സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയുടെ വേഗത എങ്ങനെ വര്‍ദ്ധിപ്പിക്കാം

By Bijesh
|

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെയോ ടാബ്ലറ്റിന്റെയോ വേഗത കുറയുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?. ആപ്ലിക്കേഷനുകളുടെ എണ്ണം കൂടുമ്പോഴും സെറ്റിംഗ്‌സുകള്‍ ശരിയായ വിധത്തിലല്ലെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ടാബ്ലറ്റ് എന്നിവയുടെ വേഗത കുറഞ്ഞേക്കാം.

 

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇത് പലപ്പോഴും ഉപയോഗം അസുഖകരമാക്കും. പ്രത്യേകിച്ച് ടാബ്ലറ്റുകളില്‍ അത്യാവശ്യത്തിനായി ബ്രൗസ് ചെയ്യാനോ മറ്റോ ശ്രമിക്കുമ്പോള്‍ വേഗത കുറഞ്ഞാല്‍ കുഴങ്ങിയതുതന്നെ. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു തന്നെ ഈ പ്രശ്‌നം പരിഹരിക്കാം.

ആന്‍ഡ്രോയ്ഡ് ഒ.എസ്. ഉള്ള സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയുടെ വേഗത എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നു നോക്കാം...

ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക

ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക

ആപ്ലിക്കേഷനുകളുടെ എണ്ണം കുടുന്നത് ഫോണിന്റെയും ടാബ്ലറ്റിന്റെയും വേഗതയെ ബാധിക്കും. പല സ്മാര്‍ട്ട്‌ഫോണുകളും പ്രീലോഡ് ചെയ്ത കുറെ ആപ്ലിക്കേഷനുകളുമായിട്ടാണ് വരുന്നത്. ഇതില്‍ പലതും നമുക്ക് യാതൊരു പ്രയോജനവും ഇല്ലാത്തതായിരിക്കും. അത്തരം ആപ്ലിക്കേഷനുകള്‍ കണ്ടെത്തി ഡിലിറ്റ് ചെയ്യുന്നത് വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

 

അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉപയോഗിക്കുക

അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉപയോഗിക്കുക

ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ ഇടയ്ക്കിടെ അവരുടെ ആപ്ലിക്കേഷനുകള്‍ പരിഷ്‌കരിക്കാറുണ്ട്. ഫീച്ചറുകള്‍ കൂടുന്നതോടൊപ്പം പ്രവര്‍ത്തനക്ഷമതയും ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക കുടും. അതുകൊണ്ടുതന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ പുതിയ അപ്‌ഡേറ്റുകള്‍ ശ്രദ്ധിച്ച് അവ ഡൗണ്‍ലോഡ് ചെയ്യുന്നത് നന്നായിരിക്കും.

 

വാള്‍പേപ്പറുകളുടെ എണ്ണം കുറയ്ക്കുക

വാള്‍പേപ്പറുകളുടെ എണ്ണം കുറയ്ക്കുക

പലരും ഫോണുകളിലും ടാബ്ലറ്റുകളിലും നിരവധി വാള്‍പേപ്പറുകള്‍ സൂക്ഷിക്കാറുണ്ടാവും. 3 ഡി ഉള്‍പ്പെടെ. സൈസ് കൂടിയ വാള്‍പേപ്പറുകള്‍ കൂടുതലായി സൂക്ഷിക്കുന്നതും വേഗതയെ സ്വാധീനിക്കും.

 

ഡാറ്റാ കണക്റ്റിവിറ്റി
 

ഡാറ്റാ കണക്റ്റിവിറ്റി

വൈ-ഫൈ, 3ജി, GPS, ബ്ലൂടൂത്ത് തുടങ്ങിയവയൊക്കെ ബാറ്ററി കൂടുതല്‍ ചെലവാക്കുമെന്നതിനൊപ്പം ഫോണിന്റെ പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഉപയോഗമില്ലാത്തപ്പോള്‍ ഇവ ഓഫ് ചെയ്യുന്നതാണ് നല്ലത്.

 

അനാവശ്യ വിന്‍ഡോകള്‍ ക്ലോസ് ചെയ്യുക

അനാവശ്യ വിന്‍ഡോകള്‍ ക്ലോസ് ചെയ്യുക

ഒരേസമയം ഒന്നില്‍ കൂടുതല്‍ വിന്‍ഡോകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും വേഗത കുറയും. ഉദാഹരണത്തിന്, ടാബഌറ്റിലോ സ്മാര്‍ട്ട് ഫോണിലോ സിനിമ കാണുന്നതിനിടയ്ക്ക് ഇ-മെയില്‍ പരിശോധിക്കുകയും ഫേസ് ബുക്ക് നോക്കുകയും ചെയ്താല്‍ അത് വേഗതയെ ബാധിക്കും. അതുകൊണ്ട് ആവശ്യമില്ലാത്ത വിന്‍ഡോകള്‍ ക്ലോസ് ചെയ്യണം.

 

മൈക്രോ എസ്.ഡി. കാര്‍ഡിലേക്ക് ആപ്ലിക്കേഷനുകള്‍ കോപ്പി ചെയ്യുക

മൈക്രോ എസ്.ഡി. കാര്‍ഡിലേക്ക് ആപ്ലിക്കേഷനുകള്‍ കോപ്പി ചെയ്യുക

ചില ആപ്ലിക്കേഷനുകള്‍ ഫോണിന്റെ/ ടാബ്ലറ്റിന്റെ ഇന്‍ബില്‍റ്റ് മെമ്മറിയില്‍ മാത്രമെ സേവ് ചെയ്യാന്‍ സാധിക്കു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ സേവ് ചെയ്യാവുന്ന ആപ്ലിക്കേഷനുകളുംഉണ്ട്. അത് മെമ്മറി കാര്‍ഡിലേക്കു തന്നെ മാറ്റുന്നതാണ് നല്ലത്.

 

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയുടെ വേഗത എങ്ങനെ വര്‍ദ്ധിപ്പിക്കാം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X