ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക്: നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം?

|

ലോകത്തെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഫേസ്ബുക്ക്. ലോകമെമ്പാടും നിന്നായി ഏകദേശം 2.85 ബില്ല്യൺ ആളുകളാണ് ഫേസ്ബുക്ക് യൂസ് ചെയ്യുന്നത്. ഫേസ്ബുക്കിനെ ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമായിരിക്കും അത്. പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടുന്ന പ്രധാനപ്പെട്ട പൊതുഇടവും ഫേസ്ബുക്ക് തന്നെ.

ഫേസ്ബുക്ക്

നിലവിൽ നമ്മുടെ രാജ്യത്തെ ഏറ്റവും ജനപ്രിയമായ നവമാധ്യമവും ഫേസ്ബുക്ക് തന്നെയാണ്. ഇന്ത്യയിൽ മാത്രം 340 മില്ല്യണോളം യൂസേഴ്സ് ഫേസ്ബുക്കിനുണ്ട്. വിനോദോപാധി എന്ന നിലയിൽ നിന്നും ആളുകളെ ചെറുകിട ബിസിനസുകൾ വളർത്താൻ സഹായിക്കുന്ന പ്ലാറ്റ്ഫോം എന്ന രീതിയിലേക്ക് ഫേസ്ബുക്ക് വളർന്ന് കഴിഞ്ഞു. ധാരാളം സുരക്ഷാ ഫീച്ചറുകളും ഫേസ്ബുക്ക് നൽകുന്നുണ്ട്. ലൊക്കേഷൻ ഡാറ്റ സ്വകാര്യമായി സൂക്ഷിക്കുക, പ്രൊഫൈൽ ലോക്ക് തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ഈ ഗണത്തിലുള്ളത്.

നിങ്ങളുടെ ജിയോ സിമ്മിനെക്കുറിച്ചുള്ള വിശദാംശങ്ങൾ; പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാംനിങ്ങളുടെ ജിയോ സിമ്മിനെക്കുറിച്ചുള്ള വിശദാംശങ്ങൾ; പുതിയതായി ജിയോ സിം എടുത്തവർ അറിയേണ്ടതെല്ലാം

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം?

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം?

പ്രൊഫൈൽ ലോക്ക് ഫീച്ചറാണ് ഫേസ്ബുക്ക് നൽകുന്ന ഫീച്ചറുകളിൽ ഏറ്റവും ഉപകാരപ്രദമായ ഒന്ന്. നേരത്തെ വ്യക്തി വിവരങ്ങൾ മറച്ചു പിടിക്കാനുള്ള ഓപ്ഷൻ ഫേസ്ബുക്കിൽ ഇല്ലായിരുന്നു. ഈ ഫീച്ചർ അവതരിപ്പിച്ച ശേഷമാണ് അത്തരമൊരു സൌകര്യം ലഭിച്ചത്. ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് എങ്ങനെയാണ് ആക്ടിവേറ്റ് ചെയ്യുക, അതിന്റെ പ്രത്യേകതകൾ എന്നിവയെല്ലാം മനസിലാക്കാം.

എന്താണ് ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ഫീച്ചർ?
 

എന്താണ് ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ഫീച്ചർ?

ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടും പ്രൊഫൈൽ ഫോട്ടോകളും ലോക്ക് ചെയ്യാം. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കപ്പെടും, നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ആർക്കും നിങ്ങളേപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാകില്ല. കൂടാതെ, അവർക്ക് നിങ്ങൾ ഫേസ്ബുക്കിൽ പങ്ക് വയ്ക്കുന്ന പോസ്റ്റുകളോ പൂർണ വലുപ്പത്തിൽ കാണാൻ കഴിയില്ല. ഒപ്പം നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോകളോ പോസ്റ്റുകളോ ഡൗൺലോഡ് ചെയ്യാനും അവസരം കിട്ടില്ല. ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്തവർക്ക് നിങ്ങളുടെ ടൈംലൈൻ സന്ദർശിക്കാനും ആവില്ല.

വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾവാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾ

 ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ഫീച്ചറിന്റെ പ്രയോജനങ്ങൾ

ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ഫീച്ചറിന്റെ പ്രയോജനങ്ങൾ

ഈ ഫീച്ചർ ഉപയോഗിച്ച്, നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങളും പ്രൊഫൈൽ ഫോട്ടോകളും മോഷ്ടിക്കാൻ കഴിയില്ല. നമ്മളിൽ പലരും നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകിയിട്ടുണ്ടാവും. അതും സുരക്ഷിതമായിരിക്കും.

സ്മാർട്ട്ഫോൺ വഴി ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം

സ്മാർട്ട്ഫോൺ വഴി ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം

  • ആദ്യം, നിങ്ങളുടെ ഫേസ്ബുക്ക് ആപ്പിലേക്ക് പോയി നിങ്ങളുടെ പ്രൊഫൈൽ ഓപ്പൺ ചെയ്യുക.
  • ശേഷം 'എഡിറ്റ് പ്രൊഫൈൽ ഓപ്ഷന്റെ' അടുത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
  • ഇപ്പോൾ, നിങ്ങൾക്ക് ഒരു ലോക്ക് പ്രൊഫൈൽ ഓപ്ഷൻ കാണാം, അതിൽ ടാപ്പ് ചെയ്യുക.
  • തുറക്കുന്ന വിൻഡോയിൽ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്കിന്റെ ഗുണങ്ങൾ വിശദീകരിച്ചിട്ടുണ്ടാവും.
  • അവസാനം 'ലോക്ക് യുവർ പ്രൊഫൈലിൽ' ടാപ്പ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈൽ ലോക്ക് ആകും.
  • ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെ വേണോ? വഴിയുണ്ട്!ഗൂഗിൾ ഡ്രൈവിൽ നിന്നും ഡിലീറ്റായ ഫയലുകൾ തിരികെ വേണോ? വഴിയുണ്ട്!

    ഫേസ്ബുക്ക് അക്കൗണ്ട്

    മാത്രമല്ല, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് അൺലോക്ക് ചെയ്യാനും കഴിയും. നിങ്ങളുടെ അക്കൗണ്ട് അൺലോക്ക് ചെയ്യുന്നതിന്, ഇതേ നടപടിക്രമങ്ങൾ പാലിച്ചാൽ മതിയാകും. ലോക്ക് ഓപ്ഷന്റെ സ്ഥാനത്ത് അൺലോക്ക് ഓപ്ഷൻ ഉപയോഗിക്കുക എന്ന് മാത്രം. മറ്റൊരു പ്രധാന കാര്യം ഐഒഎസ് ഡിവൈസുകളിൽ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് വർക്ക് ആകില്ല എന്നതാണ്. അതിനാൽ അക്കൗണ്ട് ലോക്ക് ചെയ്യാൻ ഒരു ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കണം എന്ന് മാത്രം.

Best Mobiles in India

English summary
The profile lock feature is one of the most useful features provided by Facebook. Earlier, Facebook did not have the option to hide personal information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X