Home
How to

ജിയോ നെറ്റ് വർക്കിലേക്ക് പോർട്ട് ചെയ്യണോ; അറിയാം ഇക്കാര്യങ്ങൾ

4 ജി കണക്ടിവിറ്റി നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുകളിൽ ഒന്നാണ് ജിയോ. ഏറ്റവും കൂടുതൽ വിപണി വിഹിതമുള്ള ടെലിക്കോം ഓപ്പറേറ്ററായ ജിയോ ആകർഷകമായ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഡാറ്റ കോളിങ് ആനുകൂല്യങ്ങൾക്ക് പുറമേ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ് ക്രിപ്ക്ഷൻ, ജിയോയുടെ വിവിധ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഈ പ്ലാനുകളിലൂടെ ലഭിക്കും.

പോർട്ട്

മറ്റ് നെറ്റ്വർക്കിലുള്ള പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സിം കാർഡുകൾ ജിയോയിലേക്ക് ഓൺലൈൻ ആയും ഓഫ് ലൈനായും പോർട്ട് ചെയ്യാം. ഒറിജിനൽ അഡ്രസും , ഐഡന്റിറ്റി പ്രൂഫും കയ്യിലുണ്ടായാൽ മാത്രം മതി. ഐഡന്റിറ്റി പ്രൂഫിനായി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള അംഗീകൃത രേഖകൾ ഉപയോഗിക്കാം. മറ്റ് സേവനദാതാക്കളുടേത് പോലെ സിം കാർഡ് വീട്ടിൽ എത്തിച്ചു നൽകുന്ന സേവനം ജിയോക്കുമുണ്ട്. കൂടാതെ അടുത്തുള്ള ജിയോ റീടെയ്ലർ ഷോപ്പുകളിൽ നിന്നും സിം കാർഡ് പോർട്ട് ചെയ്ത് ലഭിക്കും.മൈ ജിയോ ആപ്പിലൂടെയും പുതിയ സിം ബുക്ക് ചെയ്യാം.

മൊബൈൽ നമ്പർ

ഒരേ സർക്കിളിനുള്ളിലെ പോർട്ടിംഗാണ് നിങ്ങൾ നടത്തുന്നതെങ്കിൽ 48 മണിക്കൂറിനുള്ളിലാണ് പോർട്ടിംഗ് നടക്കുക. രണ്ട് സെർക്കിളുകളിലേക്കാണ് പോർട്ടിംഗ് എങ്കിൽ നാല് ദിവസം വരെ എടുക്കും. ജമ്മുകാശ്മീർ, അസാം,മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ 15 ദിവസമാണ് പോർട്ടിംഗിനായി എടുക്കുക. എങ്ങനെ ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സേവനങ്ങളിലേക്ക് നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ട് ചെയ്യാനാകും എന്ന കാര്യം ഘട്ടം ഘട്ടമായി നമ്മുക്ക് നോക്കാം.

ഓൺലൈനായി പോർട്ട് ചെയ്യാം

ഓൺലൈനായി പോർട്ട് ചെയ്യാം

1) Jio site എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം മുഴുവൻ പേരും ഫോൺ നമ്പറും ടൈപ്പ് ചെയ്യുക

2)ശേഷം Generate OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഒരു ആറ് അക്ക ഒടിപി നമ്പർ നിങ്ങളുടെ ഫോണിൽ ടെക്സ്റ്റ് മെസേജ് ആയി എത്തും.

3)Validate OTP എന്ന ബട്ടനിൽ ക്ലിക്ക് ചെയ്ത് ഒടിപി വാലിഡേറ്റ് ചെയ്യുക

4)തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ അഡ്രസ് കൃത്യമായി നൽകുക

5)ശേഷം സിം ഡെലിവറി റിക്വസ്റ്റ് പൂർത്തീകരിക്കാനായി Confirm ബട്ടൺ അമർത്തുക

ജിയോ എക്സിക്യൂട്ടീവ്

ഇത്രയും കാര്യങ്ങൾ പൂർത്തിയാക്കിയാൽ ഒരു ജിയോ എക്സിക്യൂട്ടീവ് നിങ്ങളെ ഫോണിൽ ബന്ധപ്പെടും. മൊബൈൽ നമ്പർ പോർട്ടു ചെയ്യുകയാണ് ആവശ്യം എന്ന് അദ്ദേഹത്തെ അറിയിക്കുക. ജിയോ എക്സിക്യൂട്ടീവ് നിങ്ങളെ സന്ദർശിക്കുന്ന സമയത്ത് അഡ്രസ്, ഐഡി പ്രൂഫുകളോടൊപ്പം യൂണീക്ക് പോർട്ടിംഗ് കോഡും അദ്ദേഹത്തിന് നൽകേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ ഫോണിൽ നിന്ന് "Port" എന്ന് ടൈപ്പ് ചെയ്ത് പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന 10 അക്ക നമ്പർ സഹിതം 1900 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. നാല് ദിവസമാണ് ഈ നമ്പറിനുള്ള കാലാവധി. ജമ്മു കശ്മീരിൽ ഇത് 30 ദിവസമാണ്.

