ഫേസ് ബുക്കില്‍ അദൃശ്യനാവാം...

By Bijesh
|

പലര്‍ക്കും ഫേസ് ബുക്ക് ഉപയോഗം ചിലപ്പോഴെങ്കിലും ഒരു ബാധ്യതയാകാറുണ്ട്. അപരിചിതരായ വ്യക്തികളില്‍ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍, ഇഷ്ടമില്ലാത്ത തരത്തിലുള്ള പോസ്റ്റുകള്‍, കമന്റുകള്‍ അങ്ങനെ പലതും അലോസരമുണ്ടാക്കുന്നതാണ്. ചുറ്റുപാടും നടക്കുന്ന സംഭവവികാസങ്ങള്‍ അറിയാനും മനസിലാക്കാനുമായി ഫേസ് ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ ഈ പ്രകടനം അത്ര സുഖകരമാവാന്‍ വഴിയില്ല. ഫേസ് ബുക്കിലെ സംഭവവികാസങ്ങള്‍ അറിയണമെന്നും അതേസമയം മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കണം എന്നും ആഗ്രഹിക്കുന്നവര്‍ ചിലരെങ്കിലുമുണ്ടാകും. അത്തരക്കാര്‍ക്ക് പ്രൊഫൈല്‍ ഡി ആക്റ്റിവേറ്റ് ചെയ്യാതെതന്നെ ഇതു സാധിക്കും.

 

വായിക്കുക: സ്ലിക്‌സ; വേശ്യകളുടെ 'ഫേസ് ബുക്ക്'വായിക്കുക: സ്ലിക്‌സ; വേശ്യകളുടെ 'ഫേസ് ബുക്ക്'

ഫേസ് ബുക്ക് പ്രൊഫൈല്‍ അദുശ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

Privacy Settings

Privacy Settings

ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്തശേഷം വലതുവശത്തു കാണുന്ന സെറ്റിംഗ്‌സ് ബാറില്‍ ക്ലിക് ചെയ്ത് പ്രൈവസി സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

Who can see my stuff

Who can see my stuff

അതില്‍ ഹൂ കാന്‍ സീ മൈ സ്റ്റഫ് (എന്റെ അപ്‌ഡേറ്റുകളും പോസ്റ്റുകളും ആര്‍ക്കെല്ലാം കാണാം) എന്ന ഭാഗം എഡിറ്റ് ചെയ്യുക. ഇതിനായി വലതുവശത്തു കാണുന്ന എഡിറ്റ് എന്ന ബട്ടണില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് പബഌക് എന്നു കാണുന്ന ഇടത്ത് ക്ലിക് ചെയ്യുക. ഇപ്പോള്‍ ചിത്രത്തില്‍ കാണുന്ന പോലെ പബ്ലിക്, ഫ്രണ്ട്‌സ്, ഓണ്‍ലി മി, കസ്റ്റം തുടങ്ങി വിവിധ ഓപ്ഷനുകള്‍ കാണാം. അതില്‍ ഓണ്‍ലി മി എന്നുള്ളിടത്ത് ക്ലിക് ചെയ്യുക.

Who can contact me
 

Who can contact me

അതിനുതാഴെയായി ഹൂ കാന്‍ കോണ്‍ടാക്റ്റ് മി എന്ന ഓപ്ഷന്‍ കാണാം. അപരിചിതരായ വ്യക്തികളില്‍ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ തടയുന്നതിന് ഈ ഓപ്ഷനില്‍ എഡിറ്റിംഗ് നടത്തണം. അതിനായി എഡിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്തശേഷം ഹൂ കാന്‍ സെന്‍ഡ് യു ഫ്രണ്ട് റിക്വസ്റ്റ്‌സ് എന്നയിടത്ത് എവരിവണ്‍ എന്നതു മാറ്റി ഫ്രണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് എന്നാക്കണം. ഇതോടെ നിങ്ങളുടെ സുഹൃത്തുക്കളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവര്‍ക്കു മാത്രമെ നിങ്ങള്‍ക്ക് റിക്വസ്റ്റ് അയയ്ക്കാന്‍ കഴിയൂ.

Message Filtering

Message Filtering

മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും താല്‍പര്യമില്ലെങ്കില്‍ തൊട്ടുതാഴേ കാണുന്ന ഹൂസ് മെസേജ് ഡു ഐ വാണ്ട് ടു ഫില്‍ടേര്‍ഡ് ഇന്‍ടു മൈ ഇന്‍ബോക്‌സ് എന്ന ഓപ്ഷനില്‍ പോയാല്‍ മതി. അവിടെ സ്ട്രിക്റ്റ് ഫില്‍ടറിംഗ് സെലക്റ്റ് ചെയ്യണം.

eliminate people from looking you up the email or phone number

eliminate people from looking you up the email or phone number

നിങ്ങളുടെ മൊബൈല്‍ നമ്പറും ഇ മെയില്‍ ഐഡിയും അദൃശ്യമാക്കാനായി തൊട്ടുതാഴെയുള്ള ഹൂ കാന്‍ ലുക് മി അപ് എന്ന ഭാഗം എഡിറ്റ് ചെയ്യുക. അവിടെ എവരിവണ്‍ എന്നുള്ളത് ഫ്രണ്ട്‌സ് എന്നാക്കി മാറ്റുക. ഇതോടെ അപരിചിതരായ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ കാണാന്‍ കഴിയില്ല.

Timeline And Taging

Timeline And Taging

ഇനി ഇടതുവശത്തായി കാണുന്ന ടൈംലൈന്‍ ആന്‍ഡ് ടാഗിംഗ് എന്നെഴുതിയിടത്ത് ക്ലിക് ചെയ്യുക. അപ്പോള്‍ മൂന്ന് ടാഗുകള്‍ തെളിഞ്ഞുവരും.

Edit it

Edit it

അവിടെയും മുന്‍പത്തെ രീതിയില്‍ എഡിറ്റിംഗ് നടത്തുക. ഹൂ കാന്‍ ആഡ് തിംഗ്‌സ് ടു മൈ ടൈം ലൈന്‍ എന്നയിടത്ത് ആദ്യത്തേതിന് ഫ്രണ്ട്‌സ് എന്നും രണ്ടാമത്തെ ഇടത്ത് ഓഫ് എന്നും സെലക്റ്റ് ചെയ്യുക. എവിടെയെങ്കിലും എഡിറ്റ് ചെയ്യുമ്പോള്‍ ഓണ്‍ലി മി എന്ന് കണ്ടാല്‍ അത് ക്ലിക് ചെയ്യുക. അല്ലെങ്കില്‍ ഫ്രണ്ട്‌സ് എന്നു കൊടുക്കുക. താഴേ കാണുന്ന സ്ഥലങ്ങളിലും ഇതേ രീതിയില്‍ തന്നെ എഡിറ്റിംഗ് നടത്തുക.

Aps

Aps

ഇത്രയും കഴിഞ്ഞാല്‍ ചിത്രത്തില്‍ കാണുന്ന രീതിയില്‍ പേജ് തെളിഞ്ഞുവരും. എല്ലാ സെറ്റിംഗ്‌സും ശരിയാണെന്ന് ഒരിക്കല്‍കൂടി ഉറപ്പുവരുത്തുക. തുടര്‍ന്ന് ടൈംലൈന്‍ ആന്‍ഡ് ടാഗിംഗ് എന്നതിനു ഏതാനും നിര താഴേയായി കാണുന്ന ആപ്‌സ് എന്നയിടത്ത് ക്ലിക് ചെയ്യുക.

Edit Aps

Edit Aps

ആപ്‌സ് യു യൂസ് എന്നു കാണുന്നിടത്ത് മേല്‍ പറഞ്ഞ രീതിയില്‍ തന്നെ എഡിറ്റിംഗ് വരുത്തുക.

Adverts

Adverts

ആപ്‌സിനടിയിലായി കാണുന്ന അഡ്‌വേര്‍ട്‌സില്‍ ക്ലിക് ചെയ്യുക. അവിടെയും എഡിറ്റിംഗ് നടത്തുക. തേഡ് പാര്‍ടി ഫ്രണ്ട്‌സ് എന്നയിടത്തും ആഡ്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് എന്നയിടത്തും നോ വണ്‍ എന്നു സെലക്റ്റ് ചെയ്യുക. ഇതോടെ കാര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.

ഫേസ് ബുക്കില്‍ അദൃശ്യനാവാം...
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X