Home
How to

വീട്ടിലെ മുതിർന്നവരുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്തുകൊടുക്കാവുന്ന നാല് കാര്യങ്ങൾ

നമുക്കു ചുറ്റുമുള്ള ആളുകളിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവാണ്. മിക്ക വീടുകളിലും പ്രായമായവർ മുതൽ ​കുട്ടികൾ വരെയുള്ളവർക്ക് സ്മാർട്ട്ഫോൺ ഉണ്ട്. സ്മാർട്ട്ഫോൺ ഉപയോഗം പൊതുവെ വളരെ ഈസിയാണ്. എങ്കിൽപ്പോലും, മുതിർന്നവർക്ക് തങ്ങളുടെ പ്രായത്തിന്റേതായ പലവിധ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്മാർട്ട്ഫോൺ ഉപയോഗം ദുഷ്കരമായി മാറാറുണ്ട്.

കാഴ്ചയുടെ പ്രശ്നങ്ങളും ടെക്നോളജി ​കൈകാര്യം ചെയ്യാനുള്ള പലവിധ പരിമിതികളും മുതിർന്നവരുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. എന്നാൽ ഈ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അ‌വരുടെ സ്മാർട്ട്ഫോൺ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താൻ പാടില്ല. കാരണം, സ്മാർട്ട്ഫോൺ ഉപയോഗിച്ച് അ‌വർക്ക് തങ്ങളുടെ മറ്റ് പല ബുദ്ധിമുട്ടുകളും പരിമിതികളും മറികടക്കാൻ സാധിക്കും.

മുതിർന്നവരുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ  നാല് കാര്യങ്ങൾ

ഉദാഹരണത്തിന് പ്രായമായവർക്ക് എന്തെങ്കിലും അ‌ടിയന്തര ഘട്ടത്തിൽ ആരെയെങ്കിലും സഹായത്തിന് വിളിക്കണമെങ്കിൽ സ്വന്തമായി ഒരു സ്മാർട്ട്ഫോൺ ​കൈയിലുണ്ടായിരിക്കുന്നത് നല്ലതാണ്. ആംബുലൻസ് ബുക്ക് ​ചെയ്യുന്നത് മുതൽ എമർജൻസി സന്ദേശം ബന്ധപ്പെട്ടവർക്ക് ​എത്തിക്കുന്നത് വരെയുള്ള കാര്യങ്ങൾ സ്വയം നിർവഹിക്കാൻ സ്മാർട്ട്ഫോണുകൾ ശേഷി നേടിയിരിക്കുന്നു. ഉടമയുടെ ഒരു കമാൻഡ് തന്നെ അ‌തിന് ധാരാളം.

സാഹചര്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സ്മാർട്ട്ഫോണുകളും വന്നുതുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ പോലുള്ളവ. ആ നിലയ്ക്ക് പ്രായമായവർക്ക് സ്മാർട്ട്ഫോൺ ഒരു വലിയ സഹായമാണ്. കൂടാതെ വാർധക്യത്തിന്റെ വിരസതകൾ മറികടക്കാനും സ്മാർട്ട്ഫോൺ ഉപയോഗം ഒരു പരിധിവരെ വയോധികരെ സഹായിക്കും. സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അ‌വരെ സഹായിക്കാനായി ചില കാര്യങ്ങൾ ചെയ്തുനൽകാൻ സാധിക്കും. അ‌വ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

കീബോർഡ് ഫോണ്ട് വലിപ്പം: സാധാരണയായി ഫോണിൽ കാണുന്ന നോർമൽ ഫോണ്ടുകൾ ഒരുപക്ഷേ പ്രായമായ ആളുകൾക്ക് വായിക്കാൻ കഴിഞ്ഞു എന്നുവരില്ല. എന്നാൽ ഫോണ്ട് വലിപ്പം കൂട്ടാനുള്ള ഓപ്ഷൻ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം. ഫോണിലെ കീബോർഡായി ഗൂഗിൾ കീബോർഡ് സെലക്ട് ചെയ്യുന്നത് നന്നായിരിക്കും.

ഗൂഗിൾ കീബോർഡിൽ കോമ ചിഹ്നം ദീർഘനേരം അമർത്തുക, ശേഷം> ജിബോർഡ് കീബോർഡ് സെറ്റിങ്സ്> പ്രിഫറൻസസ്> കീബോർഡ് ഹൈറ്റ് തിരഞ്ഞെടുത്ത് ആവശ്യത്തിന് വലിപ്പം വർധിപ്പിക്കുക. കീ ബോർഡിന്റെ വലിപ്പം ആവശ്യത്തിന് വർധിപ്പിച്ചാൽ ഫോണ്ടും വലുതാകും. ഇത് വായന മാത്രമല്ല, ടൈപ്പ് ചെയ്യൽ അ‌ടക്കം എളുപ്പമാക്കും.

വായിക്കാനുള്ള ഓപ്ഷനുകൾ: വായന എളുപ്പമാക്കാനുള്ള സംവിധാനം മിക്ക സ്മാർട്ട്ഫോണിലുമുണ്ട്. കോൺട്രാസ്റ്റ് വർധിപ്പിച്ചുകൊണ്ട് വായന എളുപ്പമാക്കാം. പ്രായമായവരുടെ ഫോണുകളിൽ കോൺട്രാസ്റ്റ് വർധിപ്പിച്ച് എളുപ്പത്തിൽ വായിക്കാൻ സാധ്യമാക്കാനായി സെറ്റിങ്സിൽ പോയി ഡിസ്പ്ലെ തിരഞ്ഞെടുക്കുക, തുടർന്ന് കോൺട്രാസ്റ്റ് ആന്റ് കളേഴ്സ് ഓപ്പൺ ചെയ്ത് ഇൻക്രീസിഡ് കോൺട്രാസ്റ്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം. ഡിസ്പ്ലേ സെറ്റിങ്സിൽ റീഡിംഗ് മോഡ് എന്ന ഓപ്ഷനും ലഭ്യമാണ്.

മുതിർന്നവരുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ  നാല് കാര്യങ്ങൾ

വോയ്‌സ് അസിസ്റ്റന്റ്: ഇന്ന് സ്മാർട്ട്ഫോണുകളിലുള്ള ഏറ്റവും രസകരവും ഉപകാരപ്രദവുമായ ഫീച്ചറുകളാണ് വോയിസ് അസിസ്റ്റന്റുകൾ. വയോധികരുടെ സ്മാർട്ട്ഫോൺ ഉപയോഗം ഏറ്റവും എളുപ്പമാക്കാനുള്ള വഴിയും ഈ വോയിസ് അ‌സിസ്റ്റന്റ് സംവിധാനങ്ങളാണ്. സ്മാർട്ട്ഫോണിലെ അ‌ത്യാവശ്യം എന്ത് കാര്യവും കമാൻഡിലൂടെ നിർവഹിക്കാൻ ഈ വോയിസ് അ‌സിസ്റ്റന്റ് സംവിധാനം സഹായിക്കുന്നു.

സിറി, അലക്സാ, കോർട്ടാന, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വിവിധ വോയ്‌സ് അസിസ്റ്റന്റുകൾ ഇന്ന് എല്ലാ സ്മാർട്ട്ഫോണുകളിലും ഉണ്ട്. ഇവയെ ​കൈകാര്യം ചെയ്യേണ്ടവിധം പരിചയപ്പെടുത്തിയാൽ വയോധികർക്ക് എളുപ്പത്തിൽ ഫോൺ നിയന്ത്രിക്കാം. വയോധികരുടെ മാത്രമല്ല, ഏതൊരാളുടെയും ഫോൺ ഉപയോഗം എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ടെക്നോളജി. വയോധികർക്ക് ഇത് കുറച്ച് കൂടുതൽ സഹായമാകും.

മുതിർന്നവരുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ  നാല് കാര്യങ്ങൾ

കോളുകൾ വിളിക്കാനും എന്തെങ്കിലും സെർച്ച് ചെയ്യാനും ഓപ്പൺ ചെയ്യാനുമെല്ലാം വോയ്‌സ് അസിസ്റ്റന്റ് സംവിധാനം ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനായി ഫോൺ അടുത്ത് പിടിച്ച് "ഹേ ഗൂഗിൾ" എന്ന് പറഞ്ഞാൽ മതി. വോയിസ് അസിസ്റ്റന്റ് ആക്ടീവ് ആകും. ആപ്പിൾ ഫോണുകളിൽ സിറി എന്ന് കമാൻഡിലാണ് ഇത് ആക്ടിവേറ്റ് ചെയ്യുന്നത്.

മാഗ്നിഫയർ ആപ്പുകൾ: മുതിർന്നവർക്കായി പ്ലേ സ്റ്റോറിൽ ധാരാളം മാഗ്‌നിഫൈയിംഗ് അപ്ലിക്കേഷനുകൾ ലഭ്യമാണ്. ഫോൺ അൺലോക്ക് ചെയ്താൽ ആവശ്യമായ ആപ്പുകളും കോൺടാക്ടുകളുമെല്ലാം വലിയ ഐക്കണിൽ കാണിക്കുന്നതും എളുപ്പം ആക്സസ് ചെയ്യാവുന്നതുമായ സംവിധാനങ്ങൾ ഇത്തരം മാഗ്നിഫയർ ആപ്പുകൾ നൽകുന്നു. അധികം ഉപയോഗിക്കാത്ത ആപ്പുകൾ ഹൈഡ് ചെയ്ത് വയ്ക്കാനും സാധിക്കും. ഇതിലൂടെ മുതിർന്ന ആളുകൾക്ക് എളുപ്പം സ്മാർട്ട്ഫോൺ ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Elderly people find it difficult to use smartphones due to various physical problems associated with their age. For example, vision problems make smartphone use difficult for some. Some things like increasing the font size, increasing the brightness, and using the voice assistant can make smartphone use easier for the elderly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X