മൈ ജിയോ ആപ്പ് ഉപയോഗിച്ച് എങ്ങനെ പോർട്ട് ചെയ്യാം

മൈ ജിയോ ആപ്പ് ഉപയോഗിച്ച് എങ്ങനെ പോർട്ട് ചെയ്യാം

1)മൈ ജിയോ ആപ്പിൽ പ്രവേശിച്ച് Not a Jio user? എന്നതിൽ ക്ലിക്ക് ചെയ്യുക. ആപ്പിൽ ലോഗിൻ ചെയ്യാതിരിക്കുകയോ ലോഗ് ഔട്ട് ചെയ്യുകയോ ചെയ്താൽ താഴ് ഭാഗത്തായി ഇത് കാണാനാകും.

2)തുടർന്ന് വരുന്ന പോർട്ട് ഇൻ ടു ജിയോ എന്ന പോപ്പ് അപ്പ് സന്ദേശത്തിൽ ക്ലിക്ക് ചെയ്യുക

3)10 അക്ക മൊബൈൽ നമ്പറും, മുഴുവൻ പേരും ടൈപ്പ് ചെയ്യാവുന്ന വിൻഡോ പിന്നാലെ ഓപ്പണാകും

4)ഇത് പൂർത്തീകരിച്ച ശേഷം Generate OTP എന്നതിൽ ടൈപ്പ് ചെയ്യുക

അഡ്രസ്

സിം ഡെലിവറി ചെയ്യേണ്ട അഡ്രസ് നൽകാനുള്ള ഫോം ലഭ്യമാകും. പിൻകോഡ് അടക്കമുള്ള കൃത്യമായ വിവരങ്ങൾ നൽകിയ ശേഷം Confirm ബട്ടൺ അമർത്തി നടപടി ക്രമം പൂർത്തീകരിക്കുക. ഇത്രയും കാര്യങ്ങൾ പൂർത്തിയാക്കിയാൽ ജിയോ എക്സിക്യൂട്ടീവ് നിങ്ങളെ ബന്ധപ്പെടുന്നതാണ്. പ്രീപെയ്ഡിലേക്കാണാ പോസ്റ്റ് പെയ്ഡിലേക്കാണോ പോർട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹത്തെ അറിയിക്കാം.

ജിയോയിലേക്ക് ഓഫ് ലൈനായി എങ്ങനെ പോർട്ട് ചെയ്യാം

ജിയോയിലേക്ക് ഓഫ് ലൈനായി എങ്ങനെ പോർട്ട് ചെയ്യാം

മേൽ പറഞ്ഞിട്ടുള്ള രണ്ട് രീതികളിലും ചെയ്യാൻ പ്രയാസം ഉള്ളവർക്ക് ഓഫ് ലൈനായും പോർട്ട് ചെയ്യാനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്

1)ഇതിനായി ആദ്യം വേണ്ടത് UPC നമ്പറാണ്. ഇതിനായി നിങ്ങളുടെ ഫോണിൽ നിന്ന് "Port" എന്ന് ടൈപ്പ് ചെയ്ത് പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന 10 അക്ക നമ്പർ സഹിതം 1900 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. 1901 എന്ന നമ്പറിൽ നിന്നും ലഭിക്കുന്ന മറുപടിയിൽ UPC നമ്പറും അതിൻ്റെ കാലാവധിയും ഉണ്ടായിരിക്കും

2)UPC നമ്പറുമായി കാലാവധി അവസാനിക്കുന്നതിന് മുമ്പായി അടുത്തുള്ള ജിയോ സ്റ്റോറിൽ പോയാൽ നിങ്ങൾക്ക് പോർട്ടിംഗ് ചെയ്യാവുന്നതാണ്

ജിയോ

പോസ്റ്റ് പെയ്ഡ് കണക്ഷനാണ് പോർട്ട് ചെയ്യുന്നത് എങ്കിൽ നിലവിലുള്ള സേവനദാതാവിന്റെ മുഴുവൻ ബില്ലും അടച്ചിരിക്കണം. പ്രീ പെയ്ഡാണെങ്കിൽ നിലവിലെ സേവനദാതാവിൽ ബാലൻസ് അവശേഷിക്കുന്നുണ്ടെങ്കിൽ അത് നഷ്ടപ്പെടുകയും ചെയ്യും.

Best Mobiles in India

English summary
Prepaid and postpaid SIM cards on other networks can be ported to Jio both online and offline.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X