ഇൻസ്റ്റാഗ്രാം അക്കൌണ്ട് വെരിഫൈ ചെയ്യുന്നത് എങ്ങനെ?

|

നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിന് ഒപ്പം ഒരു നീല ടിക്ക് മാർക്ക് ( വെരിഫൈഡ് അക്കൌണ്ട് ) വേണം എന്ന് ആഗ്രഹിക്കുന്നുണ്ടോ. വളരെ എളുപ്പത്തിൽ വെരിഫിക്കേഷൻ ബാഡ്ജ് സ്വന്തമാക്കാൻ കഴിയും. ഇതിന് ആയുള്ള പ്രോസസും വളരെ ലളിതമാണ്. ഇതിന് വേണ്ടി ഒരു റിക്വസ്റ്റ് സമർപ്പിക്കണം എന്ന് മാത്രം. എന്നാൽ റിക്വസ്റ്റ് സമർപ്പിച്ച് കഴിഞ്ഞാൽ ഉടൻ ഇൻസ്റ്റാഗ്രാം ഇത് അംഗീകരിക്കണം എന്നില്ല. വെരിഫിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് നിങ്ങൾ ചില ഡോക്യുമെന്റ്സ് സമർപ്പിക്കുകയും വ്യക്തിഗത വിവരങ്ങൾ നൽകുകയും ചെയ്യേണ്ടതുണ്ട്.

 

ഇൻസ്റ്റാഗ്രാം

ബ്ലൂ ടിക്കിനായി നിങ്ങൾ സമ‍‍‍‍ർപ്പിക്കുന്ന അപേക്ഷ ഇൻസ്റ്റാഗ്രാം വിശകലനം ചെയ്യും. ശേഷം വെരിഫിക്കേഷൻ ബാഡ്ജിന് നിങ്ങൾ യോഗ്യനാണോ എന്ന് ഇൻസ്റ്റാഗ്രാം നിങ്ങളെ അറിയിക്കും. വെരിഫിക്കേഷൻ ബാഡ്ജിന് നിങ്ങൾ അർഹനാണെങ്കിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ ഒരു ബ്ലൂ ടിക്ക് ലഭിക്കും. നിങ്ങളുടെ പ്രൊഫൈൽ നെയിമിന് സമീപത്തായിരിക്കും ഈ ബ്ലൂ ടിക്ക് ഉണ്ടാകുക. ഇൻസ്റ്റാഗ്രാമിൽ അക്കൌണ്ട് വെരിഫൈ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഇല്ലാതാക്കുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഇല്ലാതാക്കുന്നത് എങ്ങനെ?

ഇൻസ്റ്റാഗ്രാമിൽ വെരിഫിക്കേഷൻ ബാഡ്ജിന് അപേക്ഷിക്കാം

ഇൻസ്റ്റാഗ്രാമിൽ വെരിഫിക്കേഷൻ ബാഡ്ജിന് അപേക്ഷിക്കാം

ഒന്നിൽ കൂടുതൽ അക്കൌണ്ടുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ, വെരിഫൈ ചെയ്യേണ്ട അക്കൌണ്ടിൽ തന്നെയാണ് ലോഗിൻ ചെയ്തിരിക്കുന്നത് എന്ന് ഉറപ്പിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കണം ഇൻസ്റ്റാഗ്രാമിൽ വെരിഫിക്കേഷൻ ബാഡ്ജിന് അപേക്ഷ നൽകുന്നത്.

 • ഇതിനായി ആദ്യം, സ്ക്രീനിന്റെ താഴെ വലത് ഭാഗത്തായി കാണുന്ന പ്രൊഫൈൽ പിക്ചർ ഐക്കണിൽ നിങ്ങൾ ടാപ്പ് ചെയ്യേണ്ടതുണ്ട്.
 • ഐക്കണിൽ ടാപ്പ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈൽ സെക്ഷൻ കാണാൻ കഴിയും.
 • ശേഷം മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക.
 • അതിന് ശേഷം നിങ്ങൾ സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്.
 • അക്കൌണ്ട്
   
  • ശേഷം വീണ്ടും അക്കൌണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ശേഷം റിക്വസ്റ്റ് വെരിഫിക്കേഷൻ ഓപ്ഷനിൽ ടാപ്പ് ചെയ്യണം.
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ മുഴുവൻ പേര് നൽകാനും ആവശ്യമായ തിരിച്ചറിയൽ ഫോം നൽകാനും ഇൻസ്റ്റാഗ്രാം ആവശ്യപ്പെടും.
  • ഉദാഹരണത്തിന്, നിങ്ങൾക്ക് സർക്കാർ ഇഷ്യൂ ചെയ്തിട്ടുള്ള ഏതെങ്കിലും ഫോട്ടോ ഐഡിയോ ഔദ്യോഗിക ബിസിനസ് ഡോക്യുമെന്റുകളോ നൽകാം.
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ സബ്മിറ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
  • ഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾ

   ബാഡ്ജിന് അപേക്ഷിക്കുന്നതിന് മുമ്പ് ഓർമിക്കേണ്ട കാര്യങ്ങൾ

   ബാഡ്ജിന് അപേക്ഷിക്കുന്നതിന് മുമ്പ് ഓർമിക്കേണ്ട കാര്യങ്ങൾ

   ഒരു റിക്വസ്റ്റ് സമർപ്പിക്കുന്നതിന് കൊണ്ട് മാത്രം നിങ്ങളുടെ അക്കൌണ്ട് വെരിഫൈഡ് ആകുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. നിങ്ങളുടെ അക്കൗണ്ട് വെരിഫിക്കേഷന് യോഗ്യമാണെങ്കിൽ കൂടിയും ഇത് നടക്കണമെന്നില്ല. നിങ്ങളുടെ റിക്വസ്റ്റ് റദ്ദാക്കുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ടാകും. ഒരു ഉപയോക്താവിന് ഒരു സമയം ഒരു അഭ്യർഥന മാത്രമെ സമർപ്പിക്കാൻ കഴിയുകയുള്ളൂ. ഒരു അപേക്ഷ പ്രോസസിൽ ഇരിക്കുന്ന സമയത്ത് ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിച്ചാൽ നേരത്തെ ലഭിച്ച ബാഡ്ജുകളും റദ്ദാകും. "ഒന്നിൽ അധികം വെരിഫിക്കേഷൻ ബാഡ്ജ് റിക്വസ്റ്റുകൾ സമർപ്പിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് വെരിഫൈഡ് ആകുമെന്ന് ഉറപ്പ് നൽകുന്നില്ല." ഇൻസ്റ്റാഗ്രാം പറയുന്നു.

   അക്കൗണ്ട് വെരിഫൈ

   നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വെരിഫൈ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടും സ്വയമേവ വെരിഫൈ ചെയ്യപ്പെടുമെന്ന് അർഥമില്ല. രണ്ടും വ്യത്യസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. അതിനാൽ, നിങ്ങൾ രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളും ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ പോലും അക്കൌണ്ടുകളുടെ വെരിഫിക്കേഷനായി പ്രത്യേകം പ്രത്യേകം റിക്വസ്റ്റ് സബ്മിറ്റ് ചെയ്യേണ്ടതുണ്ട്.

Best Mobiles in India

English summary
Want to get a blue tick mark along with your Instagram account. You can easily get a verification badge. The process for this is also very simple. It is only necessary to submit a request for this. But Instagram does not have to approve the request as soon as it is submitted.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X