എങ്ങനെ ഫ്രീ ആന്റിവൈറസ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം?

By Super
|
 എങ്ങനെ ഫ്രീ ആന്റിവൈറസ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം?

ആന്റിവൈറസുകള്‍ ശരിയ്ക്കും മരുന്നിന്റെയും, പ്രതിരോധ കുത്തിവയ്പിന്റെയും ഫലമാണ് ഒരു കമ്പ്യൂട്ടറില്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കമ്പ്യൂട്ടറുകളില്‍ ഇവ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്. കാശുള്ളവര്‍ക്ക് കൂടിയ ആന്റിവൈറസുകള്‍ വാങ്ങാം, അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിയ്ക്കാം. എന്നാല്‍ സാധാരണക്കാര്‍ക്കും ജീവിക്കണ്ടേ? അതുകൊണ്ട് സൗജന്യ ആന്റിവൈറസ്സുകളേപ്പറ്റി സംസാരിയ്ക്കാം നമുക്ക്. അതേ സൗജന്യ ആന്റിവൈറസുകളും നെറ്റില്‍ ലഭ്യമാണ്. ഒരു ഗൂഗിള്‍ സെര്‍ച്ചില്‍ നമുക്ക് ഇത്തരം ആന്റിവൈറസുകള്‍ ലഭ്യമാകും. വിലകൂടിയ പ്രമുഖ ആന്റിവൈറസ് കമ്പനികളും ട്രയല്‍ വേര്‍ഷനുകളും,സൗജന്യ വേര്‍ഷനുകളും നല്‍കാറുണ്ട്. ഡൗണ്‍ലോഡ് ചെയ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വലിയ കാര്യമേയല്ല. എളുപ്പത്തില്‍ സാധ്യമാകുന്ന ഒരു കാര്യം മാത്രമാണിത്.

എങ്ങനെ ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യും

 
 • ആദ്യം തിരഞ്ഞെടുത്ത ആന്റിവൈറസ് കമ്പ്യൂട്ടറിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യുക.

 • എന്നിട്ട് ഡൗണ്‍ലോഡ് ചെയ്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റണ്‍ സെലക്ട് ചെയ്യുക.

 • ഇന്‍സ്റ്റാള്‍ തുടങ്ങും

 • അപ്പോള്‍ കസ്റ്റം, മാനുവല്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ വരും. അതായത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഫീച്ചറുകള്‍ സോഫ്റ്റ്‌വെയര്‍ തന്നെ തീരുമാനിയ്ക്കാനും, അല്ലെങ്കില്‍ സ്വയം തെരഞ്ഞെടുക്കാനുമുള്ള ഓപ്ഷനുകളാണത്. കസ്റ്റം സെലക്ട് ചെയ്യുന്നതാണ് ഉചിതം.

 • ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഡെസ്‌ക്ടോപ്പില്‍ ആന്റിവൈറസിന്റെ ഐക്കണ്‍ കാണാന്‍ സാധിയ്ക്കും.

 • അതില്‍ ക്ലിക്ക് ചെയ്താല്‍ ആന്റിവൈറസിന്റെ കണ്‍ട്രോള്‍ പാനല്‍ തുറന്നു വരും.

 • ഇനി ആന്റിവൈറസ് ആക്ടിവേറ്റ് ചെയ്യണം. അതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. ആക്ടിവേറ്റ് ആകുന്നത് മുതല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ അതിന്റെ സംരക്ഷണത്തിലാകും.

 • ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാലുടന്‍ അപ്‌ഡേറ്റ് ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.

 • അതിന് ശേഷം കമ്പ്യൂട്ടറിലെ എല്ലാ ഡ്രൈവുകളും സ്‌കാന്‍ ചെയ്യുക

 • സ്ഥിരമായി ആന്റിവൈറസ് അപഡേറ്റ് ചെയ്യുക.
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X