എങ്ങനെ വൈദ്യുതിയില്ലാത്ത സമയത്ത് ഫോണ്‍ ചാര്‍ജ് ചെയ്യാം ?

Posted By: Super

എങ്ങനെ വൈദ്യുതിയില്ലാത്ത സമയത്ത്  ഫോണ്‍ ചാര്‍ജ് ചെയ്യാം ?

സാന്‍ഡിക്കാറ്റ് വീശിയ സമയത്ത് അമേരിക്കയിലെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെടുകയും ഫോണുകളില്‍ ചാര്‍ജ് ഇല്ലാതെ ആളുകള്‍ വലയുകയും ചെയ്തിരുന്നു. ഇതുപോലെ എന്തെങ്കിലും അപ്രതീക്ഷിത കാരണങ്ങളാല്‍ വൈദ്യുതി ബന്ധം അനിശ്ചിതമായി വിച്ഛേദിയ്ക്കപ്പെട്ടാല്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ എന്ത് ചെയ്യും? വൈദ്യുതി ഇല്ലാത്ത സാഹചര്യങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ചില വഴികളാണ് ഇന്ന് ഗിസ്‌ബോട്ട് പങ്കുവയ്ക്കുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി പോഷിപ്പിയ്ക്കാന്‍ 6 വഴികള്‍

ബാറ്ററി ചാര്‍ജര്‍

ഒരു ബാക്ക് അപ് ബാറ്ററി ചാര്‍ജര്‍ വാങ്ങി വയ്ക്കുന്നത് എല്ലായ്‌പോഴും  എന്തുകൊണ്ടും ഉപകാരപ്രദമാണ്. എപ്പോഴാണ് ഉപയോഗം വരുന്നതെന്ന് പറയാനാകില്ല. 5000 രൂപയില്‍ താഴെയേ ഇതിന് വിലയാകൂ.  വൈദ്യുതിയില്ലാതെ ഒരാഴ്ചയോളമെങ്കിലും നിങ്ങളുടെ ഉപകരണത്തെ ചാര്‍ജോടെ സൂക്ഷിയ്ക്കാന്‍ ഇവ സഹായിയ്ക്കും. സൂര്യപ്രകാശമുപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യുന്ന ബാറ്ററി ചാര്‍ജറുകളും ലഭ്യമാണ്. ഇവ കൂട്ടത്തില്‍ ഏറ്റവും ഉപകാരപ്രദമായ ബാറ്ററി ചാര്‍ജറുകള്‍ ആയിരിയ്ക്കും. സൂര്യനെ കിട്ടിയാല്‍ ഫോണോ, ടാബ്ലെറ്റോ ചാര്‍ജ് ചെയ്യാം.ബാറ്ററി ചാര്‍ജര്‍ നിങ്ങളുടെ കാറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് മറ്റൊരു ഉഗ്രന്‍ വഴിയാണ്. കാരണം വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ കാറിന്റെ ബാറ്ററി ഉപയോഗിച്ച്് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിയ്ക്കും.

എങ്ങനെ എളുപ്പത്തില്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കാം

പവര്‍ ഇന്‍വെര്‍ട്ടര്‍

ഒരു പവര്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ മാത്രമല്ല, ടാബ്ലെറ്റോ, ലാപ്‌ടോപ്പോ, ഡെസ്‌ക്ടോപ്പോ ഒക്കെ ചാര്‍ജ് ചെയ്യാന്‍ സാധിയ്ക്കും.നിങ്ങളുടെ ഊര്‍ജ ആവശ്യത്തിനനുസരിച്ചുള്ള മോഡല്‍ തിരഞ്ഞെടുത്താല്‍ മതി. പല ശേഷികള്‍ ഉള്ള ഇന്‍വെര്‍ട്ടറുകള്‍ ലഭ്യമാണ്.

ലാപ്‌ടോപ്പിനെ ബാക്ക് അപ് ചാര്‍ജര്‍ ആക്കാം

വൈദ്യുതി ഉള്ള സമയത്ത് ബുദ്ധിപൂര്‍വ്വം നിങ്ങളുടെ ലാപ്‌ടോപ് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്ത് സൂക്ഷിച്ചാല്‍ നിങ്ങളുടെ ഫോണോ, ടാബ്ലെറ്റോ ഒക്കെ ഒരു വട്ടം ചാര്‍ജ് ചെയ്യാന്‍ സാധിച്ചേക്കും.യുഎസ്ബി ഉപയോഗിച്ച് ഇവ ചാര്‍ജ് ചെയ്യുന്ന സമയത്ത് ലാപ്‌ടോപ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കാതിരുന്നാല്‍ മതി.

വൈദ്യുതിയില്ലാത്ത അവസരങ്ങളില്‍ ആപ്ലിക്കേഷനുകള്‍ തുറക്കാതിരിയ്ക്കുക

ആപ്ലിക്കേഷനുകള്‍ ബാറ്ററി തിന്നു തീര്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ലല്ലോ ? പ്രത്യേകിച്ച് വൈദ്യുതിയില്ലാത്ത സാഹചര്യങ്ങളില്‍ ആപ്ലിക്കേഷനുകള്‍ ഒന്നും ഉപയോഗിയ്ക്കാതിരിയ്ക്കുക. പശ്ചാത്തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ആപ്ലിക്കേഷനുകളും നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക. വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ ഒഴിവാക്കുക. സ്‌ക്രീന്‍ തെളിച്ചം കുറയ്ക്കുക.

ആന്‍ഡ്രോയ്ഡിലും ഐ ഓ എസ്സിലും ബാറ്ററി ഉപഭോഗം എങ്ങനെ അറിയാം ?

ബാറ്ററി ലൈഫ് ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കുക

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുടെ ബാറ്ററി സംരക്ഷിയ്ക്കുന്നതിനായി ധാരാളം ഉപയോഗപ്രദമായ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാല്‍ അവ നിങ്ങളുടെ ഫോണിന്റെ മൊത്തത്തിലുള്ള ബാറ്ററി ഉപയോഗത്തെ ക്രമീകരിയ്ക്കുകയും മറ്റ് ആപ്ലിക്കേഷനുകളുടെ ബാറ്ററി ഉപയോഗത്തെ പറ്റി നിങ്ങള്‍ക്ക് വിവരം തരികയും ചെയ്യും.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി വര്‍ധിപ്പിയ്ക്കാന്‍ ടോപ് 5 ആപ്ലിക്കേഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot