ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ മറ്റുള്ളവര്‍ എളുപ്പം കാണുന്നത്‌ എങ്ങനെ തടയാം

By: Archana V

ഫേസ്‌ബുക്ക്‌ ഇന്ന്‌ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്‌. ഇവരെ സംബന്ധിച്ച്‌ പുതിയ അറിയിപ്പുകള്‍, ലൈക്കുകള്‍, സ്റ്റാറ്റസ്‌ പോസ്‌റ്റ്‌ എന്നിവയ്‌ക്കായി എപ്പോഴും ഫേസ്‌ബുക്കില്‍ ലോഗിന്‍ ചെയ്യേണ്ടത്‌ ആവശ്യമായി മാറിയിരിക്കുകയാണ്‌.

ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ മറ്റുള്ളവര്‍ എളുപ്പം കാണുന്നത്‌ എങ്ങനെ തടയാം

സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തില്‍ നമ്മള്‍ ഇടപെടുന്ന പലരുമായി എളുപ്പത്തില്‍ ആശയവിനിമയം സാധ്യമാക്കി തരുന്ന ഏറ്റവും ശക്തമായ ഉപാധികളില്‍ ഒന്നാണ്‌ ഇന്ന്‌ ഫേസ്‌ബുക്ക്‌ .

എന്നാല്‍, ആവശ്യമില്ലാത്ത പലരും നിങ്ങളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ വളരെ എളുപ്പം നുഴഞ്ഞ്‌ കയറാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ ഇത്തരക്കാര്‍

നിങ്ങളുടെ ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ എളുപ്പം കണ്ടെത്താതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ മറ്റുള്ളവര്‍ എളുപ്പം കാണുന്നത്‌ എങ്ങനെ തടയാം

സ്റ്റെപ്‌ 1

ഫേസ്‌ബുക്ക്‌ പേജിന്റെ മുകളില്‍ വലത്തെ അറ്റത്ത്‌ ക്ലിക്‌ ചെയ്‌ത്‌ സെറ്റിങ്‌സില്‍ പോവുക

സ്റ്റെപ്‌ 2

പ്രൈവസി ഒപ്‌ഷന്‍ തിരഞ്ഞെടുക്കുക

ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ മറ്റുള്ളവര്‍ എളുപ്പം കാണുന്നത്‌ എങ്ങനെ തടയാം

സ്‌റ്റെപ്‌ 3

who can contact me എന്നതിലെ എഡിറ്റ്‌ ഓപ്‌ഷനില്‍ പോയി every one എന്നത്‌ friends of friends എന്നാക്കി മാറ്റുക.

ഇതോടെ നിങ്ങളുടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍ക്ക്‌ മാത്രമെ നിങ്ങള്‍ക്ക്‌ ഫ്രണ്ട്‌ റെക്യുസ്റ്റ്‌ അയക്കാന്‍ കഴിയു

സ്റ്റെപ്‌ 4

ഇനി who can look you Up Using the Email Address you provided എന്നതില്‍ പോയി Everyone എന്ന്‌ കൊടുത്തിരിക്കുന്നത്‌ friends of friends അല്ലെങ്കില്‍ friends എന്നാക്കി മാറ്റുക

ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ മറ്റുള്ളവര്‍ എളുപ്പം കാണുന്നത്‌ എങ്ങനെ തടയാം


സ്റ്റെപ്‌ 5

അതിന്‌ ശേഷം who can look you Up Using the phone number you provided എന്നതില്‍ പോയി ഇത്‌ തന്നെ ആവര്‍ത്തിക്കുക

സ്‌റ്റെപ്‌ 6

ഇതെല്ലാം ചെയ്‌തതിന്‌ ശേഷം Do you want search Engins Outside of facebook to link to your profile എന്ന്‌ എഴുതിയിട്ടുള്ള കോളത്തിലെ ശരിയടയാളം മാറ്റി ഇത്‌ ഓഫ്‌ ചെയ്യുക

സ്റ്റെപ്‌ 7

ഇത്രയും ചെയ്‌താല്‍ നിങ്ങളുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ മറ്റുള്ളവര്‍ക്ക്‌ കണ്ടെത്താന്‍ വിഷമകരമായി തീരും.

സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ ഹീറ്റ് ആയാല്‍ എന്തു ചെയ്യും?

English summary
Nowadays, logging into Facebook for notifications, likes, and the status post has become a need literally. Today, we have jotted down the list that you can do to make your Facebook profile a little harder to find.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot