വൈ-ഫൈ സിഗ്നല്‍ എങ്ങനെ വര്‍ദ്ധിപ്പിയ്ക്കാം ?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/how-to/how-to-improve-wireless-network-tips-2.html">Next »</a></li></ul>

വൈ-ഫൈ സിഗ്നല്‍ എങ്ങനെ വര്‍ദ്ധിപ്പിയ്ക്കാം ?

എല്ലാം വയര്‍ലെസ് ആകുന്നതിന്റെ തിരക്കിലാണ്. ഫോണ്‍ ആദ്യമായി, പിന്നെ അനുബന്ധ സാമഗ്രികളെല്ലാം ആയി. ഇപ്പോള്‍ കമ്പ്യൂട്ടറിനൊപ്പം ഉപയോഗിയ്ക്കുന്ന ഉപകരണങ്ങളും, ഹെഡ് സെറ്റുകളും, എന്തിന് മൊബൈല്‍ ചാര്‍ജിംഗ് പോലും വയര്‍ലെസായി മാറിയിരിയ്ക്കുന്നു. ആധുനിക ലോകത്തിന്റെ ഇന്റര്‍നെറ്റ് ഉപയോഗ ശീലം വ്യാപകമായ തോതില്‍ വയര്‍ലെസ് സങ്കേതമാണ് ഉപയോഗപ്പെടുത്തുന്നത്.വൈ-ഫൈ ഉപയോഗം ഓഫീസുകളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വളര്‍ന്ന് വീടുകളിലും ധാരാളമായി ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ പലപ്പോഴും വീടിന്റെ എല്ലാ ഭാഗങ്ങളിലും സിഗ്നല്‍ ഒരേ പോലെ കിട്ടിയെന്ന് വരില്ല. മാത്രമല്ല ചില ഭാഗങ്ങളില്‍ തീരെ സിഗ്നല്‍ ഇല്ല എന്ന അവസ്ഥയും ഉണ്ടാകാം. ഓഫീസിലും ഇതേ അവസ്ഥ ഉണ്ടാകാം. നല്ല കമ്പനിയുടെ മികച്ച റൂട്ടര്‍ ഉപയോഗിയ്ക്കുക, അവയുടെ സ്ഥാനം ക്രമീകരിയ്ക്കുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകണം. മാത്രമല്ല നിങ്ങളുടെ വൈ-ഫൈ നെറ്റ്‌വര്‍ക്കിലേയ്ക്ക് നുഴഞ്ഞുകയറ്റങ്ങളുണ്ടാകാത്ത വിധത്തില്‍ സുരക്ഷിതമാക്കുകയും വേണം. ഏതായാലും നിങ്ങളുടെ വൈ-ഫൈ സിഗ്നല്‍ കൂടുതല്‍ പോഷിപ്പിയ്ക്കാനുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ നോക്കാം.

<ul id="pagination-digg"><li class="next"><a href="/how-to/how-to-improve-wireless-network-tips-2.html">Next »</a></li></ul>
Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot