Home
How to

വീഡിയോ കാണാം ഫീഡ്ബാക്ക് നൽകാം; ഓൺലൈനായി പണം സമ്പാദിക്കാനുള്ള 10 വഴികൾ

ഇന്റർനെറ്റ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, നമ്മുടെ വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ പണം സമ്പാദിക്കാനുള്ള നിരവധി മാർഗങ്ങൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യവുമാണ്. ഡിജിറ്റൽ ലോകത്ത് ഓരോ ദിവസം കഴിയും തോറും ഇത്തരത്തിലുള്ള പുതിയ പുതിയ അവസരങ്ങൾ ഉണ്ടായിക്കൊണ്ടും ഇരിക്കുന്നു. നിരവധി തട്ടിപ്പുകളും ഇതിനൊപ്പം ന‌ടക്കുന്നുണ്ട്. സ്കാം ആഡ്സിലൂടെയും മറ്റും ആളുകളെ ആക‍ർഷിച്ചാണ് ഈ തട്ടിപ്പുകൾ നടക്കുന്നത്. അതേ സമയം യഥാ‍‍‍ർഥത്തിൽ ഓൺലൈനിൽ നിന്നും പണം സമ്പാദിക്കാൻ നിങ്ങളെ സഹായിക്കുന്ന നിരവധി വഴികളും ഇപ്പോൾ അവൈലബിൾ ആണ്. വീഡിയോകൾ കാണുന്നത് മുതൽ വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് വരെയുള്ള വിവിധ മാർഗങ്ങളാണ് ഇത്തരത്തിൽ ഉള്ളത്. അങ്ങനെ ഓൺലൈനായി പണം സമ്പാദിക്കാനുള്ള 10 വഴികളാണ് താഴെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

ഓൺലൈനിൽ പണം സമ്പാദിക്കാനുള്ള 10 വഴികൾ

ഓൺലൈനിൽ പണം സമ്പാദിക്കാനുള്ള 10 വഴികൾ

പിടിസി സൈറ്റുകൾ

നിങ്ങളുടെ ക്ലിക്കിൽ നിന്നും പണം നേടാൻ കഴിയുന്ന നിരവധി വെബ്സൈറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്. നിയോബക്സ്, ബിയുഎക്സ്പി എന്നിവ പോലുള്ള പെയ്ഡ് ടു ക്ലിക്ക് (പിടിസി) വെബ്‌സൈറ്റുകൾ ആണ് ഇത്തരത്തിൽ പണം നൽകുക. ഈ സൈറ്റുകളിലെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്‌ത് നിങ്ങൾക്ക് പണം സമ്പാദിക്കാം. സൈറ്റുകൾ റഫറൻസുകൾ നൽകിക്കൊണ്ടും നിങ്ങൾക്ക് റിവാർഡുകൾ നൽകും.

വീഡിയോകൾ കാണുക

നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ചെറിയ വീഡിയോകൾ കാണുന്നതിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാം. നിങ്ങൾക്ക് ഗവേഷണ സ്ഥാപനമായ നീൽസണുമായി ബന്ധപ്പെടാം അല്ലെങ്കിൽ നെറ്റ്ഫ്ലിക്സിൽ ഒരു ടാഗർ ആകുക. ഇത് വഴിയും വീഡിയോകൾ കാണാനും അതിന് പണം നേടാനും കഴിയും. ഇൻബോക്സ് ഡോളേഴ്സ് പോലെയുള്ള സൈറ്റുകളും വീഡിയോകൾ കാണുന്നതിന് നിങ്ങൾക്ക് പണം നൽകും.

മീഡിയ

സോഷ്യൽ മീഡിയകളിലെ സ്പോൺസേർഡ് പ്രൊമോഷൻ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നിങ്ങൾക്ക് പണം സമ്പാദിക്കാം. കമ്പനികളുടെ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നിങ്ങൾ പോസ്റ്റുകൾ ഇടണം. ഇതിന് കമ്പനികൾ നിങ്ങൾക്ക് പണം നൽകും. സ്‌പോൺസർ ചെയ്‌ത പോസ്റ്റുകളിൽ ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ പങ്കിടുന്നതും അവയെക്കുറിച്ച് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സംസാരിക്കുന്നതും ഉൾപ്പെടുന്നു.

ടെസ്റ്റ് വെബ്സൈറ്റുകൾ

സാങ്കേതിക പരിജ്ഞാനമില്ലാതെ ഓൺലൈനിൽ പണം സമ്പാദിക്കാൻ വെബ്‌സൈറ്റുകൾ പരിശോധിക്കുന്നതും ഫീഡ് ബാക്കുകളും സഹായിക്കും. ചില കമ്പനികളുടെ വെബ്‌സൈറ്റുകളിൽ സമയം ചെലവഴിക്കുന്നതിനും സൈറ്റിന്റെ വളർച്ചയ്ക്ക് ഡെവലപ്പർമാരെ സഹായിക്കുന്നതിനും നിങ്ങൾക്ക് പണം ലഭിക്കും. വെബ്‌സൈറ്റുകളുടെ രൂപം, അനുഭവം, പ്രവർത്തനക്ഷമത എന്നിവയെക്കുറിച്ച് നിങ്ങൾ ഫീഡ്‌ബാക്ക് നൽകേണ്ടതുണ്ട്. ഇത്തരത്തിൽ വെബ്സൈറ്റുകൾ ചെക്ക് ചെയ്ത് പണം സമ്പാദിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമുകളാണ് യൂസ്ടെസ്റ്റിങ്, എൻറോൾ, ടെസ്റ്റിങ് ടൈം എന്നീ പ്ലാറ്റ്ഫോമുകൾ.

ഗിഫ്റ്റ്

പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക

അതേ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തും നിങ്ങൾക്ക് പണം സമ്പാദിക്കാം. സ്ക്രീൻ ലിഫ്റ്റ്, ഫ്രോന്റോ, സ്ലൈഡ്ജോയി, ഇബോട്ടാ, സ്വീറ്റ് കോയിൻ പോലെയുള്ള ആപ്പുകൾ വഴിയാണ് ഇത്തരത്തിൽ പണം നേടാൻ കഴിയുന്നവ. ഇങ്ങനെ പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വഴി റിവാർഡുകളും ക്യാഷ്ബാക്കും ലഭിക്കും.

ഗെയിമുകൾ കളിച്ചും പണം ഉണ്ടാക്കാം

വിശ്വസിക്കാൻ ആവുന്നില്ലേ? അതേ ഗെയിം കളിച്ചും പണം ഉണ്ടാക്കാം. ചില ഗെയിമിങ് വെബ്സൈറ്റുകളാണ് ഇത്തരത്തിൽ ഗെയിം കളിച്ച് പണം സമ്പാദിക്കാൻ സഹായിക്കുക. മിസ്‌റ്റ്‌പ്ലേ, ലക്‌റ്റാസ്റ്റിക്, സ്വാഗ്‌ബക്ക്‌സ്, സെക്കൻഡ് ലൈഫ് എന്നിവയാണ് ഇതിൽ പ്രധാനം. മിക്കവാറും പേപാൽ വഴിയോ അല്ലെങ്കിൽ ഗിഫ്റ്റ് കാർഡുകളുടെ രൂപത്തിലോ ആയിരിക്കും പണം ലഭിക്കുക.

ഫീഡ്

അഭിപ്രായങ്ങൾ പങ്കിടുക

നിങ്ങളുടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ഉള്ള മറ്റൊരു വഴിയാണ് ഓൺലൈൻ സർവേകൾ. ഓൺലൈൻ സർവേ സൈറ്റുകളിൽ ഭൂരിഭാഗവും ഇത്തരത്തിൽ പണം നൽകിയാണ് ഫീഡ്ബാക്കുകൾ നേടുന്നത്. കൂടുതൽ സർവേകളിൽ പങ്കെടുക്കുന്ന അനുസരിച്ച് നിങ്ങൾക്ക് കൂടുതൽ സമ്പാദിക്കാനും കഴിയും.

പഴയ ഗിഫ്റ്റ് കാർഡുകൾ വിൽക്കുക.

അതേ കേൾക്കുമ്പോൾ അൽപ്പം വിചിത്രമാണെന്ന് തോന്നാം. നിങ്ങൾ സൂക്ഷിച്ചിട്ടുള്ള ഓൺലൈൻ ഗിഫ്റ്റ് കാർഡുകൾ വിറ്റും പണം ഉണ്ടാക്കാം. ഗിഫ്റ്റ് കാർഡുകൾ കാർഡ് കാഷ് പ്ലാറ്റ്ഫോം വഴി ഓൺലൈനിൽ വിൽക്കുകയും ഗണ്യമായ ക്യാഷ്ബാക്ക് നേടുകയും ചെയ്യുക.

യൂസർ

ഒരു ഫോക്കസ് ഗ്രൂപ്പിൽ ചേരുക

ബ്രാൻഡ് ഉൽപ്പന്നങ്ങൾ പരിശോധിക്കുകയും മറ്റും ചെയ്യുന്ന ഫോക്കസ് ഗ്രൂപ്പുകളുടെ ഭാഗം ആകുന്നതും ഇത്തരത്തിൽ പണം സമ്പാദിക്കാൻ ഉള്ള വഴികളിൽ ഒന്നാണ്. ഫോക്കസ്ഗ്രൂപ്പ്.കോം, യൂസർ ഇന്റർവ്യൂസ്, റെസ്പോണ്ടന്റ്.ഐഒ മുതലായ ഗ്രൂപ്പുകൾ ഇത്തരത്തിൽ ലഭ്യമാണ്.

ഫോട്ടോകൾ വിൽക്കുക

പഴയതോ പുതിയതോ ആയ ഫോട്ടോകളുടെ നല്ല ശേഖരം നിങ്ങളുടെ പക്കലുണ്ടെങ്കിൽ പണം സമ്പാദിക്കാൻ വഴികൾ ഉണ്ട്. ഈ ഫോട്ടോഗ്രാഫുകൾ സ്റ്റോക്ക് ഫോട്ടോഗ്രാഫി വെബ്‌സൈറ്റുകൾക്ക് വിൽക്കാൻ കഴിയും, ഗെറ്റി ഇമേജസ്, ഷട്ടർസ്റ്റോക്ക് തുടങ്ങിയ ജനപ്രിയ സ്റ്റോക്ക് ഫോട്ടോഗ്രാഫി സൈറ്റുകളിലേക്ക് നിങ്ങൾക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. ആരെങ്കിലും ഇ ഫോട്ടോ വാങ്ങുമ്പോഴെല്ലാം ഈ സൈറ്റുകൾക്ക് പണം ലഭിക്കും.

പ്ലാറ്റ്ഫോമുകൾ

ഇത്തരത്തിൽ നിരവധി ഓപ്ഷനുകളും സൈറ്റുകളും ഇന്റർനെറ്റിൽ അവൈലബിൾ ആണ്. ഈ ഓപ്ഷനുകളിലൊന്ന് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലിരുന്ന പണം സമ്പാദിക്കാൻ കഴിയും. പക്ഷെ ഇത്തരം വഴികളിലേക്ക് തിരിയും മുമ്പ് അവയൊക്കെ വിശ്വസനീയമായ പ്ലാറ്റ്ഫോമുകൾ ആണോ എന്ന് ഉറപ്പ് വരുത്തണം. കാരണം ഓൺലൈനിൽ പണം സമ്പാദിക്കാം എന്ന് കാട്ടി തട്ടിപ്പ് നത്തുന്ന ധാരാളം പ്ലാറ്റ്ഫോമുകൾ ഇന്റർനെറ്റിലുണ്ട്. പലതും നമ്മുടെ പണം തട്ടിയെടുക്കുന്ന പ്ലാറ്റ്ഫോമുകളും ആണ്. ഇങ്ങനെയുള്ള സർവീസുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വലിയ ജാഗ്രത കാട്ടണം. ഒരു പരസ്യത്തിന്റെയോ പ്രമോഷന്റെയോ അടിസ്ഥാനത്തിൽ ഈ പ്ലാറ്റ്ഫോമുകളിൽ സ്വന്തം വിവരങ്ങൾ നൽകരുത്. ജോയിൻ ചെയ്യുന്നതിന് മുമ്പ് അവയെക്കുറിച്ച് കൃത്യമായി അന്വേഷിക്കുകയും മനസിലാക്കുകയും വേണം

Best Mobiles in India

English summary
The Internet is an integral part of our lives today and there are many ways to make money sitting at home today. In the digital world, there are new opportunities like this every day. There are a variety of ways to do this, from watching videos to visiting websites.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X