ഗൂഗിൾ മാപ്സിൽ പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെ

|

വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.ചിലപ്പോൾ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലം ലഭിക്കാതിരിക്കുക. അല്ലെങ്കിൽ പാർക്കിങിന് പറ്റിയ സ്ഥലങ്ങൾ മറന്ന് പോകുക, റോഡ് സൈഡിൽ പാർക്ക് ചെയ്ത് പെറ്റി വാങ്ങിച്ച് കൂട്ടുക, വണ്ടി എവിടെയാണ് പാർക്ക് ചെയ്തത് എന്ന് മറന്ന് പോകുക ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ പലപ്പോഴും പെട്ട് പോയിട്ടുള്ളവരായിരിയ്ക്കും എല്ലാവരും.

 

പാ‍ർക്കിങ്

എപ്പോഴും എല്ലാവരെയും അല‌ട്ടുന്ന പാ‍ർക്കിങ് പ്രശ്നത്തിന് പരിഹാരം കാണാൻ നമ്മുടെ സ്മാർട്ട്ഫോണും അതിലെ നാവിഗേഷൻ ആപ്പും മാത്രം മതിയാകും. അതേ നിങ്ങളുടെ ഡിവൈസിലെ ഗൂഗിൾ മാപ്സ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ പാ‍‍ർക്ക് ചെയ്യാൻ ഉള്ള സ്ഥലം അന്വേഷിച്ച് നടക്കേണ്ടി വരില്ലെന്നതാണ് മേന്മ.

ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?

പാർക്കിങ് ലൊക്കേഷനുകൾ

പാർക്കിങ് ലൊക്കേഷനുകൾ സേവ് ചെയ്യാൻ മാത്രമല്ല, പുതിയവ കണ്ടെത്താനും സുഹൃത്തുക്കൾക്കിടയിൽ ഷെയർ ചെയ്യാനും ഒക്കെ ​ഗൂ​ഗിൾ മാപ്സിൽ സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഈ ഫീച്ചറിന് സപ്പോർട്ട് ലഭിക്കും. ആൻഡ്രോയിഡുമായി താരതമ്യം ചെയ്യുമ്പോൾ ഐഒഎസിലെ ഗൂഗിൾ മാപ്സിൽ അനുബന്ധ ഓപ്ഷനുകൾ പരിമിതമാണെന്ന് മാത്രം. ഗൂഗിൾ മാപ്സിൽ ( ആൻഡ്രോയിഡിലും ഐഒഎസിലും ) പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നത് എങ്ങനെ
 

പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നത് എങ്ങനെ

നിങ്ങൾ ഡ്രൈവിങ് ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഡെസ്റ്റിനേഷനിൽ വാഹന പാർക്കിങിന് ഉള്ള സ്ഥലങ്ങൾ ഗൂഗിൾ മാപ്സിൽ കണ്ടെത്തി സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്. ഇനി ഡെസ്റ്റിനേഷനിൽ എത്തിക്കഴിഞ്ഞ ശേഷം മറ്റൊരു അനുയോജ്യമായ സ്ഥലം കണ്ടെത്തിയെന്നിരിക്കട്ടെ. അത് പിന്നീടുള്ള ഉപയോഗത്തിനായി മാപ്സിൽ സേവ് ചെയ്ത് വയ്ക്കാം. പിന്നീട് വീണ്ടും ഇതേ സ്ഥലത്തേക്കുള്ള യാത്രയിൽ ഈ സ്പോട്ടുകൾ ഉപയോഗിക്കാൻ കഴിയും. ഐഫോണിലും ഐപാഡിലും പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ നോക്കാൻ കഴിയില്ല എന്നൊരു പോരായ്മയുണ്ട്.

ആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ

ആൻഡ്രോയിഡ്

ആൻഡ്രോയിഡ്

വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താം

 

 • ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ, ഗൂഗിൾ മാപ്സ് ആപ്പ് ഓപ്പൺ ചെയ്യുക.
 • ആപ്പിന്റെ ഏറ്റവും മുകളിൽ, ഒരു ഡെസ്റ്റിനേഷന് വേണ്ടി സെർച്ച് ചെയ്യുക.
 • ഏറ്റവും താഴെ കാണുന്ന ഡയറക്ഷൻ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് വരുന്ന പേജിൽ ഏറ്റവും താഴെയായി സ്റ്റെപ്സ് ആൻഡ് പാർക്കിങ് ഓപ്ഷൻ കാണാൻ കഴിയും.
 • ഈ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് ഫൈൻഡ് പാർക്കിങ് നിയർ ഡെസ്റ്റിനേഷൻ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • ഒരു പാർക്കിങ് ലൊക്കേഷനോ ഗാരേജോ സെലക്റ്റ് ചെയ്ത് ആഡ് പാർക്കിങ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • സ്റ്റാർട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • നിങ്ങൾ വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം സേവ് ചെയ്യാം

  നിങ്ങൾ വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലം സേവ് ചെയ്യാം

  • ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ, ഗൂഗിൾ മാപ്സ് ആപ്പ് ഓപ്പൺ ചെയ്യുക. ( ഫോണിൽ ലൊക്കേഷൻ ഓൺ ആക്കിയിരിയ്ക്കണം )
  • നിങ്ങളുടെ സ്ഥാനം കാണിക്കുന്ന നീല ഡോട്ടിൽ ടാപ്പ് ചെയ്യുക.
  • ഷെയർ ലൊക്കേഷൻ ഓപ്ഷന് സമീപത്തായി സേവ് പാർക്കിങ് ഓപ്ഷൻ കാണാൻ കഴിയും.
  • സേവ് പാർക്കിങ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • നിങ്ങൾ വാഹനം പാർക്ക് ചെയ്തിരിക്കുന്ന ലൊക്കേഷൻ സേവ് ആകും. നിങ്ങൾ നീക്കം ചെയ്യുന്നത് വരെ ആ ലൊക്കേഷൻ ഗൂഗിൾ മാപ്സിൽ ഉണ്ടായിരിയ്ക്കും.

   പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലുംപാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും

   ഐഫോണിലും ഐപാഡിലും

   ഐഫോണിലും ഐപാഡിലും

   • ഇതിനായി ആദ്യം ലൊക്കേഷൻ സർവീസ് "ഓൾവെയ്സ്" എന്ന് സെറ്റ് ചെയ്യുക. ലൊക്കേഷൻ സേവനങ്ങൾ "ഓൾവെയ്സ്" എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ മാപ്‌സ് നിങ്ങളുടെ പാർക്കിങ് വിവരങ്ങൾ സംരക്ഷിക്കുകയുള്ളു.
    • നിങ്ങളുടെ ഫിസിക്കൽ ആക്റ്റിവിറ്റി നോട്ട് ചെയ്യാൻ അനുവദിക്കുക. ഫിസിക്കൽ ആക്റ്റിവിറ്റി നോട്ട് ചെയ്യാൻ അനുവദിക്കുമ്പോൾ, നിങ്ങൾ കാർ പാർക്ക് ചെയ്യുമ്പോൾ ( നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് നിന്ന് വളരെ അകലെ പാർക്ക് ചെയ്‌താലും ) മാപ്‌സ് ഓട്ടോമാറ്റിക്കായി അത് ഓർത്ത് വയ്ക്കും.
    • ഗൂഗിൾ
     1. നിങ്ങൾ എവിടേയ്ക്കെങ്കിലും യാത്ര ചെയ്‌ത ( ഗൂഗിൾ മാപ്സിന്റെ സഹായത്തോടെ ) ശേഷം, വെയർ യു പാർക്ക്ഡ് ഓപ്ഷൻ ഓൺ ചെയ്യുക.
     2. നിങ്ങളുടെ മോഷൻ, ഫിറ്റ്‌നസ് ആക്‌റ്റിവിറ്റി ആക്‌സസ് ചെയ്യാൻ ഗൂഗിൾ മാപ്‌സിനെ അനുവദിക്കുക.
     3. നിങ്ങൾ യാത്ര അവസാനിപ്പിക്കുമ്പോൾ നിങ്ങൾ ഇവിടെ അടുത്ത് പാർക്ക് ചെയ്‌തിരിക്കുന്നു എന്ന് ലേബൽ ചെയ്‌തിരിക്കുന്ന നിങ്ങളുടെ പാർക്കിങ് ലൊക്കേഷൻ കാണാൻ കഴിയും.

     ബ്ലൂടൂത്തും യുഎസ്ബിയും ഉപയോഗിച്ച് ഡിവൈസ് കാറുമായി ലിങ്ക് ചെയ്തും ഈ പ്രോസസ് പൂർത്തിയാക്കാവുന്നതാണ്.

     ടാറ്റ ഐപിഎൽ 2022 പ്ലേഓഫുകൾ എങ്ങനെ മൊബൈലിലും ടിവിയിലും തത്സമയം കാണാംടാറ്റ ഐപിഎൽ 2022 പ്ലേഓഫുകൾ എങ്ങനെ മൊബൈലിലും ടിവിയിലും തത്സമയം കാണാം

     നിങ്ങളുടെ പാർക്കിങ് ലൊക്കേഷൻ സേവ് ചെയ്യാം

     നിങ്ങളുടെ പാർക്കിങ് ലൊക്കേഷൻ സേവ് ചെയ്യാം

      

     • നിങ്ങളുടെ പാർക്കിങ് ലൊക്കേഷൻ സേവ് ചെയ്യാൻ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഗൂഗിൾ മാപ്സ് ആപ്പ് ഓപ്പൺ ചെയ്യുക.
     • നിങ്ങളുടെ ലൊക്കേഷൻ കാണിക്കുന്ന നീല ഡോട്ടിൽ ടാപ്പ് ചെയ്യുക.
     • സെറ്റ് അസ് പാർക്കിങ് ലൊക്കേഷൻ ഓപ്ഷൻ കാണാൻ കഴിയും.
     • സെറ്റ് അസ് പാർക്കിങ് ലൊക്കേഷൻ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
     • നിങ്ങൾ വാഹനം പാർക്ക് ചെയ്തിരിക്കുന്ന ലൊക്കേഷൻ സേവ് ആകും. നിങ്ങൾ നീക്കം ചെയ്യുന്നത് വരെ ആ ലൊക്കേഷൻ ഗൂഗിൾ മാപ്സിൽ ഉണ്ടായിരിയ്ക്കും.

      നിങ്ങളുടെ പാർക്കിങ് ലോക്കേഷൻ മൂവ് ചെയ്യാം

      നിങ്ങളുടെ പാർക്കിങ് ലോക്കേഷൻ മൂവ് ചെയ്യാം

      • ഇതിനായി ആദ്യം ഗൂഗിൾ മാപ്സ് ആപ്പ് ഓപ്പൺ ചെയ്യുക.
      • നിങ്ങളുടെ പാർക്കിങ് ലൊക്കേഷൻ ടാപ്പ് ചെയ്യുക.
      • താഴെ കാണാവുന്ന സേവ്ഡ് പാർക്കിങ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • തുടർന്ന് ലൊക്കേഷൻ ചേഞ്ച് ചെയ്യാം.
      • ഗൂഗിൾ മാപ്സിൽ നിന്നും നിങ്ങളുടെ പാർക്കിങ് ലൊക്കേഷൻ നീക്കം ചെയ്യാൻ, സേവ്ഡ് പാർക്കിങ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് മോർ ഓപ്ഷൻ ടാപ്പ് ചെയ്യുക, ശേഷം ഡോണ്ട് ഓട്ടോസേവ് പാർക്കിങിലും ടാപ്പ് ചെയ്യുക.

       ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ

Best Mobiles in India

English summary
All we need is a smartphone and its navigation app to solve the parking problem that is always bothering everyone. Yes you can save your regular parking spots using the Google Maps app on your device. The advantage is that you do not have to look for a place to park.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X