യൂട്യൂബിൽ നിന്നും നിങ്ങൾക്ക് എങ്ങനെ വരുമാനമുണ്ടാക്കാം?

|

ലഭിക്കുന്ന സമയം മുഴുവൻ യൂട്യൂബ് വിഡിയോ നിർമ്മിക്കുവാൻ ഇറങ്ങുന്നവർ ഇന്ന് നിരവധിയാണ്. വെറുതെ വിഡിയോകൾ നിർമ്മിക്കുക മാത്രമല്ല, മറിച്ച് വരുമാനം ലഭിക്കുന്ന ഒരു സോത്രസ് കൂടിയാണ് ഇത്. യൂട്യൂബ് പാർട്ടണർ പ്രോഗ്രാം (വൈപിപി) വഴി ലോകമെമ്പാടുമായി ഏകദേശം 20 ലക്ഷത്തിലേറെ പേര്‍ വിഡിയോ നിർമ്മിക്കുന്നതുവഴി പണമുണ്ടാക്കുന്നു. യൂട്യൂബ് ഇപ്പോൾ പണം നൽകുന്നത് ഏകദേശം 20 ലക്ഷം പേർക്കാണ്. യൂട്യൂബ് ഇപ്പോൾ ഇന്റർനെറ്റിൻറെ പകുതിയാണ്: അതായത് ഓരോ മാസവും 1.9 ബില്യൺ ഉപയോക്താക്കൾ ഇതിലേക്ക് ചേരുന്നു. അതേസമയം, ഓരോ മിനിറ്റിലും 500 മണിക്കൂർ വീഡിയോ ഈ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്നു. യൂട്യൂബിൽ നിന്നും നിങ്ങൾക്കും ഏതെല്ലാം വഴിയിൽ പണമുണ്ടാക്കാമെന്ന് ഇവിടെ വിശദമായി നൽകിയിട്ടുണ്ട്.

1. യൂട്യൂബ് പാർട്ടണർ പ്രോഗ്രാമിൽ പങ്കാളികളാവുക

1. യൂട്യൂബ് പാർട്ടണർ പ്രോഗ്രാമിൽ പങ്കാളികളാവുക

പ്ലാറ്റ്‌ഫോമിലെ പ്രത്യേക ഫീച്ചറുകളിലേക്ക് സാധാരണ യൂട്യൂബർമാർക്ക് എങ്ങനെയാണ് ആക്‌സസ് ലഭിക്കുക എന്നതാണ് യൂട്യൂബ് പാർട്ടണർ പ്രോഗ്രാം ഇവിടെ വ്യക്തമാക്കുന്നത്. യൂട്യൂബ് പാർട്ടണറുകൾക്ക് ഒന്നിലധികം വരുമാന സ്രോതസ്സുകളിലേക്ക് ആക്‌സസ് ഉണ്ട്: വീഡിയോ പരസ്യങ്ങൾ മാത്രമല്ല, യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഫീസുകൾ, കൂടാതെ സൂപ്പർ ചാറ്റ്, ചാനൽ അംഗത്വങ്ങൾ, മെർച്ചൻഡൈസ്‌ ഷെൽഫ് എന്നിവ പോലുള്ള നിങ്ങളുടെ വിശ്വസ്തരായ ആരാധകരുടെ വാലറ്റുകൾ നേരിട്ട് ക്ലിക്ക് ചെയ്യുന്ന സവിശേഷതകൾ തുടങ്ങിയവ. യൂട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്യ്താലുടനെ പണമുണ്ടാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്.

2. ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുക

2. ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുക

നിങ്ങൾക്ക് ഒരു ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോകൾ കാണാനും ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും സാധിക്കും. എന്നാൽ ഒരു യൂട്യൂബ് ചാനൽ ഇല്ലാതെ നിങ്ങൾക്ക് യൂട്യൂബിൽ പൊതുവായി ഒരു സാന്നിധ്യമുണ്ടാകില്ല. നിങ്ങൾക്ക് ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ പോലും വീഡിയോകൾ അപ്‌ലോഡ് ചെയ്യാനോ അഭിപ്രായമിടാനോ പ്ലേലിസ്റ്റുകൾ ഉണ്ടാക്കാനോ നിങ്ങൾ ഒരു യൂട്യൂബ് ചാനൽ സൃഷ്ടിക്കേണ്ടതുണ്ട്. യൂട്യൂബ് വെബ്‌സൈറ്റിലോ യൂട്യൂബ് മൊബൈൽ സൈറ്റിലോ നിങ്ങൾക്ക് നിങ്ങളുടെ ഒരു ചാനൽ സൃഷ്ടിക്കാൻ കഴിയും. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് മാത്രം നിയന്ത്രിക്കാനാകുന്ന ഒരു ചാനൽ സൃഷ്ടിക്കാൻ ഈ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

2. ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുക
 
  • ഒരു കമ്പ്യൂട്ടറിൽ നിന്നോ മൊബൈൽ വെബ്സൈറ്റിലോ യൂട്യൂബ് സൈൻ ഇൻ ചെയ്യുക.
  • നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യ്ത് 'Create a Channel' ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അപ്പോൾ നിങ്ങളോട് ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കണോയെന്ന് ചോദിക്കും
  • വിശദാംശങ്ങൾ പരിശോധിച്ച് (നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് പേരും ഫോട്ടോയും) നിങ്ങളുടെ ചാനൽ സൃഷ്ടിക്കുന്നതിനായി സ്ഥിരീകരിക്കുക.
  • 3. യൂട്യൂബ് പാർട്ടണർ പ്രോഗ്രാം ആവശ്യകതകൾ നിറവേറ്റുന്ന തരത്തിൽ നിങ്ങളുടെ ചാനലിനെ വിജയിപ്പിക്കുക

    3. യൂട്യൂബ് പാർട്ടണർ പ്രോഗ്രാം ആവശ്യകതകൾ നിറവേറ്റുന്ന തരത്തിൽ നിങ്ങളുടെ ചാനലിനെ വിജയിപ്പിക്കുക

    ഈ പ്രോഗ്രാമിൽ ചേരാൻ കഴിഞ്ഞ 12 മാസങ്ങളിൽ നിങ്ങൾക്ക് കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കുകയും, 4000 മണിക്കൂറെങ്കിലും ആളുകള്‍ വിഡിയോ കണ്ടിരിക്കുകയും വേണം. യൂട്യൂബിലെ എല്ലാ മോണിട്ടൈസേഷന്‍ പോളിസികളും പിന്തുടരുക. ഈ നിയമങ്ങൾ പാലിക്കുക എന്നതാണ് യൂട്യൂബില്‍ നിന്നും വരുമാനമുണ്ടാക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. നിങ്ങളുടെ ചാനലില്‍ ആക്ടീവ് കമ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘനം നടക്കുന്നില്ല എന്നത് ശ്രദ്ധിക്കുക. നിങ്ങളുടെ യൂട്യൂബ് ചാനല്‍ 12 മാസത്തിനിടയില്‍ 4,000 മണിക്കൂറെങ്കലും ആളുകൾ കണ്ടിരിക്കണം എന്നത് നിർബന്ധമാണ്. ഒരു ആഡ്‌സെന്‍സ് അക്കൗണ്ട് തീർച്ചയായും ഉണ്ടായിരിക്കണം. ഇവയെല്ലാം കഴിഞ്ഞാൽ മാത്രമേ നിങ്ങൾക്ക് യൂട്യൂബ് പാർട്ടണർ പ്രോഗ്രാമിനായി അപേക്ഷിക്കുവാൻ കഴിയുകയുള്ളു.

    4. ഉചിതമായ കീവേഡ്‌സ് ഉപയോഗിച്ച് ടാഗ് ചെയ്യുക

    4. ഉചിതമായ കീവേഡ്‌സ് ഉപയോഗിച്ച് ടാഗ് ചെയ്യുക

    ഉചിതമായ കീവേഡ്‌സ് നിങ്ങളുടെ വിഡിയോയ്ക്ക് നൽകുന്നത് സബ്സ്ക്രൈബർമാരുടെ എണ്ണം വർധിപ്പിക്കും. നിങ്ങൾ യൂട്യൂബ് വീഡിയോ ചെയ്യുന്ന ഒരു വിഷയത്തിനും ചേർന്ന കീവേഡ്‌ നൽകുവാൻ ശ്രദ്ധിക്കുക. കീവേഡ്‌സ് നൽകുന്നതുവഴി യൂട്യൂബ് ചാനൽ സബ്സ്ക്രൈബർമാർക്ക് നിങ്ങളുടെ വീഡിയോ എളുപ്പത്തിൽ കാണുവാനുള്ള അവസരമൊരുക്കും.

    5. അപ്‌ലോഡ് ചെയ്യുന്ന വീഡിയോയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    5. അപ്‌ലോഡ് ചെയ്യുന്ന വീഡിയോയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    നിങ്ങൾ അപ്ലോഡ് ചെയ്യ്ത വിഡിയോയിലേക്ക് ആളുകളെ ആകര്‍ഷിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് 'തംബ്‌നെയില്‍'. തംബ്‌നെയില്‍ ചിത്രം വ്യക്തവും നല്ല ഗുണനിലവാരമുള്ളതുമായിരിക്കണം. യൂട്യൂബ് നിര്‍ദ്ദേശിക്കുന്ന തംബ്‌നെയില്‍ 1280 X 720 പിക്‌സില്‍ വലുപ്പവും 72 ഡിപിഐ റെസല്യൂഷനുമുള്ളതായിരിക്കും. വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ യൂട്യൂബ് നിര്‍ദ്ദേശിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിക്കാതെ, പ്രത്യേക തംബ്‌നെയില്‍ ചിത്രങ്ങള്‍ സ്വയമേവ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് നല്ലതാണ്. ടൈറ്റില്‍ ഡിസ്‌ക്രിപ്ഷന്‍, ടാഗ്‌സ് തംബ്‌നെയില്‍ ചിത്രം ഇവയെല്ലാം എല്ലാ വിഡിയോകളിലും നിര്‍ബന്ധമായും ചേർക്കുക.

Best Mobiles in India

English summary
Today, there are many people who go down to make a full-time YouTube video. It's not just about making videos, it's also a source of income. The YouTube Partner Program (YPP) monitors more than 20 million people worldwide by making videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X