അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

By Bijesh
|

കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍, പ്രത്യേകിച്ച് ടെക് കമ്പനികളില്‍ ജോലി നേടാനുള്ള ഏറ്റവും വലിയ കടമ്പ അഭിമുഖമാണ്. അക്കാദമിക് അറിവിനേക്കാളും വ്യക്തിത്വത്തെ അളക്കുന്ന ഇന്റര്‍വ്യൂ വിജയകരമായി കടന്നുകൂടാന്‍ തികഞ്ഞ ആത്മവിശ്വാസവും മാന്യമായ പെരുമാറ്റ രീതിയും ആവശ്യമാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ അതിനേക്കാള്‍ പ്രധാനം ആദ്യ കാഴ്ചയില്‍ തന്നെ ഇന്റര്‍വ്യൂ ചെയ്യുന്ന വ്യക്തിയില്‍ മതിപ്പുളവാക്കാന്‍ സാധിക്കുക എന്നതാണ്. ഇക്കാര്യത്തില്‍ വിജയിച്ചാല്‍ പിന്നീട് ഒരു പരിധിവരെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചേക്കും.

ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അഭിമുഖ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നു. നിങ്ങള്‍ക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കോ ഇത് തീര്‍ച്ചയായും ഉപകരിക്കും.

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

ഏത് അഭിമുഖത്തിനു പോകുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് വസ്ത്രധാരണം. ഒരാളുടെ വ്യക്തിത്വത്തെ അളക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് എന്തു ധരിക്കുന്നു എന്നും എങ്ങനെ ധരിക്കുന്നു എന്നുമാണ്.

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

ആഡംബരങ്ങള്‍ ഒട്ടുമില്ലാത്ത, എന്നാല്‍ ചുളിവു വീഴാത്ത ഫോര്‍മല്‍സാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഏറ്റവും അനുയോജ്യം. യാതൊരു കാരണവശാലും ജീന്‍സ്, ടീഷര്‍ട്ട് തുടങ്ങിയവ ധരിക്കരുത്. ചെളി പുരളാത്ത വൃത്തിയുള്ള എക്‌സിക്യുട്ടീവ് ഷൂവും ധരിക്കണം.

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

ഇന്റര്‍വ്യൂ ഹാളിലേക്കു ചെന്നുകഴിഞ്ഞാല്‍ അഭിമുഖം നടത്തുന്ന വ്യക്തികള്‍ക്ക് ഹസ്തദാനം നല്‍കണം. അതിനു മുമ്പായി കൈയില്‍ വിയര്‍പ്പോ വെള്ളമോ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യവശ്യമാണ്. ഒരു തൂവാല എപ്പോഴും കരുതുന്നത് നല്ലതാണ്.

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍
 
അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

പലപ്പോഴും ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തില്‍, ഒറ്റയടിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഇത്തരം അവസരങ്ങളില്‍ 'അത്, പിന്നെ' തുടങ്ങി തട്ടി മുട്ടിയുള്ള മറുപടി ഒരിക്കലും പറയരുത്. നിങ്ങളുടെ ആത്മ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണത്.

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ ഇരിക്കുമ്പോള്‍ മുന്നോട്ടോ പിന്നോട്ടോ ചുയുന്നതും ചരിയുന്നതും ശരിയായ ലക്ഷണമല്ല. അഭിമുഖം കഴിയുന്നതുവരെ നട്ടെല്ലു നിവര്‍ത്തി നേരെയിരിക്കണം.

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

ചോദ്യങ്ങള്‍ക്ക് ഒരു പാട് വളച്ചുകെട്ടി മറുപടി പറയരുത്. വളരെ കൃത്യമായി കുറഞ്ഞ വാക്കില്‍ മറുപടി നല്‍കണം

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍

അഭിമുഖത്തില്‍ എത്ര നന്നായി പ്രകടനം കാഴ്ചവച്ചാലും ഇന്റര്‍വ്യൂ ഹാളില്‍ നിന്ന് ഇറങ്ങുമ്പോള്‍ നന്ദി പ്രകടിപ്പിക്കാന്‍ മറന്നാല്‍ അതുവരെ നേടിയ പ്രതിഛായയെല്ലാം നഷ്ടമാവും. ഇന്റര്‍വ്യൂ അവസാനിച്ചാല്‍, വിലപ്പെട്ട സമയം നിങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച അഭിമുഖം ചെയ്ത വ്യക്തിയെ നന്ദി അറിയിക്കണം. ഒപ്പം ഹസ്തദാനവും.

അഭിമുഖ പരീക്ഷയെ നേരിടാന്‍ അഞ്ചു മാര്‍ഗങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X