എങ്ങനെ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഫോണില്‍ അറിയാം?

Posted By: Super

എങ്ങനെ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ഫോണില്‍ അറിയാം?

ഏത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും രാജ്യത്ത് എവിടെ നിന്നും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ അതിന് വഴിയുണ്ടായിരിയ്ക്കുന്നു. ഇനി മുതല്‍ *99# എന്ന് ഡയല്‍ ചെയാല്‍് നിങ്ങളുടെ മൊബൈലില്‍ ബാങ്ക്  അക്കൗണ്ട് വിവരങ്ങള്‍ എത്തും.  ഏറ്റവും സാധാരണ ജിഎസ്എം ഹാന്‍ഡ്‌സെറ്റുകളില്‍ വരെ ഈ സേവനം ഉപയോഗപ്പെടുത്താനാകും.

ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിയ്ക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംവിധാനം എന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം പറഞ്ഞു. ഇതിലൂടെ ഗവണ്‍മെന്റില്‍ നിന്ന് ലഭിയ്ക്കുന്ന പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പുകള്‍, സബ്‌സിഡികള്‍ തുടങ്ങിയവ നേരിട്ട് സ്വകാര്യ അക്കൗണ്ടുകളിലേയ്ക്ക് അയയ്ക്കാന്‍ സാധിയ്ക്കും.  2013 ഡിസംബറോടെ രാജ്യത്തെ എല്ലാ ബാങ്കുകളും അക്കൗണ്ട് വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പരും ബന്ധിപ്പിയ്ക്കണമെന്നാണ് ഗവണ്‍മെന്റിന്റെ തീരുമാനം. സാധാരണ മൊബൈല്‍ഫോണുകളില്‍ സാധ്യമാകുന്ന ഈ സംവിധാനം രാജ്യത്തെ ഗ്രാമങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

*99# എന്നത് ബാങ്ക് വിവരങ്ങള്‍ അറിയാനുള്ള ഒരു ആഗോള കോഡാണ്. ഇതില്‍ ബാങ്കിന്റെ സെര്‍വറുമായി നേരിട്ടാണ് ഓരോ മൊബൈലിലേയ്ക്കും വിവരങ്ങള്‍ ലഭിയ്ക്കുന്നത് എന്നതുകൊണ്ട് തന്നെ ഇടപാടുകളില്‍ ആശങ്കയും വേണ്ട. സാധാരണ മൊബൈല്‍ ഫോണിലെ ബാലന്‍സ് അറിയാനുള്ള സംവിധാനത്തിന് സമാനമായ ഇതില്‍ എസ്എംഎസ്സോ, ജിപിആര്‍എസ്സോ ഉള്‍പ്പെടാത്തതിനാല്‍ സൗജന്യമായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും.

നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ ആശയത്തിന് പിന്നില്‍.

നിങ്ങള്‍ കൊതിയ്ക്കുന്ന 30 കിടിലന്‍ മൊബൈല്‍ ഫോണ്‍ ഡിസൈനുകള്‍ 

മനോഹരങ്ങളായ 25 ലാപ്‌ടോപ് സ്‌കിന്നുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot