ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ എന്തെളുപ്പം

|

സ്മാർട്ട്ഫോണുകൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്ന് തന്നെയാണ്. കോൾ ചെയ്യാനും ബാങ്ക് ചെയ്യാനും വീഡിയോ കാണാനും ചിത്രങ്ങൾ എടുക്കാനും തുടങ്ങി നമ്മുടെ ജീവിതത്തിലെ ഏതാണ്ടെല്ലാ ടാസ്കുകൾക്കും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ കഴിയും. സ്മാർട്ട്ഫോണുകളുടെ കടന്ന് വരവ് ഫോൺ എന്നാൽ കോൾ ചെയ്യാനുള്ള ഡിവൈസ് എന്ന സങ്കൽപ്പം തന്നെ തിരുത്തിയെഴുതിയെന്ന് പറയാം. ഇനി ചിത്രങ്ങൾ എടുക്കുന്ന കാര്യം തന്നെ നോക്കാം. മൊബൈലിൽ ചിത്രങ്ങൾ പകർത്താത്തവരായി ആരും തന്നെയുണ്ടാവില്ല. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പകർത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ചിലർ.

 

സോഷ്യൽ മീഡിയ

ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതും എല്ലാ ദിവസവും എല്ലാവരും ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ്. എന്നാൽ ചിലപ്പോഴൊക്കെ നാം സ്വകാര്യ ചിത്രങ്ങളും പകർത്താറുണ്ട്. ഇത് മറ്റാരെയും കാണിക്കാതെ മറച്ച് വയ്ക്കുകയും ചെയ്യും. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ ഉപയോഗിക്കുന്നവർ സാധാരണ തേർഡ് പാർട്ടി ആപ്പുകളാണ് ഇങ്ങനെ ഫോട്ടോകളും വീഡിയോകളും ഹൈഡ് ചെയ്യാൻ ഉപയോഗിക്കുന്നത്. എന്നാൽ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും നമ്മുടെ ഫോണുകളിലേക്ക് വൈറസുകളും മാൽവെയറുകളും അടക്കമുള്ളവ കടക്കാൻ സാധ്യത കൂടുതലാണ്.

ഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രംഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രം

തേർഡ് പാർട്ടി ആപ്പുകൾ

പലപ്പോഴും ആപ്പ് ലോക്കുകളായും സീക്രട്ട് ഫോൾഡറുകളായും നാം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ തട്ടിപ്പുകാർക്ക് നമ്മുടെ ഫോണിലേക്ക് ആക്സസ് ലഭിക്കുന്ന മാർഗങ്ങളായും മാറാറുണ്ട്. നമ്മുടെ സ്വകാര്യ വിവരങ്ങളക്കം ചോർത്താനും ദുരുപയോഗം ചെയ്യാനും ഈ ആപ്പുകൾ കാരണമാകുന്നു. എന്നാൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതെ തന്നെ നമ്മുടെ സ്വകാര്യ ചിത്രങ്ങൾ മറിച്ച് പിടിക്കാൻ ചില മാർഗങ്ങളുണ്ട്. ഐഫോണിലും ആൻഡ്രോയിഡിലും ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതെ ഫോട്ടോകളും വീഡിയോകളും ഹൈഡ് ചെയ്യാനും അത് വഴി നമ്മുടെ സ്വകാര്യത സംരക്ഷിക്കാനും കഴിയും.

ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാം
 

ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാം

തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതെ ആപ്പിൾ ഐഫോണിൽ ചിത്രങ്ങൾ ഹൈഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിന് നിങ്ങളുടെ ഏറ്റവും കുറഞ്ഞത് ഐഫോൺ എഒഎസ് 14ൽ എങ്കിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിക്കണം. ഐഒഎസ് 14ന് താഴെയുള്ള ഡിവൈസുകളിൽ ഈ രീതി പ്രവർത്തിക്കില്ല. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതെ ആപ്പിൾ ഐഫോണിൽ ചിത്രങ്ങൾ ഹൈഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാംഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം

ഷെയർ
 • ആദ്യം നിങ്ങളുടെ ഐഫോണിൽ ഫോട്ടോസ് ആപ്പ് തുറക്കുക.
 • നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോ അല്ലെങ്കിൽ വീഡിയോ തിരഞ്ഞെടുക്കുക.
 • സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണുന്ന സെലക്റ്റ് ബട്ടൺ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒന്നിലധികം ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കാനാകും.
 • ശേഷം ഷെയർ ബട്ടണിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് മെനുവിൽ നിന്ന് ഹൈഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • തിരഞ്ഞെടുത്ത ഫോട്ടോയോ വീഡിയോയോ ഹൈഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കൺഫോം ചെയ്യുക.
 • ഇപ്പോൾ സെറ്റിങ്സിലേക്ക് പോയി ഫോട്ടോസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • താഴേക്ക് സ്ക്രോൾ ചെയ്ത് ഹിഡൻ ആൽബം ഓപ്ഷൻ ഓഫ് ചെയ്യുക.
 • ആൻഡ്രോയിഡിൽ ഫോട്ടോകൾ എങ്ങനെ ഹൈഡ് ചെയ്യാം

  ആൻഡ്രോയിഡിൽ ഫോട്ടോകൾ എങ്ങനെ ഹൈഡ് ചെയ്യാം

  • നിങ്ങൾ ആദ്യം മൊബൈൽ ഫയൽ മാനേജറിലേക്ക് പോയി നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയുള്ള ഫോൾഡറിലേക്ക് പോകണം.
  • ഫോൾഡറിലേക്ക് പോയ ശേഷം, മറയ്ക്കേണ്ട ഫോട്ടോ തിരഞ്ഞെടുക്കണം.
  • ഇതിന് ശേഷം, നിങ്ങൾ ഈ ഫോട്ടോയുടെ പേര് മാറ്റണം,
   പേര് മാറ്റാൻ, ഫോട്ടോയുടെ പേരിന് പിന്നിൽ ഫയൽ ടൈപ്പ് നെയിം ആയ " Jpg " മാറ്റി " .ak " എന്ന് എഴുതേണ്ടതുണ്ട്, തുടർന്ന് ഒകെ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇങ്ങനെ ചെയ്യുമ്പോൾ ഫോട്ടോയുടെ സ്ഥാനത്ത് ഒരു ഫയൽ ഉണ്ടാകും.
  • ഇതിന് ശേഷം, ഈ ഫോട്ടോ ഗാലറിയിൽ കാണാൻ കഴിയില്ല, ഫോട്ടോ ഹൈഡ് ചെയ്യപ്പെടും.
  • അതേ സമയം, നിങ്ങൾക്ക് ഈ ഫോട്ടോ വീണ്ടും കാണണം എന്നുണ്ടെങ്കിൽ, .ak എന്നതിന് പകരം Jpg എന്ന് മാറ്റിയാൽ മതിയാകും.
  • പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്

Best Mobiles in India

English summary
Smartphones can be used for almost every task in our lives such as making calls, banking, watching videos and taking pictures. With the advent of smartphones, the concept of the phone as a calling device has been rewritten. Now let's look at taking pictures. There is no one who does not take pictures on mobile.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X