പാൻ കാർഡ് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം ? ജൂൺ 30 അവസാന തീയതി

|

നിങ്ങളുടെ പാൻ കാർഡുമായി 12 അക്ക യുഐഡി നമ്പർ ലിങ്ക് ചെയ്യുന്നത് ഇന്ത്യാ ഗവൺമെന്റ് നിർബന്ധമാക്കി നിയമം ഇറക്കി. നിങ്ങൾക്ക് ഒരു ആധാർ കാർഡ് ഉണ്ടെങ്കിൽ ജൂൺ 30 ന് മുമ്പായി എല്ലാ ആധാർ കാർഡുകളും പാനുമായി ലിങ്ക് ചെയ്തിരിക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി 2017 ജൂൺ 9 ന് ഒരു വിധി പുറപ്പെടുവിച്ചു. നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡുകൾ അസാധുവാകുമെന്നായിരുന്നു പുതുതായി വന്ന നിയമം.

ആധാർ കാർഡുകൾ

ഇതിനർത്ഥം ലിങ്കിംഗ് പ്രോസസ്സ് നടത്താൻ രണ്ട് ദിവസം കൂടി മാത്രമേ സമയമുള്ളൂ എന്നാണ്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് സർക്കാർ ആധാർ കാർഡ് അനിവാര്യമാക്കിയിട്ടുണ്ട്. ഇത് പാനുമായി ബന്ധിപ്പിക്കുന്നതിലൂടെ പാൻ കാർഡുകൾ വഴി നടക്കുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച് ഒരു പരിശോധന നടത്തുകയാണ് ലക്ഷ്യം. എന്നിരുന്നാലും, നികുതി പരിധിയിൽ വരാത്തവരുടെ പാൻ കാർഡുകൾ അസാധുവാക്കില്ല എന്ന് ഉറപ്പാക്കുന്നതിന് ആധാർ കാർഡുകൾ ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

യുഐഡിയു

ജൂൺ 30 ന് ശേഷം യുഐഡിയുമായി ബാധിപ്പിക്കാത്ത എല്ലാ ആധാർ കാർഡുകളും അസാധുവാകും. നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് മാർഗങ്ങളുണ്ട്. ഒന്ന്, ഒരു എസ്എംഎസ് വഴിയോ അല്ലെങ്കിൽ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് www.incometaxindiaefiling.gov.in വഴിയോ ലിങ്കിംഗ് നടത്താവുന്നതാണ്. പാൻ കാർഡുമായി ആധാർ നമ്പർ ലിങ്കുചെയ്യാത്തത് പാൻ കാർഡ് അസാധുവാക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന് പ്രസക്തിയില്ലെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ആധാർ ലിങ്കുചെയ്യാത്തത് പാൻ കാർഡ് അസാധുവാക്കാൻ ഇടയാക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്

എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്

എസ്എംഎസ്: നിങ്ങളുടെ ആധാർ പാൻ കാർഡുമായി എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.

ആദായനികുതി വെബ്‌സൈറ്റ്

ആദായനികുതി വെബ്‌സൈറ്റ്

www.incometaxindiaefiling.gov.in എന്ന ലിങ്ക് ടൈപ്പ് ചെയ്യ്ത് അതിൽ നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ആധാറിലെ നിങ്ങളുടെ പേര്, തുടർന്ന് ഒരു ക്യാപ്‌ച കോഡ് എന്നിവ നൽകുക. ചുവടെയുള്ള ലിങ്ക് ആധാർ ബട്ടണിൽ ക്ലിക്കുചെയ്യുക, നിങ്ങളുടെ കാർഡുകൾ ലിങ്ക് ചെയ്യപ്പെടും

സര്‍ക്കാരിന്റെ അനുമതി

സര്‍ക്കാരിന്റെ അനുമതി പ്രകാരം നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവിധ രേഖകള്‍ക്കും സേവനങ്ങള്‍ക്കും ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒട്ടനേകം കാര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണം എന്നത് നിർബന്ധിതമാണ്, എന്നാല്‍ അത് ഏതൊക്കെയാണ് എന്നതില്‍ ഇപ്പോഴും നിങ്ങള്‍ക്കു സംശയമുണ്ടാകാം.

ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് ഏതിലൊക്കെ എന്നു നോക്കാം

ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് ഏതിലൊക്കെ എന്നു നോക്കാം

1. പാന്‍ (PAN) ആധായ നികുതി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അവിടെ നിങ്ങളുടെ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക. അതിനു ശേഷം ആധികാരിക പ്രക്രിയ പൂര്‍ത്തിയാക്കുക.

2. ബാങ്ക് അക്കൗണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച് ലിങ്ക് ചെയ്യാം. ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വഴി ഇത് ചെയ്യാന്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് അക്കൗണ്ടിലേക്ക് പ്രവേശിച്ച് 'അപ്‌ഡേറ്റ് ആധാര്‍' ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് പ്രക്രിയ പൂര്‍ത്തിയാക്കുക.

3. മ്യൂച്ച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ CAMS, കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ ഓഫര്‍ എന്നിവ ആധാര്‍ കാര്‍ഡുമായി മ്യൂച്ച്വല്‍ ഫണ്ട് ലിങ്ക് ചെയ്യാം. ഈ സൈറ്റുകളില്‍ പോയി ' Link your aadhaar card' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

4. ഇന്‍ഷുറന്‍സ് പോളിസികള്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി ലിങ്ക് ചെയ്യാനായി ഇന്‍ഷുറന്‍സ് ദാദാവിന്റെ ഉപഭോക്തൃത സേവന വകുപ്പിലേക്ക് സന്ദര്‍ശിക്കുക. മിക്ക സാഹചര്യങ്ങളിലും നിങ്ങളുടെ ജനന തീയതിയും പോളിസി നമ്പറും നല്‍കിയാല്‍ മതി. നിലവില്‍ എല്‍ഐസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയ്ക്കാണ് ഓണ്‍ലൈനില്‍ ആധാര്‍ ലിങ്കിങ്ങ് ചെയ്യാന്‍ സാധിക്കുന്നത്.

5. പോസ്റ്റ് ഓഫീസ് സ്‌കീം പോസ്റ്റ് ഓഫീസ് സ്‌കീമുകളായ എന്‍എന്‍എസ്‌സി, പിപിഎഫ് എന്നിവയിലും നിര്‍ബന്ധമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതാണ്.

6. മൊബൈല്‍ നമ്പര്‍ നിങ്ങളുടെ എല്ലാ മൊബൈല്‍ നമ്പറുകളിലും ആധാര്‍ കാര്‍ഡ് ചേര്‍ക്കേണ്ടതാണ് വളരെ അത്യാവശ്യമാണ്.

Best Mobiles in India

English summary
The government has made Aadhaar a must for filing income tax returns and by linking it with PAN, it aims to keep a check on tax evasion through use of multiple use of PAN cards. However, people who do not fall under the tax limit are also required to link their cards to ensure that they do not lose their PAN cards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X