എങ്ങനെ പാസ്‌വേഡ് ഉള്ള സുരക്ഷിതമായ ഒരു സിപ്പ് ഫയല്‍ ഉണ്ടാക്കാം ?

Posted By: Staff

എങ്ങനെ പാസ്‌വേഡ് ഉള്ള സുരക്ഷിതമായ ഒരു സിപ്പ് ഫയല്‍ ഉണ്ടാക്കാം ?

.zip എന്ന് അവസാനിയ്ക്കുന്ന ഫയലുകള്‍ കണ്ടിട്ടില്ലേ ? കുറേയധികം ഡാറ്റകള്‍ ഒരുമിച്ച് കംപ്രസ് ചെയ്താണ് സിപ്പ് ഫയലുകള്‍ ഉണ്ടാക്കുന്നത്. സാധാരണഗതിയില്‍ സോഫ്റ്റ് വെയറുകളും മറ്റുമാണ് സിപ്പ് ഫയലുകളാക്കുന്നത്. ഇമെയില്‍ അയയ്ക്കുവാനും മറ്റും ഏറ്റവും സൗകര്യപ്രദമായ മാര്‍ഗവും ഫയലുകളെ ഇങ്ങനെയാക്കുന്നതാണ്. സിപ്പ് ഫയലുകള്‍ കൂടാതെ .rar ഫയലുകളും ഇത്തരത്തില്‍ സാധാരണ ഉപയോഗിയ്ക്കാറുണ്ട്. വിന്‍സിപ്പ് (winzip), വിന് റാര്‍ (Winrar) തുടങ്ങിയ സോഫ്റ്റ്‌വെയറുകളുപയോഗിച്ചാണ് ഇത്തരം ഫയലുകള്‍ നിര്‍മിയ്ക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ചില സിപ്പ് ഫയലുകള്‍ തുറക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ പാസ്‌വേഡ് ചോദിയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. സിപ്പ് ഫയല്‍ ഉണ്ടാക്കുന്നവര്‍ സെറ്റ് ചെയ്തിരിയ്ക്കുന്ന പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് അത് തുറക്കാനാകൂ. ഡാറ്റകള്‍ സുരക്ഷിതമായി അയയ്ക്കാനുള്ള ഏറ്റവും മികച്ച ഒരു മാര്‍ഗമാണ് സിപ്പ് ഫയലുകള്‍ക്ക് പാസ്‌വേഡ് നല്‍കുന്നത്.

എങ്ങനെ പാസ്‌വേഡ് ഉള്ള സിപ്പ് ഫയല്‍ ഉണ്ടാക്കാം

 • വിന്‍സിപ്പ്  അല്ലെങ്കില്‍ വിന് റാര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

 • എന്നിട്ട് നിങ്ങള്‍ക്ക് വേണ്ട ഫയലുകള്‍ ഒരു ഫോള്‍ഡറിലാക്കുക.

 • ആ ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.

 • വരുന്ന ഓപ്ഷനില്‍ നിന്ന് Add to archive ഓപ്ഷന്‍ സെലക്ട് ചെയ്യുക.

 • അപ്പോള്‍ വരുന്ന ജാലകത്തില്‍ നിന്ന് RAR അല്ലെങ്കില്‍ ZIP ഓപ്ഷന്‍ സെലക്ട് ചെയ്യുക. വലിയ ഫയലുകള്‍ക്ക് സാധാരണ RAR ഉപയോഗിയ്ക്കാറുണ്ട്.

 • നമുക്ക് ഏതായാലും ZIP തെരഞ്ഞെടുക്കാം. മുകളില്‍ പേര് നല്‍കാനുള്ള സ്ഥലമുണ്ട്. അവിടെ നിങ്ങള്‍ക്ക് ഫോള്‍ഡറിന്റെ പേര് വേണമെങ്കില്‍ മാറ്റാം. ആ പേരായിരിയ്ക്കും സിപ്പ് ഫയലിന് ലഭിയ്ക്കുക.

 • അതിന് ശേഷം മുകളില്‍ നിന്ന് Advanced ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

 • അപ്പോള്‍ വരുന്ന ജാലകത്തില്‍ നിന്ന് Set Password ല്‍ ക്ലിക്ക് ചെയ്യുക.

 • അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ജാലകത്തില്‍ നിങ്ങള്‍ക്ക് വേണ്ട പാസ്‌വേഡ് നല്‍കുക. രണ്ട് തവണ നല്‍കണം.

 • അതിന് ശേഷം ഓ കെ കൊടുക്കുക.

 • പ്രധാനജാലകത്തിലും OK നല്‍കിക്കഴിയുമ്പോള്‍ ഫോള്‍ഡര്‍ ZIP ഫോര്‍മാറ്റിലേയ്ക്ക് കണ്‍വെര്‍ട്ട് ചെയ്യാന്‍ തുടങ്ങും.

zip ഫോള്‍ഡര്‍ ഉള്ള ലൊക്കേഷനില്‍ തന്നെ കാണാന്‍ സാധിയ്ക്കും.

നിങ്ങളുടെ അക്കൗണ്ടിലൂടെ കമ്പ്യൂട്ടറില്‍ പ്രവേശിയ്ക്കുന്നവര്‍ക്ക്  മാത്രം ഈ ഫോള്‍ഡര്‍ പാസ്‌വേഡ് ഇല്ലാതെ തുറക്കാനാകും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot