ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ സ്വയം തിരുത്താം; ഓണ്‍ലൈനിലൂടെ

By Bijesh
|

ആധാര്‍ കാര്‍ഡിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുന്നവരും കാര്‍ഡ് ലഭിച്ചവരുമായ ധാരാളം പേര്‍ക്കുള്ള സംശയമാണ് കാര്‍ഡിലെ തെറ്റുകള്‍ എങ്ങനെ തിരുത്താമെന്ന്. ധാരാളം കാര്‍ഡുകളില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുമുണ്ട്.

നാട്ടിലില്ലാത്തവരും പ്രവാസികളും ഒക്കെയാണ് ഇത്തരം തെറ്റകുള്‍ തിരുത്താന്‍ എന്തുചെയ്യണമെന്നറിയാതെ വേവലാതിപ്പെടുന്നത്. എന്നാല്‍ ഇനി അതോര്‍ത്ത് വിഷമിക്കണ്ട. ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്കു തന്നെ തിരുത്താവുന്നതാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആധാര്‍കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, ജനന തീയതി, ലിംഗം, അഡ്രസ്, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഓണ്‍ലൈനിലൂടെ തിരുത്താന്‍ സാധിക്കുന്നത്. അതിനായി UIDAI, https://ssup.uidai.gov.in/web/guest/update എന്ന ആധാര്‍ സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ സൈറ്റിലൂടെ എങ്ങനെയാണ് തെറ്റുതിരുത്തുക എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന സചിത്ര വിവരണം കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആദ്യം ആധാര്‍ സെല്‍ഫ് സര്‍വീസ് പോര്‍ട്ടലായ https://ssup.uidai.gov.in/web/guest/update -ല്‍ ക്ലിക് ചെയ്യുക. അതില്‍ മുകളില്‍ കാണുന്ന ബോക്‌സില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുക. ഇനി നടുവില്‍ കാണുന്ന കോഡ് അതിനു തൊട്ടു താഴെയുള്ള ബോക്‌സില്‍ അതുപോലെ രേഖപ്പെടുത്തുക. തുടര്‍ന്ന് അധാര്‍ നമ്പര്‍ എഴുതിയതിനു നേരെയായി കാണുന്ന സെന്‍ഡ് ഒ.ടി.പി. (SEND OTP) ക്ലിക് ചെയ്യുക.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ഇപ്പോര്‍ നിങ്ങള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയ മൊബൈലിലേക്ക് ഒരു പാസ്‌വേഡ് വരും. ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പാസ് വേഡ് ആണ് ഇത്. 15 മിനിറ്റിനകം ഉപയോഗിക്കണം.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

അതോടൊപ്പം കമ്പ്യൂട്ടറില്‍ മറ്റൊരു പേജ് തെളിഞ്ഞുവരുകയും ചെയ്യും. മൊബൈല്‍ ഫോണില്‍ ലഭിച്ച പാസ്‌വേഡ് ആ പേജില്‍ നിശചിത സ്ഥലത്ത് രേഖപ്പെടുത്തുക. തുടര്‍ന്ന് ലോഗ് ഇന്‍ ക്ലിക് ചെയ്യുക.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ഇപ്പോള്‍ ചിത്രത്തില്‍ കാണുന്ന വിധത്തിലുള്ള പേജ് തെളിഞ്ഞുവരും. അതില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടത് എന്താണോ അത് തെരഞ്ഞെടുക്കാം. അതിനായി ഓരോന്നിനും ഒപ്പം കൊടുത്തിരിക്കുന്ന ബോക്‌സില്‍ ടിക് ചെയ്താല്‍ മതി. തുടര്‍ന്ന് സബ്മിറ്റ് എന്ന് ക്ലിക് ചെയ്യുക.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ഇപ്പോള്‍ വരുന്ന പേജില്‍ നിങ്ങള്‍ക്ക് ആവശ്യമായ തിരുത്തുകള്‍ വരുത്താം. ഇടതുവശത്തു കാണുന്ന ബോക്‌സുകളിലാണ് ഡാറ്റകള്‍ രേഖപ്പെടുത്തേണ്ടത്. നിങ്ങള്‍ ടൈപ് ചെയ്യുന്നതിന്റെ മലയാളം വലതുവശത്തുള്ള ബോക്‌സുകളില്‍ വരും. അത് ശരിയാണെന്ന് ഉറപ്പുവരുത്തണം.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

തുടര്‍ന്ന് സബ്മിറ്റ് അപ്‌ഡേറ്റ് റിക്വസ്റ്റ് എന്നത് ക്ലിക് ചെയ്യുക.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ഇനി തുറക്കുന്ന പേജില്‍ മോഡിഫൈ/ പ്രൊസീഡ് എന്ന ഓപ്ഷന്‍ കാണാം. ഇനിയും തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ മോഡിഫൈ എന്നതില്‍ ക്ലിക് ചെയ്യുക. അല്ലെങ്കില്‍ ചിത്രത്തില്‍ രേഖപ്പെടുത്തിപോലെ, ചെറിയ ബോക്‌സില്‍ ടിക് നല്‍കിയ ശേഷം പ്രൊസീഡ് അമര്‍ത്തുക.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

അടുത്ത പേജില്‍ തെറ്റു തിരുത്തുന്നതിനുള്ള മൂന്നാമത്തെ സ്‌റ്റെപ്പായ ഡോക്യമെന്‍ഡ് അപ്‌ലോഡ് എന്നതു വരും. തെറ്റു തിരുത്തുന്നതിനുള്ള ഏറ്റവും പ്രധാന ഭാഗം ഇതാണ്. തിരുത്തിയ വിവരങ്ങള്‍ സത്യമാണെന്ന് ബോധിപ്പിക്കുന്നതിനായി ആധികാരികമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയാണ് ഇവിടെ വേണ്ടത്.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

അതിനായി സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖയുടെ കോപ്പിയില്‍ പേരും ഓപ്പും രേഖപ്പെടുത്തി സ്വയം അറ്റസ്റ്റു ചെയ്ത രേഖ സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കണം.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ഇനി നമ്മള്‍ നല്‍കുന്ന രേഖ ഏതാണെന്ന് ആദ്യം രേഖപ്പെടുത്തണം. അതിനായി പ്രൂഫ് ഓഫ് ഐഡന്റിറ്റി എന്ന കോളത്തില്‍ ക്ലിക് ചെയ്യുക. ഇനി കൈയിലുള്ള രേഖ ഏതാണെന്ന് അടയാളപ്പെടുത്തുക. ഉദാഹരണത്തിന് പാസ്‌പോര്‍ട് ആണെങ്കില്‍ അതില്‍ ക്ലിക് ചെയ്യുക.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

അതിനു തൊട്ടടുത്തായി കാണുന്ന ചൂസ് ഫയല്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് നേരത്തെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത രേഖ അപ്‌ലോഡ് ചെയ്യാം.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ തിരുത്താം

അപ്‌ലോഡ് പൂര്‍ണമായിക്കഴിഞ്ഞാല്‍ സബ്മിറ്റ് എന്ന ബട്ടന്‍ തെളിയും. അത് ക്ലിക് ചെയ്യുമ്പോള്‍ അപ്‌ഡേറ്റ് റിക്വസ്റ്റ് കംപ്ലീറ്റ് എന്നെഴുതി കാണിക്കും. ഒപ്പം ഒരു അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പറും ലഭിക്കും. നിങ്ങളുടെ മൊബൈലിലേക്കും ഇതുസംബന്ധിച്ച കണ്‍ഫര്‍മേഷന്‍ മെസേജ് വരും. ഈ നമ്പര്‍ ഏറെ പ്രഖാനപ്പെട്ടതാണ്. ഒരു തരത്തിലും നഷ്ടപ്പെടാന്‍ പാടില്ല. പിന്നീട് നിങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്തണമെങ്കില്‍ ഈ നമ്പര്‍ അത്യാവശ്യമാണ്. ഇതോടെ തിരുത്തലുകള്‍ പൂര്‍ത്തിയായി.

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ സ്വയം തിരുത്താം; ഓണ്‍ലൈനിലൂടെ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X