഐഫോണിൽ നേരത്തെ ബീറ്റ നൽകുവാൻ നിർദ്ദേശിച്ചിട്ടില്ല. നിങ്ങളുടെ ഐഫോണിൽ ഐഒഎസ് 15 പബ്ലിക് ബീറ്റ എഡിഷൻ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം. 5 ജിബിയുടെ വലുപ്പമുള്ള ഐഒഎസ് 15 ബീറ്റ വരുന്നു. അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ മതിയായ സ്പേസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏത് സമയത്തും ഐഒഎസ് 14 ലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഉപയോക്താക്കൾക്ക് അവരുടെ മാക് അല്ലെങ്കിൽ പിസി ഉപയോഗിച്ച് ഐഫോണിൽ പുതിയ ബാക്കപ്പ് ഉണ്ടാക്കേണ്ടതുണ്ട്.

ഐഒഎസ് 15 ബീറ്റ ഇൻസ്റ്റാൾ

സ്റ്റോറേജും ബാക്കപ്പും ഫോർമാറ്റ് ചെയ്യ്ത ശേഷം ഉപയോക്താക്കൾക്ക് ആപ്പിൾ പബ്ലിക് ബീറ്റ വെബ്‌സൈറ്റിലേക്ക് പോകുക, അവിടെ ബീറ്റ ടെസ്റ്ററാകാൻ അപേക്ഷിക്കാം. ഉപയോക്താക്കൾ അവരുടെ ആപ്പിൾ ഐഡി ഉപയോഗിച്ച് ആപ്പിൾ ബീറ്റ വെബ്‌സൈറ്റിലേക്ക് സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. തുടർന്ന്, "Guide for Public Beta" വിഭാഗത്തിൽ 'Get Started' ഓപ്ഷൻ താഴേക്ക് സ്വൈപ്പ് ചെയ്യേണ്ടതുണ്ട്. അപ്പോൾ, ഉപയോക്താക്കൾ "Enroll Your iOS Device" ക്ലിക്ക് ചെയ്യുക. വീണ്ടും താഴേക്ക് സ്വൈപ്പ് ചെയ്‌ത് "Download Profile" > Allow > Close'' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇത് ആപ്പിളിൻറെ പൊതു ബീറ്റ വെബ്‌സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാൻ കഴിയും. അടുത്തതായി, ഐഒഎസ് 15 ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഉപയോക്താക്കൾ അവരുടെ ഐഫോണിലെ സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോകുക, തുടർന്ന് "Profile Downloaded" ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഐഫോണിൽ ഐഒഎസ് 15 എങ്ങനെ ഡൗൺലോഡ് ചെയ്യാം ?
 

അതിനുശേഷം, ഉപയോക്താക്കൾ മുകളിൽ വലത് കോണിലായി കാണുന്ന ഇൻസ്റ്റാൾ ഓപ്ഷൻ ക്ലിക്ക് ചെയ്യുക, ആവശ്യമെങ്കിൽ പാസ്‌കോഡ് നൽകുകയും വേണം. ഉപയോക്താക്കൾ‌ 'Consent Argument' നൽകി രണ്ട് തവണ കൂടി ഇൻ‌സ്റ്റാൾ‌ ചെയ്യുവാനുള്ള ഓപ്ഷൻ പിന്തുടരുക. സർ‌ട്ടിഫിക്കറ്റ് ഇൻസ്റ്റാളേഷൻ‌ പൂർ‌ത്തിയാക്കുന്നതിനായി നിങ്ങളുടെ ഐഫോൺ 'Restart' ചെയ്യുവാൻ ആവശ്യപ്പെടും. റീബൂട്ട് ചെയ്ത ശേഷം, Settings > General > Software Update ക്ലിക്ക് ചെയ്യുക. അവിടെ, ലഭ്യമായ ഐഒഎസ് 15 പബ്ലിക് ബീറ്റ നിങ്ങൾക്ക് കാണുവാൻ സാധിക്കും. നിങ്ങളുടെ ഐഫോണിൽ ഐഒഎസ് 15 ബീറ്റ ഡൗൺലോഡ് ചെയ്യുവാൻ 'Download' ഓപ്ഷൻ ക്ലിക്ക് ചെയ്യുക !

 കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

Most Read Articles
Best Mobiles in India

English summary
The first public beta of Apple's upcoming iPhone operating system, iOS 15, has been released. FaceTime SharePlay, Focus Mode, Live Text, Offline Siri, an all-new Safari browser, revamped Notifications, and more are among the new features in iOS 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X