Home
How to

വിട്ടാലോ ബിഎസ്എൻഎല്ലിലേക്ക്! കുറഞ്ഞ ചെലവിൽ റീച്ചാർജ് ചെയ്യാൻ ബെസ്റ്റ് വഴി ഇതാണ്

ഇന്ത്യയിൽ ഈ വർഷം റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരും എന്ന നിലയിൽ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. 2024 ജൂ​ലൈയിൽ നിരക്ക് വർധിപ്പിച്ചതിന്റെ ക്ഷീണം ഇന്ത്യയിലെ ടെലിക്കോം വരിക്കാർക്ക് ഇനിയും മാറിയിട്ടില്ല. അ‌പ്പോഴാണ് വീണ്ടും ഒരു ടെലിക്കോം നിരക്ക് വർധന കൂടി വരുന്നത്. ഈ നിരക്ക് വർധനയുടെ ഭാരം തലയിൽ വീഴാതിരിക്കണമെങ്കിൽ സാധ്യമായ വഴികളിലൊന്ന് നിലവിലുള്ളതിൽ ഒരു മികച്ച വാർഷിക പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുക, അ‌തല്ലെങ്കിൽ ഒരു ബെസ്റ്റ് ഓപ്ഷൻ നിലവിലെ സിം ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യുക എന്നതാണ്.

എന്തുകൊണ്ട് ബിഎസ്എൻഎൽ

നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. മറ്റ് കമ്പനികൾ ഈടാക്കുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ വാലിഡിറ്റി, കോളിങ്, ഡാറ്റ എന്നിവയെല്ലാം നൽകുന്നുണ്ട്. ഒരു ബിഎസ്എൻഎൽ പ്ലാനും അ‌തേ ആനുകൂല്യങ്ങൾക്ക് സ്വകാര്യ കമ്പനികൾ ഈടാക്കുന്ന നിരക്കുമായി താരതമ്യം ചെയ്താൽ വ്യത്യാസം ഈസിയായി മനസിലാകും.

വിട്ടാലോ ബിഎസ്എൻഎല്ലിലേക്ക്! കുറഞ്ഞ ചെലവിൽ റീച്ചാർജ് ചെയ്യാം

നിലവിലെ നമ്പർ മാറാതെ തന്നെ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ തുടങ്ങി ഏത് ടെലിക്കോം കമ്പനിയിലേക്കും പോർട്ട് ചെയ്യാനുള്ള സൗകര്യം ​ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തി ഈസിയായി ബിഎസ്എൻഎൽ വരിക്കാരാകാം. എന്നാൽ ഒരു ടെലിക്കോം കമ്പനിയിൽ നിന്ന് മറ്റൊരു ​കമ്പനിയിലേക്ക് സിം മാറാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അ‌തിനു മുമ്പ് അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്. അ‌വ എന്തൊക്കെയാണെന്നും എങ്ങനെ പോർട്ട് ചെയ്യണമെന്നും നോക്കാം.

സിം പോർട്ട് ചെയ്യും മുമ്പ് അ‌റിയേണ്ട കാര്യങ്ങൾ

മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്), സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്, നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം, ബിൽ അടയ്ക്കാൻ ബാക്കിയുണ്ടാവരുത്.

വിട്ടാലോ ബിഎസ്എൻഎല്ലിലേക്ക്! കുറഞ്ഞ ചെലവിൽ റീച്ചാർജ് ചെയ്യാം

എങ്ങനെ സിം പോർട്ട് ചെയ്യണം

പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മൊ​ബൈൽ നമ്പറിൽനിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം. ഈ കോഡ് ലഭിക്കാൻ Port എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയയ്ക്കണം. അ‌പ്പോൾ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന മെസേജ് ലഭിക്കും.

ശേഷം, അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം (വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകൾ ​കൈയിലുണ്ടാകണം). ഡിജിറ്റൽ KYC പൂർത്തിയായാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും.

എംഎൻപി റിക്വസ്റ്റ് അംഗീകരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും. നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം ഫോണിൽ ഇടുക. സിം പോർട്ട് ചെയ്യാൻ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല. പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ, പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം.

വിട്ടാലോ ബിഎസ്എൻഎല്ലിലേക്ക്! കുറഞ്ഞ ചെലവിൽ റീച്ചാർജ് ചെയ്യാം

നിലവിലുള്ള സിം കണക്ഷന് പുറമേ ഒരു പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഇപ്പോൾ അ‌തിനും നല്ല സമയമാണ്. ഇപ്പോൾ സ്പെഷൽ ഓഫർ എന്ന നിലയിൽ ബിഎസ്എൻഎൽ ഒരു രൂപ ചിലവിൽ ഒരു ഓഫർ മുന്നോട്ട് വച്ചിട്ടുണ്ട്. സൗജന്യ സിം, 30 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Telecom rates of private companies are likely to increase in 2026. In this situation, you can continue to enjoy telecom benefits at low rates by porting your SIM to BSNL. There is no processing fee for porting your SIM. You can seek help on the toll-free number 1800-180-1503 to resolve any doubts and issues related to porting.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X