നിങ്ങളുടെ ജിയോ സിമ്മിനെക്കുറിച്ചുള്ള വിശദാംശങ്ങൾ; പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാം

|

ഇന്ത്യയിൽ അതിവേഗം വളരുന്ന ടെലികോം ഓപ്പറേറ്ററുകളിൽ ഒന്നാണ് റിലയൻസ് ജിയോ. ഇത് ഇന്ത്യൻ ടെലികോം വ്യവസായ രംഗത്തെ പരമ്പരാഗത രീതികളെ തകർത്തെറിഞ്ഞ് പുത്തൻ വിപ്ലവം സൃഷ്ടിച്ച ഓപ്പറേറ്ററാണ് ജിയോ. ഇന്റർനെറ്റ് സേവനങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന പാക്കേജുകളിലേക്ക് മാറിയതും ജിയോയുടെ കടന്ന് വരവോടെയാണ്. 4ജി സേവനങ്ങൾക്കടക്കം ജിയോ ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കിയതോടെ മറ്റ് കമ്പനികൾക്ക് പിടിച്ചു നിൽക്കാനാകാത്ത സ്ഥിതിയായിരുന്നു ഇടക്കാലത്ത്. പിന്നീട് നിരക്കുകൾ കുറച്ചും കൂടുതൽ പ്ലാനുകൾ കൊണ്ടുവന്നുമാണ് ജിയോ ഉയർത്തിയ വെല്ലുവിളികളെ അവർ നേരിട്ടത്.

പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാം

ഇന്ത്യൻ ടെലികോം രംഗത്തെ തന്നെ കീഴ്മേൽ മറിക്കാൻ ജിയോയെ സഹായിച്ചത് സാധാരണക്കാർക്ക് താങ്ങാനാകുന്ന 4ജി ഡാറ്റ, വോയിസ് പ്ലാനുകളുമാണ്. അതിവേഗ ഇന്റർനെറ്റ്, നിരവധിയായ ജിയോ ആപ്പുകളുടെ കോംപ്ലിമെന്ററി സ്യൂട്ടുകൾ, പരിധിയില്ലാത്ത വോയ്സ് കോളുകൾ, തുടങ്ങി നിരവധി ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ ഒരു പുതിയ ജിയോ വരിക്കാരനാണെങ്കിൽ, നിങ്ങളുടെ ജിയോ നമ്പറിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണെങ്കിൽ, ചില എളുപ്പ മാർഗങ്ങളിലൂടെ നിങ്ങൾക്ക് അവയെല്ലാം കണ്ടെത്താനാകും. യുഎസ്എസ്ഡി കോഡ്, മൈജിയോ ആപ്പ്, എസ്എംഎസ്, റിലയൻസ് ജിയോ കസ്റ്റമർ കെയർ, സിം കാർഡ് എന്നിവയെല്ലാം വഴി നിങ്ങളുടെ ജിയോ നമ്പരിനെക്കുറിച്ചും വിശദാംശങ്ങളും അറിയാൻ കഴിയും. ഈ രീതികളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ ആർട്ടിക്കളിൽ ഉള്ളത്.

ഈ പറഞ്ഞിരിക്കുന്ന ഓപ്‌ഷനുകൾ പരീക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഒരു കുടുംബാംഗത്തോടോ സുഹൃത്തോ ഉണ്ടെങ്കിൽ, ജിയോ നമ്പറിൽ നിന്ന് മറ്റൊരു നമ്പറിലേക്ക് വിളിച്ച് ജിയോ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെടുക. ശേഷം ആ നമ്പർ ഷെയർ ചെയ്ത് തരാൻ ആവശ്യപ്പെടുക. ഈ നമ്പർ കാണാതെ പഠിക്കുകയോ സേവ് ചെയ്യുകയോ ചെയ്യാം. കൂടാതെ, ഐസിസിഐഡി നമ്പർ എന്ന് വിളിക്കുന്ന ജിയോ സിം നമ്പർ ജിയോ സിം കാർഡിൽ തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു. ജിയോ മൊബൈൽ നമ്പർ പരിശോധിക്കുന്നതിന് നിങ്ങൾക്ക് ഈ കോഡോ അല്ലെങ്കിൽ ആപ്പോ ഉപയോഗിച്ചും നമ്പർ പരിശോധിക്കാം.

USSD കോഡ് വഴി ജിയോ നമ്പർ അറിയുന്നത് എങ്ങനെ?

നിങ്ങളുടെ ജിയോ നമ്പർ അറിയുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗം USSD കോഡ് ഉപയോഗിക്കുക എന്നതാണ്. USSD കോഡ് വഴി ജിയോ നമ്പർ കണ്ടെത്താൻ ഈ സ്റ്റെപ്പുകൾ ഫോളോ ചെയ്താൽ മതിയാകും

  • ഫോൺ ഡയലർ തുറന്ന് *1#ന് ശേഷം USSD കോഡ് ടൈപ്പ് ചെയ്യുക.
  • ശേഷം കോളിങ് ബട്ടണിൽ ടാപ്പ് ചെയ്യുക.
  • അത്രയേയുള്ളൂ! സ്ക്രീനിൽ നിങ്ങളുടെ മൊബൈൽ നമ്പർ കാണാൻ കഴിയും.

മൈജിയോ ആപ്പ് വഴി ജിയോ നമ്പർ എങ്ങനെ മനസിലാക്കാം

MyJio ആപ്പിന്റെ 'My Jio Number Details' ഓപ്ഷനിൽ നിന്ന് നിങ്ങളുടെ ജിയോ മൊബൈൽ നമ്പർ കണ്ടെത്താം. നിങ്ങൾക്ക് ആപ്പ് ഇല്ലെങ്കിൽ, അത് ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ജിയോ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക, അല്ലെങ്കിൽ പുതിയ അക്കൌണ്ട് തുടങ്ങാനായി സൈൻ അപ്പ് ചെയ്യുക. മൈജിയോ ആപ്പിന്റെ ഹോം സ്ക്രീനിൽ, മൈ അക്കൌണ്ട് എന്ന് ഓപ്ഷനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ കാണാൻ കഴിയും.

എസ്എംഎസ് വഴി ജിയോ നമ്പർ മനസിലാക്കാൻ

  • ഒരു SMS വഴി നിങ്ങളുടെ ജിയോ മൊബൈൽ നമ്പർ കണ്ടെത്തുന്നതിന്, താഴെപ്പറയുന്ന ഓപ്ഷനുകൾ ഫോളോ ചെയ്യുക.
  • മൊബൈൽ നമ്പറിൽ നിന്ന് മൈപ്ലാൻ എന്ന് ടൈപ്പ് ചെയ്ത് 199 ലേക്ക് എസ്എംഎസ് അയയ്ക്കുക.
  • നിങ്ങളുടെ ഫോൺനമ്പറും വിശദാംശങ്ങളും എസ്എംഎസായി ലഭിക്കും. ഒപ്പം അക്കൌണ്ട് വിവരങ്ങളും കിട്ടും.

കസ്റ്റമർ കെയർ വഴി ജിയോ നമ്പർ എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ ജിയോ നമ്പർ അറിയാനുള്ള ഏറ്റവും ലളിതമായ മാർഗം കസ്റ്റമർ കെയറിലേക്ക് 198 എന്ന നമ്പറിൽ വിളിക്കുക എന്നതാണ്. ഇപ്പോൾ, നിങ്ങൾ ഐവിആർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ആദ്യം, ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുത്ത് ഒരു എക്സിക്യൂട്ടീവുമായി സംസാരിക്കാൻ ആവശ്യമായ സ്റ്റെപ്പുകൾ ഫോളോ ചെയ്യുക. ഇപ്പോൾ, നിങ്ങളുടെ ജിയോ നമ്പർ നൽകാൻ ജിയോ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനോട് ആവശ്യപ്പെടുക. യൂസർ നൽകുന്ന വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പിച്ച ശേഷം, എക്സിക്യൂട്ടീവ് നിങ്ങൾക്ക് ബന്ധപ്പെട്ട ജിയോ നമ്പർ നൽകും. നിങ്ങൾ ഈ രീതി മാത്രം പരിഗണിക്കാതെ, ഭാവി റഫറൻസിനായി നമ്പർ ശ്രദ്ധിക്കുന്നുണ്ടെന്നും ഓർത്ത് വയ്ക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത്രയും മാർഗങ്ങളാണ് നിങ്ങളുടെ പുതിയ ജിയോ നമ്പർ, മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാനുള്ള മാർഗങ്ങൾ.

Best Mobiles in India

English summary
To know the details about your Jio number. About USSD codes, SMS, My Jio app, and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X