ഡിസ്‌ക് ഡീഫ്രാഗ്മെന്റേഷനിലൂടെ എങ്ങനെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാം?
ഡിസ്‌ക് ഡീഫ്രാഗ്മെന്റേഷന്‍

ഡീഫ്രാഗ്മെന്റേഷനിലൂടെ ചിതറിക്കിടക്കുന്ന നിങ്ങളുടെ ഫയലുകളെ ഒരുമിച്ചു കൊണ്ടുവരാനും, ആവശ്യമില്ലാത്ത ഫയലുകളെ ഡിലീറ്റ് ചെയ്ത് ഡിസ്‌ക്കില്‍ സ്ഥലം ലാഭിയ്ക്കാനും സാധിയ്ക്കും. മാസത്തിലൊരിയക്കല്‍ നിങ്ങളുടെ ഹാര്‍ഡ് ഡിസ്‌കില്‍ ഡീഫ്രാഗ്മെന്റേഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.
എങ്ങനെ ചെയ്യും ഡിസ്‌ക് ഫ്രാഗ്മെന്റേഷന്‍
ഡീഫ്രാഗ്മെന്റേഷന്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ്.രണ്ട് രീതിയില്‍ ഇത് ചെയ്യാം. സ്റ്റാര്‍ട്ട് മെനുവില്‍ ഡിസ്‌ക് ഫ്രാഗ്മെന്റേഷന്‍ എന്ന് സെര്‍ച്ച് ചെയ്ത് ഇതിലേയ്‌ക്കെത്താം.
10 അത്ഭുത റോബോട്ടുകള്‍
- ഈ സെര്‍ച്ചിലൂടെ ഡീഫ്രാഗ്മെന്റ് ഓപ്ഷന്‍ കണ്ടെത്താനായില്ലെങ്കില്‍ സ്റ്റാര്‍ട്ട് മെനുവിലെ ഓള്‍ പ്രോഗ്രാംസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
- അവിടെ നിന്ന് ആക്‌സസ്സറീസ് തുറക്കുക.
- സിസ്റ്റം ടൂളില്‍ ഉള്ള ഡിസ്‌ക് ഫ്രാഗ്മെന്റേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ ഒരു ജാലകം തുറന്നു വരും. അതില്‍ ഡിസ്‌ക് സെലക്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അവിടെ വേണ്ട ലോക്കല്‍ ഡിസ്‌ക് സെലക്ട് ചെയ്യുക.
- ഡിസ്‌ക് ഫ്രാഗ്മെന്റേഷന്‍ നടക്കുന്ന സമയത്ത് സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്യാന്‍ പാടില്ല. മാത്രമല്ല കഴിവതും ആ സമയത്ത്് മറ്റ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിയ്ക്കാതിരിയ്ക്കുക.
എങ്ങനെ പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?


Click it and Unblock the Notifications