ട്വിറ്ററിൽ ഷെഡ്യൂൾ, ഫ്‌ളീറ്റ്സ് തുടങ്ങിയ സവിശേഷതകൾ എങ്ങനെ ഉപയോഗപ്പെടുത്താം ?

|

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ അതിന്റെ വെബ് അപ്ലിക്കേഷനിൽ നിന്ന് ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്ന സവിശേഷത അവതരിപ്പിച്ചു. എന്നാൽ, ലാപ്ടോപ്പിലോ, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലോ ട്വിറ്റർ ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം നിലവിൽ ഉപയോഗപ്പെടുത്താൻ സാധിക്കുക. ഐ‌ഒകൾ, ആൻഡ്രോയിഡ് തുടങ്ങിയവയ്ക്ക് വേണ്ടി ഈ സവിശേഷത ഇതുവരെ പുറത്തിറക്കിയിട്ടില്ല എങ്കിലും ഉടൻ തന്നെ ഈ ഡിവൈസുകൾക്കും ഇത് ലഭ്യമാവും എന്നാണ് അറിയുവാൻ കഴിയുന്നത്.

ട്വീറ്റുകൾ ഷെഡ്യൂൾ
 

ഇതുവരെ ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യേണ്ടവർ തേർഡ് പാർട്ടി പ്ലഗ്-ഇന്നുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നതോടെ ട്വിറ്റർ ഉപഭോക്താക്കൾക്ക് ട്വീറ്റ് അയയ്‌ക്കേണ്ട തീയതിയും സമയവും മുൻകൂട്ടി തിരഞ്ഞെടുത്ത് ഒരു ട്വീറ്റ് സൃഷ്‌ടിക്കാനും ഷെഡ്യൂൾ ചെയ്യാനും ഇനിമുതൽ സാധിക്കുന്നതാണ്.

ട്വീറ്റ് പോസ്റ്റ്

നാളെ അല്ലെങ്കിൽ ഇന്ന് ഒരു സമയത്ത് ഒരു ട്വീറ്റുണ്ടാകും എന്ന് മുൻകൂട്ടി പ്രഖ്യാപിച്ചാൽ അതെ സമയത്ത് തന്നെ ട്വീറ്റ് പോസ്റ്റ് ചെയ്യാൻ ഈ സംവിധാനം നിങ്ങളെ സഹായിക്കുന്നു. തിരക്കേറിയ ദിവസങ്ങളിൽ പ്രധാനപ്പെട്ട എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ‌ നിങ്ങൾ‌ പലപ്പോഴും മറന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഷെഡ്യൂളിംഗ് ട്വീറ്റ് ഓപ്ഷൻ വളരെ ഉപകാരപ്രദമാണ്. ഉപയോക്താക്കൾക്ക് മുൻകൂട്ടി ട്വീറ്റുകൾ ഡ്രാഫ്റ്റുകളായി സംരക്ഷിക്കാനും ഷെഡ്യൂൾ ചെയ്യാനുമുള്ള ഓപ്ഷനും ലഭ്യമാണ്.

വെബിൽ നിന്ന് ട്വിറ്ററിൽ ട്വീറ്റുകൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാം?

വെബിൽ നിന്ന് ട്വിറ്ററിൽ ട്വീറ്റുകൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാം?

1. നിങ്ങളുടെ ട്വിറ്റർ പ്രൊഫൈൽ വെബ് ബ്രൗസറിൽ തുറക്കുക. ട്വീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വാചകം ടൈപ്പ് ചെയ്യുക.

2. ടെക്സ്റ്റ് ബോക്സിന് താഴെയുള്ള ടൈമർ ബട്ടൺ ക്ലിക്ക് ചെയ്യുക.

3. ട്വീറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന തീയതിയും സമയവും തിരഞ്ഞെടുത്ത് കൺഫർമേഷൻ ബട്ടൺ ക്ലിക്ക് ചെയ്യുക.

4. നിങ്ങളുടെ ട്വീറ്റ് ഈ സമയം കൊണ്ട് ഷെഡ്യൂൾ ആയിരിക്കും.

5. അടുത്ത 18 മാസം വരെയുള്ള ഏത് ദിവസങ്ങളിലേക്കും ഏത് സമയത്തേക്കും ഈ രീതിയിൽ ട്വീറ്റ് ഷെഡ്യൂൾ ചെയ്യാം.

പുതിയ ട്വിറ്റർ ഫ്‌ളീറ്റ്സ് സവിശേഷത എങ്ങനെ ഉപയോഗപ്പെടുത്താം?
 

പുതിയ ട്വിറ്റർ ഫ്‌ളീറ്റ്സ് സവിശേഷത എങ്ങനെ ഉപയോഗപ്പെടുത്താം?

വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലെ ഒരു പ്രധാന സവിശേഷതയാണ് "സ്റ്റാറ്റസ്". ട്വിറ്ററിൽ ഇതിന് മുൻപായി ഈ സവിശേഷതയുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ട്വിറ്ററും ഈ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ്. സ്റ്റാറ്റസ് എന്നതിനുപകരമായി ഫ്‌ളീറ്റ്സ് എന്നാണ് ട്വിറ്റർ ഈ സവിശേഷതയ്ക്ക് ഇട്ടിരിക്കുന്ന പേര്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലെത്തന്നെ 24 മണിക്കൂറിന് ശേഷം ഫ്‌ളീറ്റ്സ് പോസ്റ്റുകൾ അപ്രത്യക്ഷമാവും.

ട്വിറ്ററിൽ ഫ്‌ളീറ്റ്സ് സവിശേഷത

ഫ്‌ളീറ്റ്സ് പോസ്റ്റുകൾക്ക് നേരിട്ട് മെസ്സേജ് നൽകാവുന്നതാണ്. ഈ വർഷം മാർച്ച് മുതൽ ബ്രസീലിൽ ലഭ്യമായ ഈ സവിശേഷത ഇന്ത്യയിലെ ഐഒഎസ്, ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് ഉടൻ ലഭ്യമാവും. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ വഴി മാത്രമേ ട്വിറ്റർ ഫ്ലീറ്റുകൾ അപ്‌ഡേറ്റ് ചെയ്യാനും കാണാനും കഴിയൂകയുള്ള. എന്നാൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവ ഉപയാഗിച്ച് ഈ പുതിയ സവിശേഷത പ്രയോജനപ്പെടുത്താൻ കഴിയില്ല.

ട്വിറ്റർ ഫ്ലീറ്റുകൾ

അടുത്ത അപ്ഡേറ്റിന് ശേഷം മിക്കവാറും നിങ്ങൾക്ക് ഫ്‌ളീറ്റ്സ് സംവിധാനം ലഭിക്കും. ആപ്ലിക്കേഷന്റെ ഹോം സ്ക്രീനിന്റെ മുകളിൽ '+' ചിഹ്നമുള്ള ചെറിയ ഐക്കണിൽ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് ഷെയർ ചെയ്യേണ്ട കാര്യം തുറന്നു വരുന്ന ടെക്സ്റ്റ് ബോക്‌സിൽ നൽകിയ ശേഷം പോസ്റ്റ് ചെയ്യുക. 24 മണിക്കൂറിന് ശേഷം ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്യും.

Most Read Articles
Best Mobiles in India

English summary
Micro-blogging site Twitter has introduced the feature where you can schedule the tweets from its web app. However, the feature has not been rolled out yet for iOs or Android. Twitter had already started testing the scheduled tweet feature last November.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X