ആന്‍ഡ്രോയ്ഡ് ഐ സി എസ് സ്മാര്‍ട്ട്‌ഫോണില്‍ ജെല്ലി ബീന്‍ ആപ്ലിക്കേഷനുകള്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം

Posted By: Super

ആന്‍ഡ്രോയ്ഡ് ഐ സി എസ് സ്മാര്‍ട്ട്‌ഫോണില്‍ ജെല്ലി ബീന്‍ ആപ്ലിക്കേഷനുകള്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ പ്രചാരത്തിലായിട്ട് അധികം നാളുകളായിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴും ഏറിയ പങ്ക് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലും ആന്‍ഡ്രോയ്ഡ് ഐ സി എസ് ഓ എസ് തന്നെയാണുപയോഗിക്കുന്നത്. ഐ സി എസ് ഡിവൈസുകളില്‍ ജെല്ലി ബീന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ കൊതിയ്ക്കുന്നവര്‍ ഏറെയുണ്ടാകും. അവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അല്പം ശ്രമിച്ചാല്‍ നിങ്ങളുടെ ഐ സി എസ് ഉപകരണത്തിലും ജെല്ലി ബീന്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.

ഈ-മെയില്‍ ക്ലയന്റ്, ജി മെയില്‍, ഫെയ്‌സ് ലോക്ക്, ഗൂഗിള്‍ ബുക്‌സ്, ഗാലറി, ഗൂഗിള്‍ കലണ്ടര്‍, എര്‍ത്ത്, ന്യൂസ്, മ്യൂസിക്, ഗൂഗിള്‍ പ്ലസ്, വീഡിയോ എഡിറ്റര്‍, നോയിസ് ഫീല്‍ഡ്, മാഗസിനുകള്‍, ഫേസ് ബീം, വാലെറ്റ് തുടങ്ങിയവയാണ്   ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍.

ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്യേണ്ടി വരും. ക്ലോക്ക് വര്‍ക്ക് മോഡ് റിക്കവറിയും ഇന്‍സ്റ്റാള്‍ ചെയ്യണം. മോഡ്‌സ്, ആന്‍ഡ്രോയ്ഡ് ഹാക്കിംഗ് തുടങ്ങിയവയുടെ കാര്യത്തില്‍ മുന്‍ പരിചയമില്ലെങ്കില്‍ ആദ്യം അതിനേക്കുറിച്ച് വ്യക്തമായ പഠനം നടത്തേണ്ടത് അത്യാവശ്യമാണ്. അറിയാവുന്നവര്‍ക്ക് താഴെ പറഞ്ഞിരിക്കുന്ന വഴികളിലൂടെ മുന്നോട്ട് പോകാം.

 •   മുകളില്‍ കൊടുത്തിരിയ്ക്കുന്ന ജെല്ലി ബീന്‍ ആപ്ലിക്കേഷനുകള്‍ ഈ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

 • യു എസ് ബി കേബിള്‍ ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഉപകരണത്തെ കമ്പ്യൂട്ടറുമായി ബന്ധിപ്പിയ്ക്കുക.

 • ആന്‍ഡ്രോയ്ഡ് ഉപകരണത്തിലെ റൂട്ട് ഫോള്‍ഡറിലേക്ക് ജെല്ലി ബീന്‍ ആപ്ലിക്കേഷനുകളുടെ ആര്‍ക്കൈവ് മാറ്റുക.

 •  ഫോണിനെ  കമ്പ്യൂട്ടറില്‍ നിന്നും വേര്‍പെടുത്തുക.

 • ഫോണ്‍ ഓഫ് ചെയ്യുക

 • ക്ലോക്ക് വര്‍ക്ക് മോഡ് റിക്കവറിയിലേക്ക് ഫോണിനെ ബൂട്ട് ചെയ്യുക.

 • Install ZIP from sdcard” തിരഞ്ഞെടുക്കുക.

 • Choose ZIP from sdcard” ല്‍ ക്ലിക്ക് ചെയ്യുക.

 • ഇനി ആപ്ലിക്കേഷന്‍ ഫയല്‍ തിരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങാം.

 • ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍  “Reboot system now” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

 • റീ സ്റ്റാര്‍ട്ട് ചെയ്തു കഴിയുമ്പോള്‍ മുതല്‍ ജെല്ലി ബീന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot