എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഫോണിലേയ്ക്ക് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം?

Posted By: Super

എങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഫോണിലേയ്ക്ക് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം?

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓ എസ്, ആയിരക്കണക്കിന് ഓപ്പണ്‍ സോഴ്‌സ്, തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒന്നാണ്. സാധാരണ ഈ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ വഴി നേരിട്ട് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാറാണ് പതിവ്. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചും നമുക്ക് ആന്‍ഡ്രോയ്ഡ്  ഫോണില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധ്യമാണ്. വളരെ ലളിതമാണീ രീതി.

  • ഫോണിന്റെ യു എസ് ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ഘടിപ്പിയ്ക്കുക.
  • മൈ കമ്പ്യൂട്ടര്‍ തുറന്ന് റിമൂവബിള്‍ ഡിസ്‌ക്കില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.അതാണ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഉപകരണത്തെ സൂചിപ്പിയ്ക്കുന്നത്. വരുന്ന ഓപ്ഷനുകളില്‍ നിന്ന് ക്രിയേറ്റ് തിരഞ്ഞെടുക്കുക. അതില്‍ നിന്ന് ന്യൂ ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.

  • വരുന്ന ഫോള്‍ഡറിന് 'NewApps' എന്ന് പേര് നല്‍കുക.

  • നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലേയ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന APK ഫയലുകള്‍ സെലക്ട് ചെയ്ത് കോപ്പി ചെയ്യുക. ( Ctrl+C)

  •  ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉണ്ടാക്കിയ ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പേസ്റ്റ് തിരഞ്ഞടുക്കുക.

  • ഫോണ്‍ കമ്പ്യൂട്ടറില്‍ നിന്ന് വേര്‍പെടുത്തുക. ശേഷം ഫോണിലെ ഡയറക്ടറി ഫോള്‍ഡറില്‍ നിന്ന്  'NewApps' തുറക്കുക. അതിലെ ആപ്ലിക്കേഷന്‍ ഫയലില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റാള്‍ തിരഞ്ഞെടുക്കുക. കഴിഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot