എങ്ങനെ ഡിവിഡിയില്‍ എംപി4 വീഡിയോ കാണാം

Posted By: Staff

എങ്ങനെ ഡിവിഡിയില്‍ എംപി4 വീഡിയോ കാണാം

ഇപ്പോള്‍ ഇറങ്ങുന്ന ഡിവിഡി പ്ലേയറുകളില്‍ എല്ലാം തന്നെ സാധാരണ ഡിവിഡി ഫോര്‍മാറ്റ് കൂടാതെ മറ്റ് പല ഫോര്‍മാറ്റുകളും സപ്പാര്‍ട്ട് ചെയ്യും. എന്നാല്‍ വെറുതെ MPEG-4  വീഡിയോ ഒരു ഡിവിഡിയിലേക്ക് കോപ്പി ചെയ്താല്‍ ഡിവിഡി പ്ലെയറില്‍ കാണാന്‍ സാധിയ്ക്കണമെന്നില്ല.  വിന്‍ഡോസ് 7 ഉപയോഗിച്ച് നേരിട്ട് ഏത് ഫയലും ഡിവിഡിയിലേക്ക് ബേണ്‍ ചെയ്യാനാകും.പക്ഷെ ഇതുപയോഗിച്ച് MP4 ഫയലുകള്‍ കണ്‍വര്‍ട്ട് ചെയ്യാനാകില്ല. അതുകൊണ്ട് ഡിവിഡി പ്ലെയറില്‍ സാധാരണ ഡിവിഡി പോലെ  MP4 ഫയലുകള്‍ കാണണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു വീഡിയോ കണ്‍വര്‍ട്ടിംഗ് സോഫ്റ്റ് വെയറിന്റെ സഹായം ആവശ്യമാണ്.

എങ്ങനെ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം ?

  • എംപി4, ഡിവിഡി ഫോര്‍മാറ്റ് തുടങ്ങിയവ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം മനസ്സിലാക്കേണ്ടത് ആവശ്യമാണ്.ഒരു ഡിവിഡിയില്‍ MPEG-2 ഡാറ്റയുടെ പ്രത്യേക വകഭേദമായ ഫയലാണ് സാധാരണ ഉണ്ടാകുക. എന്നാല്‍ പല കാംകോര്‍ഡറുകളും, പ്രത്യേകിച്ച് HD, എംപി4 ഫോര്‍മാറ്റിലായിരിയ്ക്കും ഷൂട്ട് ചെയ്യുന്ന ഫയലുകള്‍ സേവ് ചെയ്യുക. ഈ ഫയലുകള്‍ ഡിവിഡി പ്ലെയറില്‍ കാണണമെങ്കില്‍, പ്ലെയര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോര്‍മാറ്റിലേയ്ക്ക് കണ്‍വര്‍ട്ട് ചെയ്യണം.

എങ്ങനെ ഡിവിഡിയില്‍ എംപി4 വീഡിയോ കാണാം

  • ഡിവിഡി സോഫ്റ്റിന്റെ ഡിവിഡി ക്രിയേറ്റര്‍, ഡാന്യുസോഫ്റ്റിന്റെ ഡിവിഡി ക്രിയേറ്റര്‍, ഓപ്പണ്‍ സോഴ്‌സ് ഡിവിഡി സ്‌റ്റൈലര്‍ തുടങ്ങിയവയിലിതെങ്കിലും ഡൗണ്‍ലോഡ് ചെയ്യുക. ഇവയ്ക്ക് എംപി4 ഫയലുകളെ ഡിവിഡി പ്ലെയറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന VOB ഫയലുകളായി മാറ്റാന്‍ കഴിയും.

  • സോഫ്റ്റ് വെയറിലേക്ക് എംപി4 ഡാറ്റ ലോഡ് ചെയ്യുക. മറ്റ് പല കണ്‍വര്‍ട്ടറുകളേയും പോലെ ഇവയും നിങ്ങളെ നിങ്ങളുടെ എംപി4 വീഡിയോ എഡിറ്റ് ചെയ്യാന്‍ സഹായിക്കും. സബ്‌ടൈറ്റിലുകള്‍ ചേര്‍ക്കാം, വീഡിയോ ഇഫക്ടുകള്‍ നല്‍കാം, മെനു ഉണ്ടാക്കാം.ഒരു സ്റ്റൈല്‍ ടെംബ്ലേറ്റ് ഉപയോഗിച്ചാല്‍ മെനു വേഗത്തില്‍ ഉണ്ടാക്കാം.ഇനി നിങ്ങളുടെ സോഫ്റ്റ് വെയറില്‍ സംവിധാനമുണ്ടെങകില്‍ ചാപ്റ്ററുകളും ഉണ്ടാക്കാം.മെനുവില്‍ ഈ ചാപ്റ്ററുകള്‍ക്കുള്ള ലേബലുകളും നല്‍കാം.അങ്ങനെ ചെയ്താല്‍ കാഴ്ചക്കാര്‍ക്ക് ഇഷ്ടമുള്ള ഭാഗം തിരഞ്ഞെടുത്ത് കാണാന്‍ സാധിയ്ക്കും

  • ഇന്ത്യില്‍ PAL വീഡിയോ ഫോര്‍മാറ്റാണ് പിന്തുടരുന്നത്. അത് കൊണ്ട് വീഡിയോ ഫോര്‍മാറ്റ് PAL സെറ്റ് ചെയ്യുക. ശേഷം ഒരു ഒഴിഞ്ഞ ഡിവിഡി പിസിയുടെ ഡ്രൈവിലിടുക. വീഡിയോ കണ്‍വെര്‍ട്ട് ചെയ്ത് ബേണ്‍ ചെയ്യുക.

വീഡിയോ രഹസ്യമായി കാണുന്നതെങ്ങനെ?

ഡിവിഡി പ്ലെയറില്‍ ഇട്ടു നോക്കി ദൃശ്യങ്ങളുടെ മേന്മ, മെനു തുടങ്ങിയവയെല്ലാം പരിശോധിയ്ക്കുക. എന്തെങ്കിലുംപോരായ്മകള്‍ തോന്നിയാല്‍ അത് ശരിയാക്കി വീണ്ടും കണ്‍വെര്‍ട്ട് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot