ഗൂഗിളിലും യൂ ട്യൂബിലും അശ്ലീലം തടയാന്‍ സേഫ്റ്റി മോഡ്
സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ ഏറെ ആശങ്കപ്പെടുന്നത് കമ്പ്യൂട്ടര്‍ ഉപയോഗത്തെ കുറിച്ച് ഓര്‍ത്താണ്. കണ്ണുതെറ്റിയാല്‍ ചില വിരുതന്‍മാര്‍ നേരെ ചെല്ലുന്നത് അശ്ലീല സൈറ്റുകളിലേക്കാണ്. കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുന്നതിനും പരിധിയുണ്ടല്ലോ?
എന്നാല്‍ ഇനി അതേകുറിച്ചൊന്നും ആലോചിച്ച് വിഷമിക്കണ്ട. കൂടുതല്‍ പേരും ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനായ ഗുഗിളിലും വീഡിയോ കാണാന്‍ ഉപയോഗിക്കുന്ന യൂട്യൂബിലും സേഫ് സെര്‍ച്ച് മോഡ് ഓണ്‍ ചെയ്ത് ലോക് ചെയ്താല്‍ മതി. പിന്നെ നിങ്ങളറിയാതെ ആര്‍ക്കും അശ്ലീല കണ്ടന്റുകളുള്ള സൈറ്റുകളില്‍ കയറാന്‍ കഴിയില്ല.
ഇനി എങ്ങനെയാണ് സേഫ് സെര്‍ച്ച് മോഡ് ഓണാക്കുന്നത് എന്നറിയണമെങ്കില്‍ താഴെകൊടുത്തിരിക്കുന്ന സചിത്ര വിവരണം ശ്രദ്ധിക്കുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ആദ്യം Google.com/preferences എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അവിടെ ഏറ്റവും മുകളില്‍ സേഫ് സെര്‍ച് ഫില്‍ടേഴ്‌സ് എന്നെഴുതിയതിനു താഴെയായി ഫില്‍ടര്‍ എക്‌സ്പ്ലിസിറ്റ് റിസള്‍ട്‌സ് എന്നു കാണാം. അതിനോട് ചേര്‍ന്നുള്ള ബോക്‌സില്‍ ക്ലിക് ചെയ്യുക.

അതിനുശേഷം ഏറ്റവും താഴേ കൊടുത്തിരിക്കുന്ന സേവ് എന്ന ഓപ്ഷനിലും അമര്‍ത്തണം. ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഗുഗിള്‍ സെര്‍ച്ച് അശ്ലീല സൈറ്റുകള്‍ ബ്ലോക് ചെയ്യും.

ഇനി സേഫ് സെര്‍ച് മോഡ് ലോക് ചെയ്യണം. അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ഇത് പഴയ രീതിയിലാക്കാന്‍ സാധികക്കും. അതിനായി ഫില്‍റ്റര്‍ എക്‌സ്പ്ലിസിറ്റ് റിസള്‍ട്‌സ് എന്നതിനു തൊട്ടടുത്തായി കാണുന്ന ലോക് സേഫ് സ്‌ക്രീന്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം.

ഇപ്പോള്‍ നിങ്ങളുടെ ഗുഗിള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. അത് എന്റര്‍ ചെയ്യുക. ഇതോടെ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സേഫ് സെര്‍ച് മോഡ് മാറ്റാന്‍ സാധിക്കില്ല.

യു ട്യുബ്
ഇതുപോലെ യൂ ട്യൂബിലും സേഫ് മോഡ് സെറ്റ് ചെയ്യാം. അതിനായി യു ട്യുബ് ഓപ്പണ്‍ ചെയ്തശേഷം ഏറ്റവും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

Youtube
അവിടെ സേ്ഫ്റ്റി: ഓഫ് എന്നു കാണാം. അത് ഓണ്‍ ചെയ്യുക.

Youtube
ഇനി ഇവിടെയും സേഫ് മോഡ് ലോക്ക് ചെയ്യാം. അതിനായി യു ട്യൂബ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക.

Youtube
പേജില്‍ ഏറ്റവും താഴെയായി കാണുന്ന സേഫ്റ്റി എന്ന വിഭാഗത്തില്‍ ലോക് ദിസ് ബ്രൗസര്‍ ഇന്റു സേഫ്റ്റി മോഡ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്താല്‍ സേഫ്‌മോഡ് ലോക് ആകും.



Click it and Unblock the Notifications