കത്തുന്ന ചൂടില്‍ ലാപ്‌ടോപ് അപകടകാരി; സംരക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍

Posted By:

ലാപ്‌ടോപുകള്‍ പൊതുവെ പെട്ടെന്നു ചൂടാകും. വേനല്‍ കൂടിയായതോടെ അന്തരീക്ഷത്തിലെ താപ നില വന്‍തോതില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതും ലാപ്‌ടോപിന്റെ പ്രവര്‍ത്തനത്തെ വന്‍ തോതില്‍ ബാധിക്കും. പരിധിയിലപ്പുറം ചൂടായാല്‍ ലാപ്‌ടോപിന് ദോഷം ചെയ്യുകയും ചെയ്യും.

ഈ സാഹചരയത്തില്‍ വേനല്‍കാലത്ത് ലാപ്‌ടോപ് സുരക്ഷിതമായി ഉപയോഗിക്കാന്‍ ചില പൊടികൈകളുണ്ട്. അതെന്തെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ലാപ്‌ടോപിന്റെ ചൂട് കുറയ്ക്കാന്‍ സാധാരണ നിലയില്‍ ചെയ്യാവുന്ന കാര്യം കൂളിംഗ് പാഡ് ഉപയോഗിക്കുക എന്നതാണ്. ഒരു പരിധിവരെ ചൂട് നിയന്ത്രിക്കാന്‍ കൂളിംഗ് പാഡിന് സാധിക്കും.

 

 

#2

യാത്രയിലായാലും വീട്ടിലായാലും കഴിയുന്നത്ര തണുപ്പുള്ളിടത്ത് ലാപ്‌ടോപ് വയ്ക്കുക. ട്രെയിനിലും ബസിലും ഒക്കെ ഉപയോഗിക്കുമ്പോള്‍ വെയില്‍ തട്ടാത്ത ഭാഗത്തിരുന്നു വേണം ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാന്‍.

 

 

#3

ഉള്ളില്‍ പൊടി കയറിയാല്‍ അതും ലാപ്‌ടോപ് വേഗത്തില്‍ ചൂടാവാന്‍ കാരണമാകും. അതുകൊണ്ട് കഴിയുന്നതും പൊടികടക്കാതെ സംരക്ഷിക്കണം.

 

 

#4

പലരും യാത്രയ്ക്കിടയില്‍ ലാപ്‌ടോപ് കാറിനുള്ളില്‍ വച്ച് ലോക് ചെയ്ത് പുറത്തുപോകാറുണ്ട്. ഇത് ഒരിക്കലും പാടില്ല. അടച്ചിട്ട കാറില്‍ വലിയ തോതില്‍ ചൂട് ഉണ്ടാവും. ഇത് ലാപ്‌ടോപിനേയും ബാധിക്കും.

 

 

#5

റാമിന്റെ സ്‌പേസ് കുറയുന്നത് പ്രൊസസറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ലാപ്‌ടോപ് ചൂടാവുന്നതിന് ഇത് കാരണമാകും. അതുകൊണ്ടുതന്നെ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അത്യാവശ്യമില്ലാത്തതുമായ സോഫ്റ്റ്‌വെയറുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot