എങ്ങനെ വിന്‍ഡോസ് 8 യു എസ് ബി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം

By Super
|
 എങ്ങനെ വിന്‍ഡോസ് 8 യു എസ് ബി ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം

വിന്‍ഡോസ് 8 ഭൂജാതനായ വാര്‍ത്ത അറിഞ്ഞിരിയ്ക്കുമല്ലോ? മൈക്രോസോഫ്റ്റില്‍ നിന്നും വന്നിരിയ്ക്കുന്ന ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമെന്ന നിലയില്‍ ഏറെ പ്രത്യേകതകള്‍ ഇതിന് സ്വന്തമായുണ്ട്. ഒരു കോപ്പി സ്വന്തമാക്കി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആളുകള്‍ കാത്തിരിയ്ക്കുകയാണ്. എന്നാല്‍ ഒരു കാര്യമറിയുമോ, വളരെ എളുപ്പത്തില്‍ പെന്‍ഡ്രൈവ് പോലെയുള്ള യു എസ് ബി ഉപകരണങ്ങള്‍ ഉപയോഗിച്ച് വിന്‍ഡോസ് 8 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിയ്ക്കും. ചുവടെയുള്ള ലളിതമായ വഴികള്‍ പിന്തുടര്‍ന്നാല്‍ മതി.


ആവശ്യമായവ

 
 • വിന്‍ഡോസ് 8 ഡിവിഡി/ഐ എസ് ഓ ഇമേജ്

 • 4 ജിബി അല്ലെങ്കില്‍ അധികം ശേഷിയുള്ള യുഎസ്ബി ഡ്രൈവ്

 • വിന്‍ഡോസ് ഉള്ള ഒരു കമ്പ്യൂട്ടര്‍

 • മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 യു എസ് ബി ഡിവിഡി ഡൗണ്‍ലോഡ് ടൂള്‍

 1. വിന്‍ഡോസ് 7 യുഎസ്ബി ഡിവിഡി ഡൗണ്‍ലോഡ് ടൂള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. പേടിയ്‌ക്കേണ്ട, വിന്‍ഡോസ് 7 ന്റെ ഈ സോഫ്റ്റ് വെയര്‍ തന്നെ മതി വിന്‍ഡോസ് 8 ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ഡൗണ്‍ലോഡ്

 2. നിങ്ങളുടെ വിന്‍ഡോസ് ഡിവിഡിയില്‍ നിന്ന് ഒരു ISO ഇമേജ് ഉണ്ടാക്കിയെടുക്കുക. ( ഐ എസ് ഓ ഇമേജ് കൈവശമുണ്ടെങ്കില്‍ ചെയ്യേണ്ട)

 3. വിന്‍ഡോസ് 7 യുഎസ്ബി ഡിവിഡി ഡൗണ്‍ലോഡ് ടൂള്‍ തുറക്കുക. അതിന് ശേഷം വിന്‍ഡോസ് 8 ഐ എസ് ഓ ഫയല്‍ ബ്രൗസ് ചെയ്ത് തെരഞ്ഞെടുക്കുക.

 4. നിങ്ങളുടെ യുഎസ്ബി ഡ്രൈവ് കമ്പ്യൂട്ടറില്‍ ഘടിപ്പിയ്ക്കുക.വിന്‍ഡോസ് 7 യുഎസ്ബി ഡിവിഡി ഡൗണ്‍ലോഡ് ടൂളില്‍് യുഎസ്ബി ഡിവൈസ് തെരഞ്ഞെടുക്കുക.

 5. നിങ്ങളുടെ യുഎസ്ബി ഡ്രൈവ് തെരഞ്ഞെടുത്തതിന് ശേഷം ബിഗിന്‍ കോപ്പിയിംഗ് ക്ലിക്ക് ചെയ്യുക.

 6. ഇറേസ് യുവര്‍ യുഎസ്ബി എന്ന സന്ദേശം കാണാന്‍ സാധിയ്ക്കും. ഇത് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഡ്രൈവിലെ ആവശ്യമായ വിവരങ്ങളുടെയെല്ലാം പകര്‍പ്പുകളെടുത്ത് വയ്ക്കുക. ശേഷം ഇറേസ് യുഎസ്ബി ഡിവൈസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഐഎസ്ഓ ഇമേജില്‍ നിന്നും ആവശ്യമായ ഫയലുകള്‍ സോഫ്റ്റ് വെയര്‍ നിങ്ങളുടെ യുഎസ്ബി ഡിവൈസിലേയ്ക്ക് പകര്‍ത്തിക്കൊള്ളും.

 7. ഇത് പൂര്‍ത്തിയാകുന്നത് വരെ കാക്കുക. എന്നിട്ട് സോഫ്റ്റ് വെയര്‍ ക്ലോസ് ചെയ്യുക.

ഇപ്പോള്‍ വിന്‍ഡോസ് 8 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യമായ ഫയലുകളെല്ലാം നിങ്ങളുടെ യുഎസ്ബി ഡ്രൈവില്‍ ആയിക്കഴിഞ്ഞു. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. എന്നിട്ട് ബൂട്ട് ഫ്രം യുഎസ്ബി എന്ന ഓപ്ഷന്‍ തിരഞ്ഞടെുക്കുക.മു്‌ന്നോട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് ഇന്‍്സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക. നിങ്ങളുടെ സിസ്റ്റം വിന്‍ഡോസ് 8ലേക്ക് മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X