ഈ ആപ്പുകളിലൂടെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ചാറ്റ് ചെയ്യാം

|

കാശ്മീരിൽ 371 എ ആർട്ടിക്കിൾ റദ്ദാക്കിയ സമയത്തും കേന്ദ്രസർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയാണ് ഈ പ്രതിഷേധത്തെ കൈകാര്യം ചെയ്യ്തത്. സമരങ്ങളെ അപ്രസക്തമാക്കാൻ ഇന്റർനെറ്റ് മൊബൈൽ സേവനങ്ങളുടെ നിരോധനം ആയുധമാക്കുമ്പോൾ പ്രതിവിധി അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാവുന്ന ആപ്പുകൾ ഉപയോഗിക്കാം.

മൊബൈൽ നെറ്റ്‌വർക്ക്
 

അതിനാൽ ഗവൺമെന്റിന്റെ ഉടനെയുള്ള ഇൻറർനെറ്റ് ഷട്ട്ഡൗൺ അല്ലെങ്കിൽ പ്രകൃതി ദുരന്തമുണ്ടായാൽ, അടുത്ത തവണ ഇന്റർനെറ്റ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്ക് കണക്ഷനില്ലാതെ ചാറ്റുചെയ്യാനും സമീപത്തുള്ള ആളുകളുമായി ആശയവിനിമയം നടത്താനും ഈ അപ്ലിക്കേഷനുകൾ നിങ്ങനെ സഹായിക്കുമെന്ന കാര്യം ഓർമയിൽ സൂക്ഷിക്കുക.

ബ്രിഡ്ജ്‌ഫൈ

ബ്രിഡ്ജ്‌ഫൈ

വിദേശയാത്രാവേളകളിലും ഇന്റർനെറ്റില്ലാതെ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ആപ്പാണ് ബ്രിഡ്ജ്‌ഫൈ. പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ രക്ഷപ്രവർത്തനത്തിന് ഇത് വളരെയധികം ഉപകരിക്കും എന്ന കാര്യം തീർച്ചയാണ്. മൂന്ന് തരത്തിലാണ് ഉപയോഗം, മെഷ് മോഡിൽ രണ്ടുപേർ തമ്മിൽ ആശയവിനിമയം നടത്താൻ ഉപയോഗിക്കാം. വൈ-ഫൈ ഉപയോഗിച്ച് ഒന്നിലധികം പേരുമായി ആശയവിനിമയം നടത്താം. ഈ ആപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ബ്രോഡ്കാസ്റ്റിംഗ് മോഡ്. ഇതിൽ അയക്കുന്ന മെസേജുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും കാണാൻ സാധിക്കും. ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.

ഫയർ ചാറ്റ്

ഫയർ ചാറ്റ്

ഇന്റർനെറ്റ് ഇല്ലെങ്കിലും ബ്ലൂടൂത്ത് കണ്ക്ടിവിറ്റി ഉപയോഗിച്ച് അടുത്തള്ളവരുമായി ചാറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പാണ് ഫയർ ചാറ്റ്. എന്നാൽ ഇന്റർനെറ്റ് ഉണ്ടെങ്കിൽ ലോകത്തിലെ എവിടെയുള്ളവരുമായും ഈ ആപ്പ് ഉപയോഗിച്ച് ചാറ്റ് ചെയ്യാം. ആൻഡ്രോയിഡ്, ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.

ബ്രിയർ
 

ബ്രിയർ

ഇന്റർനെറ്റ് ലഭ്യമല്ലാത്ത സമയങ്ങളിൽ ബ്ലുടൂത്ത്,വൈ-ഫൈ എന്നിവ ഉപയോഗിച്ച് കണക്ട് ചെയ്യാൻ സാധിക്കുന്ന ആപ്പാണ് ബ്രിയർ. അതേസമയം ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാവുമ്പോൾ ടോർ നെറ്റ് വർക്കുമായി ബന്ധിപ്പിച്ചാൽ അയക്കുന്ന സന്ദേശങ്ങൾ സുരക്ഷിതവുമായിരിക്കും. ആൻഡ്രോയിഡ്, ഐഒഎസിലും ഇത് സപ്പോർട്ട് ചെയ്യുന്നു.

വോജർ

വോജർ

ഇന്റർനെറ്റില്ലാതെ വോയിസ് കോളുകൾ ചെയ്യാൻ സഹായിക്കുന്ന ആപ്പാണ് വോജർ. ഫോൺബുക്ക് ആവശ്യമില്ലാത്ത ഈ ആപ്പ് ഉപയോഗിക്കാൻ വൈഫൈ, ബ്ലൂടൂത്ത്,മൈക്രോഫോൺ ക്യാമറ എന്നിവയുടെ പെർമിഷൻ ആവശ്യമാണ്. ഐഒഎസിൽ ഇത് സപ്പോർട്ട് ചെയ്യുന്നു.

സിഗ്നൽ ഓഫ് ലൈൻ

സിഗ്നൽ ഓഫ് ലൈൻ

ഇന്റർനെറ്റോ,ലോക്കൽ നെറ്റ്‌വർക്കോ ഇല്ലാത്ത സാഹചര്യങ്ങളിൽ 100 മീറ്റർ പരിധിക്കുള്ളിൽ വൈ-ഫൈ ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ കഴിയുന്ന ആപ്പാണ് സിഗ്നൽ ഓഫ് ലൈൻ. ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോ. എന്നിവ വൈ-ഫൈയിലൂടെ കൈമാറാം. ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖോഖോ ഡെവലേപ്പേഴ്‌സാണ്. ആൻഡ്രോയിഡിൽ മാത്രമായി ഇത് സപ്പോർട്ട് ചെയ്യുന്നു.

ടോക്കീ

ടോക്കീ

ഇന്റർനെറ്റ് കണക്ഷനോ സെല്ലുലാർ നെറ്റ്‌വർക്കോ ഉപയോഗിക്കാതെ വൈ-ഫൈ സിഗ്നലുകളുടെ അകലെയുള്ള ഡിവൈസുകളുമായി ആശയവിനിമയം നടത്താനുള്ള അവസരം ടോക്കി പ്രാപ്തമാക്കുന്നു. ടെക്സ്റ്റ് മെസ്സേജിങ്, ഫയൽ ഷെയറിങ് സവിശേഷതകൾ എന്നിവയ്‌ക്കൊപ്പം ടോക്കി വൈ-ഫൈ വോയ്‌സ് കോളിംഗുമായി വരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Mostly public cut off from the internet when there is a natural calamity or statewide internet ban initiated by the government. In both cases, without the internet or mobile network connection, every smartphone becomes useless. But don’t worry, in the midst of an internet ban or natural calamity, there are some apps available for Android and iOS to enable communication with nearby friends.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X