ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി പോഷിപ്പിയ്ക്കാന്‍ 6 വഴികള്‍

Posted By: Staff

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി പോഷിപ്പിയ്ക്കാന്‍ 6 വഴികള്‍

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തില്‍ എപ്പോഴും എല്ലാവര്‍ക്കും പറയാനുള്ള പരാതി ബാറ്ററി ചാര്‍ജ് നില്‍ക്കുന്നില്ലാ എന്നതാണ്. ഇതിന് പ്രധാന കാരണം ആന്‍ഡ്രോയ്ഡ് ഫോണുകളിലെ വിവിധ ആപ്ലിക്കേഷനുകളുടെ സാന്നിധ്യമാണ്.  ബാറ്ററി തിന്നു തീര്‍ക്കും പല മള്‍ട്ടിമീഡിയാ ആപ്ലിക്കേഷനുകളും. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി സംരക്ഷിയ്ക്കാനുള്ള ചില വഴികള്‍ പറഞ്ഞു തരാം.

  •  ബാറ്ററി ചാര്‍ജ്  കൂടുതല്‍ നേരം നില്‍ക്കണമെങ്കില്‍, ഒരു കാരണവശാലും ലൈവ് വാള്‍പേപ്പറുകള്‍ ഉപയോഗിയ്ക്കരുത്. കാണാനൊക്കെ കിടിലനായിരിയ്ക്കും, പക്ഷെ ബാറ്ററിയുടെ കാര്യത്തില്‍ ആര്‍ത്തിയാണ്.

  • എച്ച് ടി സിയുടെ ഹോം ആപ്ലിക്കേഷനായ സെന്‍സ് യു ഐ ഉപയോഗിയ്ക്കരുത്. ബാറ്ററിയോട് ഒരു മര്യാദയുമില്ലാത്ത ആപ്ലിക്കേഷനാണിത്.
 
  • ഹോം ബട്ടണിന് പകരം ബാക്ക് ബട്ടണ്‍ ഉപയോഗിയ്ക്കുക. കാരണം ഹോം ബട്ടണ്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്ന ആപ്ലിക്കേഷനുകളെ പശ്ചാത്തലത്തില്‍ അതേ പോലെ നിടും. നിങ്ങളറിയാതെ ബാറ്ററി തീരും. എന്നാല്‍ ബാക്ക് ബട്ടണ്‍ ഉപയോഗിച്ചാല്‍ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിയ്ക്കും.
 
  • ആപ്പ് കില്ലറുകള്‍ വേണ്ട. ബാക്ക് ബട്ടണ്‍ ഉപയോഗിയ്ക്കുന്ന സാഹചര്യത്തില്‍ വെറുതേ ഒരു ആപ്പ് കില്ലര്‍ എന്തിനാണ്. അത് പിന്നീട് വേലിയിലിരുന്ന പാമ്പാകും.
 
  • വൈ-ഫൈ ലഭ്യമാകുന്ന സ്ഥലങ്ങളില്‍ കഴിവതും 3ജി ഒഴിവാക്കുക. കാരണം വൈ-ഫൈ താരതമ്യേന കുറഞ്ഞ ചാര്‍ജിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. അത് പോലെ തന്നെ വൈ-ഫൈ നെറ്റ് വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ വൈ -ഫൈ ഓഫ് ചെയ്യുക. അല്ലെങ്കില്‍ നെറ്റ് വര്‍ക്ക് തിരഞ്ഞ് ഉള്ള ബാറ്ററി മുഴുവന്‍ തീരും.
 
  • ആപ്ലിക്കേഷനുകള്‍ കണ്ടന്റ് റിഫ്രെഷ് ചെയ്യുന്ന ഫ്രീക്വെന്‍സി കുറയ്ക്കുക. പ്രത്യേകിച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍, വാര്‍ത്താ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയുടെ കാര്യം.
 
  • നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ബാറ്ററി ഉപഭോഗം പരിശോധിയ്ക്കുക. ഓരോ ആപ്ലിക്കേഷനുകളുടെയും ബാറ്ററി തീറ്റ മനസ്സിലാക്കി കൂടുതല്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് പകരക്കാരെ കണ്ടെത്തുക.

  • എങ്ങനെ എളുപ്പത്തില്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കാം

  • ആന്‍ഡ്രോയ്ഡിലും ഐ ഓ എസ്സിലും ബാറ്ററി ഉപഭോഗം എങ്ങനെ അറിയാം ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot