ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

By Super
|
ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

ഇന്റര്‍നെറ്റ്‌ ലോകം കാഴ്ചയില്‍ മനോഹരമാണ്. പക്ഷെ ഇതുപോലെ അക്രമങ്ങളും തട്ടിപ്പും നടക്കുന്ന വേറൊരു ഇടമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും എത്രമാത്രം ഇ-മെയില്‍ തട്ടിപ്പുകളുടെയും ഹാക്കിങ്ങിന്റെയും കഥകളാണ് നമ്മള്‍ കേട്ടും അനുഭവിച്ചുമറിയുന്നത്. എത്ര പ്രമുഖരുടെ സൈറ്റുകളും, ഫെയ്സ്ബുക്ക് അക്കൌണ്ടും,മെയില്‍ അക്കൌണ്ടുമാണ് ഹാക്കിംഗ് വിരുതന്മാര്‍ നുഴഞ്ഞു കയറി നശിപ്പിക്കുന്നത്.സേവന ദാതാക്കള്‍ അക്കൌണ്ടുകള്‍ സംരക്ഷിക്കുവാനായി എന്തൊക്കെ മാര്‍ഗങ്ങള്‍ പുതിയതായുണ്ടാക്കിയാലും അതിനെല്ലാം തുരങ്കം വയ്ക്കാന്‍ നമുക്ക് ചുറ്റും വിരുതന്മാര്‍ കാത്തുനില്‍ക്കുകയാണ്. ആകര്‍ഷകമായ കള്ള ഓഫറുകള്‍ നല്‍കി, നമ്മെ പറ്റിച്ച്, വിവരങ്ങള്‍ ശേഖരിച്ചാണ് പലപ്പോഴും ഇവരുടെ ആക്രമണം. ചെറിയ കുട്ടികളില്‍ പോലും അപകടകാരികളായ ഹാക്കര്‍മാര്‍ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.

അപ്പോള്‍ അവസ്ഥ ഇങ്ങനെയൊക്കെയായത് കൊണ്ട് നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാനുള്ള ചില വഴികള്‍ പറഞ്ഞു തരാം..

1.കഴിവതും ശക്തമായ പാസ് വേഡ് നല്‍കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും വീട്ടുകാരുടെ പേരോ, ഫോണ്‍ നമ്പരുകളോ, എളുപ്പത്തില്‍ ഊഹിക്കാവുന്ന തരത്തിലുള്ള വാക്കുകളോ ഉപയോഗിക്കരുത്. ഡോളര്‍, ഹാഷ് തുടങ്ങിയ സിമ്പലുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

2.അധിക കാലം ഒരേ പാസ് വേഡ് തന്നെ ഉപയോഗിക്കരുത്. ഇടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുക. കുറെ നാള്‍ ഒരേ പാസ് വേഡ് ഉപയോഗിച്ചാല്‍ ആര്‍ക്കെങ്കിലുമൊക്കെ അത് മനസ്സിലാകാന്‍ ഇട വന്നേക്കും.

3.എപ്പോഴും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്റി വൈറസ് ഇന്‍സ്റ്റോള്‍ ചെയ്ത്, അപ് ഡേറ്റ് ചെയ്ത് വയ്ക്കുക. കാരണം ചിലപ്പോള്‍ ഹാക്കര്‍മാര്‍ ചില വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കയച്ച് വിലപ്പെട്ട പല വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കും.

4.കഴിയുമെങ്കില്‍ ആന്റി കീലോഗര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. കീ ലോഗിംഗ് നടക്കാതെ വന്നാല്‍ അത്രയ്ക്ക് നിങ്ങളുടെ അക്കൌണ്ടുകള്‍ സംരക്ഷിക്കപ്പെടും.

ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ പാലിക്കുക.ഒരു വലിയ പരിധി വരെ നിങ്ങള്‍ സുരക്ഷിതരാകും..

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X