വീടിന് അടുത്തുള്ള ഷോപ്പിൽ ജിയോഫോൺ നെക്സ്റ്റ് ലഭ്യമാണോ? അറിയാൻ വഴിയുണ്ട്!

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് ജിയോഫോൺ നെക്സ്റ്റിനെക്കുറിച്ചാണ്. ഗൂഗിളുമായി സഹകരിച്ച് റിലയൻസ് ജിയോ പുറത്തിറക്കിയ ഫോൺ ലക്ഷ്യമിടുന്നത് സാധാരണക്കാരെയാണ്. ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ സൌകര്യങ്ങളുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ജിയോഫോൺ നെക്സ്റ്റ് ആകർഷകം ആകുമെന്നതിൽ തർക്കമില്ല. ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമിച്ച ഫോൺ എന്ന രീതിയിലാണ് നെക്സ്റ്റിന്റെ മാർക്കറ്റിങ് തന്ത്രങ്ങളും മുന്നോട്ട് പോകുന്നത്. 1,999 രൂപ ഡൌൺ പേയ്മെന്റ് നടത്തി ജിയോ വെബ്സൈറ്റ് അല്ലെങ്കിൽ മൈജിയോ ആപ്പ് എന്നിവ വഴിയെല്ലാം ഡിവൈസ് വാങ്ങാവുന്നതാണ്. വാട്സ്ആപ്പ് വഴിയും ഫോൺ ബുക്ക് ചെയ്യാൻ കഴിയും.

ജിയോ

6,449 രൂപയ്ക്കാണ് ജിയോ പുതിയ ഫോൺ മാർക്കറ്റിൽ അവതരിപ്പിച്ചത്. ആകർഷകമായ ഇഎംഐ പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 1,999 രൂപ അടച്ച് ഫോൺ സ്വന്തമാക്കാം. ബാക്കി തുക 18 മുതൽ 24 മാസം വരെ നീളുന്ന വിവിധ ഇഎംഐ പ്ലാനുകൾ ഉപയോഗിച്ച് അടച്ച് തീർക്കുകയും ചെയ്യാം. അടുത്ത കാലത്ത് ബജറ്റ് സെഗ്മെന്റിൽ വന്ന ഏറ്റവും ആകർഷകമായ പാക്കേജ് ആണ് ജിയോഫോൺ നെക്സ്റ്റ് നൽകുന്നത്.

ജിയോഫോൺ നെക്സ്റ്റ് വാട്സ്ആപ്പ് വഴി വളരെ എളുപ്പം പ്രീ-ബുക്ക് ചെയ്യാംജിയോഫോൺ നെക്സ്റ്റ് വാട്സ്ആപ്പ് വഴി വളരെ എളുപ്പം പ്രീ-ബുക്ക് ചെയ്യാം

നെക്സ്റ്റ്

ജിയോഫോൺ നെക്സ്റ്റ് ഇഎംഐ പ്ലാനിൽ വാങ്ങാൻ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട ഫീച്ചറാണ് ഡിവൈസ് ലോക്ക്. ഇഎംഐ തിരിച്ചടവ് ഉറപ്പാക്കാൻ ആണ് കമ്പനി ഈ ഫീച്ചർ കൊണ്ട് വന്നിരിക്കുന്നത്. പണം അടയ്ക്കാതിരുന്നാൽ നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യാൻ ജിയോയ്ക്ക് കഴിയും. ഈ രീതിയിൽ ലോക്ക് ആയി കഴിഞ്ഞാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഫീച്ചറുകൾ ഭൂരിഭാഗവും പണി മുടക്കും. അങ്ങനെ ഫോൺ കയ്യിലുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാകും. പക്ഷെ ഇഎംഐ തിരിച്ചടവിൽ വീഴ്ച വന്നാൽ മാത്രമെ ഇതിനക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യം ഉള്ളൂ. കുടിശിക അടച്ച് തീർത്താൽ നിങ്ങളുടെ സ്മാർട്ട്ഫോൺ അൺലോക്ക് ആവുകയും ചെയ്യും.

ജിയോഫോൺ

ജിയോ അവരുടെ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഫോണിന്റെ ലഭ്യതയെക്കുറിച്ചും ധാരാളം ചോദ്യങ്ങൾ ഉയരുന്നുണ്ട്. നിങ്ങളുടെ അടുത്തുള്ള സ്റ്റോറിൽ ജിയോഫോൺ നെക്സ്റ്റ് എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ വഴികൾ ഉണ്ട്. ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് എപ്പോഴാണ് സ്മാർട്ട്ഫോൺ തങ്ങളുടെ അടുത്തുള്ള കടകളിൽ എത്തുന്നത് എന്ന് ജിയോ അലർട്ടുകൾ നൽകും. ഈ എസ്എംഎസ് അലർട്ടുകൾക്കായി എങ്ങനെ സൈൻ അപ്പ് ചെയ്യാമെന്ന് നോക്കാം.

പണം അടച്ചില്ലെങ്കിൽ പണി കിട്ടും; ജിയോഫോൺ നെക്സ്റ്റ് എത്തുന്നത് ഡിവൈസ് ലോക്ക് ഫീച്ചറുമായിപണം അടച്ചില്ലെങ്കിൽ പണി കിട്ടും; ജിയോഫോൺ നെക്സ്റ്റ് എത്തുന്നത് ഡിവൈസ് ലോക്ക് ഫീച്ചറുമായി

സ്റ്റോറിൽ

അടുത്തുള്ള സ്റ്റോറിൽ ജിയോഫോൺ നെക്സ്റ്റ് എപ്പോൾ ലഭ്യമാകുമെന്ന് അറിയാം

  • ആദ്യം ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • സൈറ്റിന്റെ മുകളിൽ കാണുന്ന ജിയോഫോൺ നെക്സ്റ്റ് ബാനറിൽ ക്ലിക്ക് ചെയ്യുക.
  • ' ഐ ആം ഇന്ററസ്റ്റ്ഡ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പേരും മൊബൈൽ നമ്പറും ടൈപ്പ് ചെയ്യുക.
  • ഇപ്പോൾ, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.
  • പ്രദേശം, പിൻ കോഡ് എന്നിവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുക.
  • അടുത്തുള്ള ഒരു സ്റ്റോറിൽ ജിയോഫോൺ നെക്സ്റ്റ് എത്തുമ്പോൾ അറിയിപ്പ് കിട്ടുമെന്ന സന്ദേശം നിങ്ങളുടെ ഫോണിൽ ലഭ്യമാകും.
  • ക്യാമറ

    ജിയോഫോൺ നെക്സ്റ്റ് സ്പെസിഫിക്കേഷൻസ്

    ജിയോഫോൺ നെക്സ്റ്റ് അതിന്റെ വിലയ്ക്ക് അനുസരിച്ചുള്ള നിരവധി ഫീച്ചറുകൾ ലഭ്യമാക്കുന്നു. 1440 x 720 പിക്സൽ എച്ച്ഡി റെസല്യൂഷനുള്ള 5.45 ഇഞ്ച് ടച്ച് ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്. 2 ജിബി റാമും 32 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ ക്യുഎം-215 ചിപ്‌സെറ്റ് ആണ് സ്‌മാർട്ട്‌ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. പിൻ വശത്ത് 13 എംപിയും 8 എംപി സെൽഫി ക്യാമറ സെൻസറും ഉൾപ്പെടുന്നതാണ് ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ്.

    ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാംജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കാത്തിരിക്കുകയാണോ? അതിന് മുമ്പ് ഈ ഫോണുകൾ കൂടി ഒന്ന് പരി​ഗണിക്കാം

    ബജറ്റ്

    വിലയും സവിശേഷതകളും പരിഗണിക്കുമ്പോൾ സെഗ്മെന്റിലെ മറ്റ് ബ്രാൻഡുകൾക്കെല്ലാം ജിയോഫോൺ നെക്സ്റ്റ് കനത്ത മത്സരം നൽകും. മൈക്രോമാക്‌സ്, റെഡ്മി, റിയൽമി, ഇൻഫിനിക്‌സ് എന്നിവയ്ക്കാണ് ജിയോഫോൺ നെക്സ്റ്റിന്റെ സാന്നിധ്യം വെല്ലുവിളി ആകുന്നത്. ബജറ്റ് സെഗ്മെന്റിൽ മത്സരം കടുക്കുന്നത് സാധാരണക്കാർക്കും നല്ലതാണ്. കൂടുതൽ കരുത്തും ഫീച്ചറുകളുമുള്ള ഫോണുകൾ വിപണിയിൽ എത്തിക്കാൻ കമ്പനികൾ മത്സരിക്കും. അങ്ങനെ കുറഞ്ഞ ചെലവിൽ കൂടുതൽ മികച്ച ഫോണുകൾ യൂസേഴ്സിന് ലഭ്യമാകും.

Best Mobiles in India

English summary
After the launch of jio's smartphone in India, there are a lot of questions about the availability of the phone. There are ways to know when jiophone next will be available at your nearest store. For those who are eagerly awaiting, jio will give you alerts as to when the smartphone will arrive at their nearest store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X