Home
How to

ഫോണിൽ മികച്ചരീതിയിൽ ഫോട്ടോകൾ എടുക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ക്യാമറയുടെ ക്ലാരിറ്റി കുറവാണോ? വിഷമിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുക്ക് ഫോണിന്റെ ക്യാമറയുടെ ക്ലാരിറ്റി വർധിപ്പിക്കാവുന്നതാണ്. ഭൂരിഭാ​ഗം ആളുകളും ഫോൺ വാങ്ങുമ്പോൾ ക്യാമറ നോക്കിയാണ് വാങ്ങുന്നത് എങ്കിലും ഫോൺ വാങ്ങി അൽപം നാൾ കഴിയുമ്പോൾ ക്യാമറയുടെ ക്ലാരിറ്റി കുറയുന്നത് ഒരു പ്രധാന പ്രശ്നം ആണ്.

സ്മാർട്ട്ഫോണിൽ എടുക്കുന്ന ഫോട്ടോകൾക്ക് ക്ലാരിറ്റി ലഭിക്കാനായി ആദ്യം ശ്രദ്ധിക്കേണ്ടത് ക്യാമറയുടെ ലെൻസ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പൊടിയും മറ്റ് അവശിഷ്ടങ്ങളും ലെൻസിൽ ഉണ്ടെങ്കിൽ അത് ലെൻസിലേക്ക് പ്രവേശിക്കുന്ന ചില പ്രകാശത്തെ തടയുകയും നിങ്ങൾ എടുക്കുന്ന ഫോട്ടോയുടെ ക്ലാരിറ്റി കുറക്കുകയും ചെയ്യുന്നു. ഉണങ്ങിയ മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് ലെൻസുകൾ തുടക്കുന്നതാണ് ഏറ്റവും ഉത്തമം.

ഫോണിൽ മികച്ചരീതിയിൽ ഫോട്ടോകൾ എടുക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഫോട്ടോകളുടെ ക്ലാരിറ്റി കൂട്ടാനുള്ള മറ്റൊരു മാർ​ഗമാണ് ഫോക്കസും എക്‌സ്‌പോഷറും വ്യക്തമായി കൃമികരിക്കുക എന്നത്. ക്യാമറയിൽ തന്നെ ഇതിനായുള്ള സെറ്റിം​ഗ്സ് ഉണ്ടായിരിക്കുന്നതാണ്. ഈ സൗകര്യം നിങ്ങളുടെ ഫോണിൽ ഇല്ലെങ്കിൽ എക്‌സ്‌പോഷർ നന്നാക്കാനായി സ്നാപ്സ്പീഡ്, ലൈറ്റ്റൂം, ഫോട്ടോഷോപ്പ് തുടങ്ങയി ഫോട്ടോ എഡിറ്റിം​ഗ് ആപ്പുകൾ ഉപയോ​ഗിക്കാവുന്നതാണ്. ഇരുണ്ട സ്ഥാലങ്ങളിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ ലൈറ്റ് കിട്ടും വിധം സജ്ജീകരിച്ചതിന് ശേഷം എടുക്കുക.

നിങ്ങൾ പകൽ സമയത്ത് പുറത്താണെങ്കിൽ ഫോട്ടോ എടുക്കുമ്പോൾ സൂര്യനിൽ നിന്ന് നേരിട്ട് പ്രകാശം പതിക്കാതെ ഇരിക്കാൻ ശ്രമിച്ചുകൊണ്ട് ചിത്രങ്ങൾ പകർത്തണം. ഫോട്ടോ എടുക്കുന്ന സമയം ക്യാമറ ചലിക്കാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ട്രൈപോഡ് പോലുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ ഉത്തമം. ഫോൺ ക്യാമറ ഉപയോ​ഗിച്ച് ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സൂം ചെയ്യാതെ ഫോട്ടോ എടുക്കുക എന്നത്.

ഫോണിൽ മികച്ചരീതിയിൽ ഫോട്ടോകൾ എടുക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കാരണം പ്രൊഫഷണൽ ക്യാമറകളേക്കാൾ ചെറിയ റെസല്യൂഷനുകളാണ് സ്മാർട്ട്‌ഫോണുകൾക്കുള്ളത്. സൂം ചെയ്യുന്നത് വഴി ഫോട്ടോയിലെ ക്ലാരിറ്റി കുറയുന്നതാണ്. മറ്റൊന്നാണ് ഫോട്ടോ എടുക്കുമ്പോൾ അനുയോജ്യമായ ക്യാമറ തിരഞ്ഞെടുക്കുക എന്നത്. ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക സ്മാർട്ട് ഫോണുകളിലും ഒന്നിലധികം ക്യാമറ ലെൻസുകൾ ഉണ്ട്. നമ്മൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഫോട്ടോയുടെ പശ്ചാത്തലം അനുസരിച്ച് ഇതിൽ അനുയോജ്യമായ ലെൻസ് തിരഞ്ഞെടുക്കേണ്ടതുണ്ട്.

ലാൻഡ്സ്കേപ്പ് ചിത്രങ്ങൾ പകർത്തുന്നതിന് അൾട്രാവൈഡ് ആംഗിൾ ലെൻസ് ഉപയോ​ഗിക്കുക. ചിത്രത്തിലെ പശ്ചാത്തലം ബ്ലറർ ആക്കിയെടുക്കാൻ സെക്കന്ററി ക്യാമറ ഉപയോ​ഗിക്കുക. ഇങ്ങനെ ലെൻസുകൾക്ക് അനുസരിച്ച് ഫോട്ടോ എടുത്താൽ ഫോട്ടോ മികച്ചതാക്കാൻ സാധിക്കുന്നതാണ്. റോ ഫോട്ടേജ് എടുക്കുന്നതും ഫോട്ടോയുടെ ക്ലാരിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. പോസ്റ്റ്-പ്രോസസിംഗിൽ നടക്കുന്ന ഏത് തരത്തിലുള്ള എഡിറ്റിംഗിനും റോ ഫോട്ടോകൾ എല്ലെങ്കിൽ വീഡിയോകളാണ് കൂടുതൽ ​ഗുണകരം.

ക്യാമറ പ്ലസ്, ​ഗൂ​ഗിൾ ക്യാമറ പോലുള്ള മൂന്നാം കക്ഷി ക്യാമറ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഇതിലൂടെ ഫോട്ടോ എടുക്കുന്നതും ഫോട്ടോകളുടെ ക്ലാരിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. ഫോണിലെ ക്യാമറക്ക് ഇല്ലാത്ത ധാരാളം ഫീച്ചറുകൾ ഇത്തരം ആപ്പുകളിൽ ഉണ്ടായിരിക്കുന്നതാണ്. ​ഗൂ​ഗിൾ ക്യാമറയിൽ നൈറ്റ് സൈറ്റ്, പോർട്രെയിറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ക്യാമറയിലെ എല്ലാ ഫീച്ചറുകൾ പരിശോധിക്കുന്നതും നിങ്ങളുടെ ഫോട്ടോ​ഗ്രാഫി കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.

ഷട്ടർ സ്പീഡ്, ഐഎസ്ഒ, അപ്പർച്ചർ തുടങ്ങിയ ഫീച്ചറുകൾ ഉപയോ​ഗിക്കുകയും ഇവ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കുകയും ചെയ്യുന്നതും നിങ്ങളുടെ ഫോട്ടോ​ഗ്രഫി കഴിവ് വർദ്ധിപ്പിക്കും. ചിത്രങ്ങൾ എടുത്തതിന് ശേഷം ഇവ എഡിറ്റ് ചെയ്യുന്നതും ചിത്രങ്ങൾ ആകർഷകമാക്കാൻ സഹായിക്കുന്ന കാര്യമാണ്. ഇനി മുതൽ ഫോണിൽ ഫോട്ടോ എടുക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായരും നിങ്ങളുടെ ഫോട്ടോകളുടെ ഭം​ഗി വർദ്ധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Is your smartphone's camera not clear enough? We can improve the clarity of the phone's camera by taking care of some things to worry about. Most people buy the phone by looking at the camera, but after a few days of buying the phone, the clarity of the camera decreases, which is a major problem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X